2014 ൽ ബ്രസീലിൽ നടന്ന വേൾഡ് കപ്പിലെ അർജന്റീനയുടെ തോൽവി ആരാധകരുടെ ഹൃദയം തകർക്കുന്നതായിയുന്നു, എക്സ്ട്രാ ടൈമിൽ മരിയോ ഗോട്സെ നേടിയ ഗോളിനാണ് അര്ജന്റീന ജര്മനിയോട് കീഴടങ്ങിയത്. എന്നാൽ 2014 ലോകകകിരീടം വിജയിക്കേണ്ടിയിരുന്ന ടീം അർജന്റീന ആയിരുന്നുവെന്ന് ജർമൻ ഇതിഹാസം ലോതർ മത്തേവൂസ് അഭിപ്രായപ്പെട്ടു.ഫൈനലിൽ അർജന്റീന മുന്നേറ്റനിര താരം ഗോൺസാലോ ഹിഗ്വയ്നെ ജർമൻ ഗോൾകീപ്പർ മാനുവൽ ന്യൂയർ ഫൗൾ ചെയ്തതിന് അർഹിച്ച പെനാൽറ്റി റഫറി നൽകാതിരുന്നത് ജർമനിക്ക് ഗുണം ചെയ്തുവെന്നാണ് ജർമൻ താരം പറയുന്നത്.
ഫിഫ ലോകകപ്പിനെക്കുറിച്ച് അധികാരത്തോടെ സംസാരിക്കാൻ കഴിയുന്ന ഒരു മുൻ ഫുട്ബോൾ കളിക്കാരനുണ്ടെങ്കിൽ അത് ലോതർ മത്തേവൂസ് ആണ്,കാരണം തന്റെ ദേശീയ ടീമിന്റെ ജേഴ്സി തുടർച്ചയായി അഞ്ച് ലോകകപ്പുകളിൽ അണിഞ്ഞ താരമാണ് ജർമൻ.1982-ൽ സ്പെയിനിൽ അരങ്ങേറ്റം കുറിച്ചു , 1986-ൽ മെക്സിക്കോയിൽ ഫൈനലിലെത്തി, 1990-ൽ ഇറ്റലിയിൽ ചാമ്പ്യനായി, 1994 – ൽ അമേരിക്കയിലും 1998-ൽ ഫ്രാൻസിലും മത്തേവൂസ് പന്ത് തട്ടി.
“2014 ലെ വേൾഡ് കപ്പിൽ ബ്രസീലിനെതിരെയുള്ള സെമി ഫൈനൽ വിജയം ഏറെ പ്രധാനപ്പെട്ടതായിരുന്നു. ഫൈനലിൽ അർജന്റീന ജയിക്കേണ്ടതായിരുന്നു ,എന്നാൽ മാനുവൽ ന്യൂയരുടെ ഒരു ഫൗളിൽ റഫറി അർജന്റീനക്ക് അനുകൂലമായി പെനാൽട്ടി നൽകേണ്ടതായിരുന്നു. ഞങ്ങൾക്ക് ഭാഗ്യമുണ്ടായിരുന്നു,അതെ, തീർച്ചയായും പെനാൽറ്റിയായിരുന്നു അത്” ഖത്തർ 2022 ന്റെ അംബാസഡറായി എത്തിയ 61 കാരനായ മുൻ ജർമൻ താരം പറഞ്ഞു.
1982 ലാണ് മത്തേവൂസ് ആദ്യമായി വേൾഡ് കപ്പ് കളിക്കുന്നത്, മറഡോണയുടെയും ആദ്യ വേൾഡ് കപ്പും 82 ലെ ആയിരുന്നു.പൗലോ റോസിയുടെ മാന്ത്രികത കണ്ട വേൾഡ് കപ്പിൽ ഇറ്റലി കിരീടം നേടി.1986-ൽ മറഡോണയ്ക്കെതിരെ മെക്സിക്കോയിലെ ആസ്ടെക്കയിൽ ഫൈനൽ മികച്ച അനുഭവമായിരുന്നെനും ,അന്ന് അര്ജന്റീന മികച്ച ടീമായിരുനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.വേൾഡ് കപ്പിൽ മത്തേവൂസിന്റെ ഏറ്റവും നല്ല ഓർമ്മ 1990 ലെ വേൾഡ് കപ്പിലായിരുന്നു.ആ ലോകകപ്പിൽ ഞങ്ങൾ കളിച്ച ഏറ്റവും മികച്ച കളി അർജന്റീനയ്ക്കൊപ്പമുള്ള ഫൈനൽ അല്ലെന്ന് ഞാൻ കരുതുന്നു.ഇംഗ്ലണ്ടിനെതിരെ മത്സരമായിരുന്നു ഏറ്റവും മികച്ചത്.ആ മത്സരം തീർച്ചയായും അർജന്റീനയിലേതിനേക്കാൾ കഠിനമായിരുന്നു.
1990 ലെ ഫൈനലിൽ മറഡോണയെക്കാൾ കാനിജിയയെയാണ് ഞങ്ങൾ ഭയപ്പെട്ടിരുന്നത്. ടൂറിനിൽ ബ്രസീലിനെതിരെ ഒരു ഗോൾ നേടിയ കാനിജിയക്ക് നല്ല വേഗതയുണ്ടായിരുന്നു മെക്സിക്കോയിലെ അതേ നിലവാരത്തിൽ ഇപ്പോൾ മറഡോണ ഉണ്ടായിരുന്നില്ല. മറഡോണയെക്കാൾ അപകടകാരിയായിരുന്നു കനിഗ്ഗിയ.90ൽ ഇറ്റലി വേൾഡ് കപ്പിലെ ഏറ്റവും മികച്ച അർജന്റീന താരമായിരുന്നു കനിഗ്ഗിയ. അർജന്റീനയെ കീഴടക്കി ജർമ്മനി കിരീടം നേടിയിരുന്നു.