ബ്രസീൽ, സ്പെയിൻ, പോർച്ചുഗൽ, ഇംഗ്ലണ്ട്, ഫ്രാൻസ്,അർജന്റീന, യുഎസ്എ എന്നി ഫിഫ റാങ്കിംഗിൽ മുന്നിലുള്ള രാജ്യങ്ങളെല്ലാം ഖത്തറിൽ നടക്കുന്ന വേൾഡ് കപ്പ് കളിക്കും. ലോക ഫുട്ബോളിലെ ഏറ്റവും മികച്ച രാജ്യങ്ങളും താരങ്ങളും ഖത്തറിൽ ഏറ്റുമുട്ടുമ്പോൾ ഈജിപ്ഷ്യൻ താരം സല , നോർവീജിയൻ സ്ട്രൈക്കർ ഹാലാൻഡ് ,സ്വീഡിഷ് താരം ഇബ്രാഹിമോവിച് എന്നിവരെപോലെയുള്ള സൂപ്പർ താരങ്ങൾക്ക് തങ്ങളുടെ രാജ്യം യോഗ്യത നേടാത്തതിനാൽ വലിയ ഇവന്റിൽ കളിക്കില്ല.
അർജന്റീന, ജർമ്മനി, ഫ്രാൻസ്, ബ്രസീൽ എന്നിവയാണ് 2022 ലെ ലോകകപ്പ് നേടാനുള്ള ഏറ്റവും വലിയ ഫേവറിറ്റുകൾ, സ്പെയിൻ, പോർച്ചുഗൽ തുടങ്ങിയ മറ്റ് ടീമുകൾക്കുംസാധ്യത കാണുന്നുണ്ട്.ആക്രമണ ഫുട്ബോൾ കളിക്കുന്ന ടീമുകൾക്കാണ് ഏറ്റവും സാധ്യത കല്പിക്കപെടുന്നത്.മികച്ച അറ്റാക്കിംഗ് മിഡ്ഫീൽഡർമാരും ഫോർവേഡുകളും ഉള്ളവരാണ് വലിയ ഫേവറിറ്റുകൾ.
ഫിഫ റാങ്കിങ്ങിൽ ആദ്യ 20 ൽ പെട്ടിട്ടും വേൾഡ് കപ്പ് കളിക്കാൻ സാധിക്കാത്ത മൂന്നു രാജ്യങ്ങളുണ്ട്,യുവേഫ പ്ലേ-ഓഫിൽ നോർത്ത് മാസിഡോണിയയ്ക്കെതിരെ വിജയിക്കുന്നതിൽ പരാജയപ്പെട്ട ഇറ്റാലിയാണ് ഒരു ടീം. തുടർച്ചയായ രണ്ടാം തവണയാണ് മുൻ ചാമ്പ്യന്മാർ വേൾഡ് കപ്പിന് യോഗ്യത നേടാതെ പുറത്ത് പോവുന്നത്. ഫിഫ റാങ്കിങ്ങിൽ ഏഴാമതാണ് ഇറ്റലിയുടെ സ്ഥാനം . യോഗ്യത നേടാത്ത മറ്റൊരു ടീം സ്വീഡനായിരുന്നു, 20 ആം സ്ഥാനത്താണ് സ്വീഡൻ .അവർ പോളണ്ടിനെതിരെ 0-2 ന് പരാജയപ്പെട്ടു. മൂന്നമത്തെ ടീം കൊളംബിയയാണ്. റാങ്കിങ്ങിൽ 17 ആം സ്ഥാനത്താണ് ലാറ്റിനമേരിക്കൻ രാജ്യം.
ഫിഫയുടെ പുതിയ റാങ്കിങ്ങിൽ മാസങ്ങൾക്ക് മുൻപ് ബെൽജിയത്തിന്റെ ആധിപത്യം അവസാനിപ്പിച്ച് ഒന്നാം സ്ഥാനം നേടിയ ബ്രസീൽ അത് നിലനിർത്തി. ഫ്രാൻസ് നാലാം സ്ഥാനത്തേക്ക് വീണു, ആ ഒഴിവിൽ അര്ജന്റീന മൂന്നാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.ഇംഗ്ലണ്ട്, സ്പെയിൻ, ഇറ്റലി, നെതർലാൻഡ്സ്, പോർച്ചുഗൽ, ഡെന്മാർക്ക് എന്നിവയാണ് ആദ്യ പത്തിൽ ഇടം നേടിയത്. 1838 പോയിന്റുമായാണ് ബ്രസീൽ ഫിഫ റാങ്കിംഗിൽ ഒന്നാംസ്ഥാനം നിലനിർത്തിയത്. രണ്ടാം സ്ഥാനത്തുള്ള ബെൽജിയത്തിന് 1822 പോയിന്റുണ്ട്. അർജന്റീനയ്ക്ക് 1770 പോയിന്റും ഫ്രാൻസിന് 1765 പോയിന്റുമുള്ളത്.ഫിഫയുടെ അടുത്ത ലോക റാങ്കിംഗ് ഓഗസ്റ്റ് 25ന് പുറത്തുവരും.