ബ്രസീലിലെ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം അത്ലറ്റിക്കോ പരാനെൻസിൽ നിന്നുള്ള കൗമാരക്കാരനായ മുന്നേറ്റ നിര താരം വിറ്റർ റോക്കിനെ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് ബാഴ്സലോണ.നിലവിലെ നമ്പർ 9 റോബർട്ട് ലെവൻഡോവ്സ്കിയുടെ മികച്ച ബാക്കപ്പും ഭാവിയിലെ സാധ്യതയുള്ള പിൻഗാമിയുമാണെന്ന് ബ്ലൂഗ്രാന ബോസ് സാവി 18-കാരനെ തിരിച്ചറിഞ്ഞതായി വാർത്താ ഔട്ട്ലെറ്റ് ഗ്ലോബോ റിപ്പോർട്ട് ചെയ്യുന്നു.
ബ്രസീലിയൻ ഫോർവേഡിന്റെ ഒപ്പ് ഉറപ്പാക്കാൻ കറ്റാലൻ ക്ലബ് 40 ദശലക്ഷം യൂറോ വരെ ചെലവഴിക്കാൻ തയ്യാറാണെന്ന് സിൻഹുവ റിപ്പോർട്ട് ചെയ്തു.ഈ സീസണിൽ പരാനെൻസിനായി റോക്ക് 17 മത്സരങ്ങളിൽ നിന്ന് ആറ് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടിയിട്ടുണ്ട്. മാർച്ചിൽ മൊറോക്കോയോട് 2-1 ന് തോറ്റപ്പോൾ രണ്ടാം പകുതിയിൽ പകരക്കാരനായി അവതരിപ്പിച്ചപ്പോൾ അദ്ദേഹം തന്റെ ആദ്യത്തെ ബ്രസീൽ ക്യാപ്പ് നേടി. നിലവിൽ ബാഴ്സലോണയുടെ ആദ്യ ടീമിലെ ഏക ബ്രസീലിയൻ താരം റാഫിൻഹയാണ്.
കാറ്റലോണിയയിൽ എത്തുമ്പോൾ 18-കാരൻ അഞ്ച് വർഷത്തെ കരാറിൽ ഒപ്പിടും.വിറ്റോർ റോക്കിന്റെ പേര് വളരെക്കാലമായി ബാഴ്സലോണയുടെ റഡാറിൽ ഉണ്ടായിരുന്നു.മറ്റ് വലിയ ക്ലബ്ബുകളിൽ നിന്നും താരത്തിന് വലിയ ഓഫറുകൾ ഉണ്ടായെങ്കിലും താരം ബാഴ്സലോണ തെരഞ്ഞെടുക്കുകയായിരുന്നു.കഴിഞ്ഞ അണ്ടർ 20 സൗത്ത് അമേരിക്കൻ ചാമ്പ്യൻഷിപ്പിൽ ഏവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനംനടത്തിയ വിക്ടറെ ബ്രസീലിന്റെ ഭാവി സൂപ്പർ താരമായാണ് കണക്കാക്കുന്നത്.
🚨🚨💣| BREAKING: Vitor Roque will be a FC Barcelona player! It is done. The club will sign him for €35M + €10M. If there is enough FFP margin, he will start next season as a blaugrana, otherwise, he'll be loaned out to Athletico Paranaense for one more year. @RogerTorello ☎️🔥 pic.twitter.com/C1tHNC018q
— Managing Barça (@ManagingBarca) June 15, 2023
2005 ഫെബ്രുവരി 28-ന് മിനസ് ഗെറൈസിലെ ടിമോട്ടിയോയിൽ ജനിച്ച റോക്ക് ആറാമത്തെ വയസ്സിൽ ബെലോ ഹൊറിസോണ്ടെയിൽ നിന്ന് 247 കിലോമീറ്റർ അകലെയുള്ള ക്രൂസീറോയുടെ “ഫുട്ബോൾ സ്കൂളിൽ” ചേർന്നാണ് തന്റെ ഫുട്ബോൾ ജീവിതം ആരംഭിച്ചത്. അദ്ദേഹം തുടക്കത്തിൽ ഒരു ഡിഫൻസീവ് മിഡ്ഫീൽഡറായി ആരംഭിച്ചു. പിന്നീട് വരൂ വർഷങ്ങളിൽ ഫിനിഷ് ചെയ്യാനുള്ള അദ്ദേഹത്തിന്റെ അതുല്യമായ കഴിവ് കാരണം അദ്ദേഹം സ്ട്രൈക്കർ റോളിലേക്ക് മാറാൻ തുടങ്ങി .U17 ലെവലിൽ, മിനീറോ ചാമ്പ്യൻഷിപ്പിൽ 11 ഗോളുകളോടെ ടോപ് സ്കോററായിരുന്നു.
FC Barcelona have reached an agreement to sign 18-year old Brazilian star Vitor Roque for $43 million, according to @diarioas. 💪
— CBS Sports Golazo ⚽️ (@CBSSportsGolazo) June 13, 2023
He already has 22 professional goals and has been LIGHTING UP the Brasileiro this season. 🇧🇷 pic.twitter.com/yyZV9RJAU9
അണ്ടർ 17 ചാമ്പ്യൻഷിപ്പിൽ 12 കളികളിൽ നിന്ന് 10 ഗോളുകൾ കൂടി നേടി.2022 ൽ അത്ലറ്റിക്കോ പിആറിൽ എത്തിയ താരം 40 മത്സരങ്ങളിൽ നിന്ന് 12 ഗോളുകളും 3 അസിസ്റ്റുകളും നേടി. അതിൽ പകുതിയോളം നേടിയത് പകരക്കാരനായി ഇറങ്ങിയാണ്.താരതമ്യേന ഉയരം കുറവാണെങ്കിലും, റോക്കിന് തടിച്ച രൂപവും നല്ല കരുത്തും ഉണ്ട്, അതിനാലാണ് ചെറിയ കടുവ എന്നർത്ഥം ടിഗ്രിൻഹോ എന്ന വിളിപ്പേര് അദ്ദേഹത്തിന് ലഭിക്കുന്നത്.ബഹുമുഖ പ്രതിഭയായ റോക്കിന് ഫ്രണ്ട് ത്രീയിൽ അല്ലെങ്കിൽ രണ്ടാമത്തെ സ്ട്രൈക്കറായി കളിക്കാൻ കഴിയും.സമപ്രായക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രതിരോധത്തിലും താരം മികവ് പുലർത്താറുണ്ട്.
Barca’s next signing Vitor Roque. We’ve got a gem in our hands ⭐️ pic.twitter.com/HAvIFtqN9w
— Barça Eleven ⭐️ (@BarcaEleven_) March 4, 2023