2020 ബാലൺ ഡി ഓർ ലെവൻഡോസ്‌കിക്ക് നൽകണമെന്നാവശ്യവുമായി ലയണൽ മെസ്സി

ലോക ഫുട്ബോളിൽ പകരം വെക്കാനില്ലാത്ത താരമാണെന്ന് ഏഴാം ബലൂൺ ഡി ഓർ നേട്ടത്തിലൂടെ ലയണൽ മെസ്സി തെളിയിച്ചിരിക്കുകയാണ്.2021-ലെ ബാലൺ ഡി ഓർ പുരസ്‌കാരം ലഭിച്ചതിന് ശേഷം രണ്ടാം സ്ഥാനത്തെത്തിയ ബയേൺ താരം റോബർട്ട് ലെവെൻഡോസ്‌കിക് 2020 ലെ ട്രോഫി നൽകണമെന്ന് ലയണൽ മെസ്സി പറഞ്ഞു.2019/20 സീസണിൽ 55 ഗോളുകളും 2020/21 ൽ 48 ഗോളുകളും നിലവിൽ ഈ സീസണിൽ എല്ലാ മത്സരങ്ങളിലായി 25 ഗോളുകളും ലെവൻഡോസ്‌കി നേടിയിട്ടുണ്ട്. എന്നിരുന്നാലും, COVID-19 പാൻഡെമിക് കാരണം ഫ്രാൻസ് ഫുട്‌ബോൾ ബാലൺ ഡി ഓറിന്റെ 2020 പതിപ്പ് ഒഴിവാക്കി,2021-ലെ സ്‌ട്രൈക്കർ ഓഫ് ദി ഇയർ പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചു.

“റോബർട്ടിനോട് മത്സരിക്കുന്നത് എനിക്ക് ഒരു ബഹുമതിയാണെന്ന് പറയാൻ ആഗ്രഹിക്കുന്നു,” തന്റെ ട്രോഫി ഏറ്റുവാങ്ങി മെസ്സി പറഞ്ഞു.”നിങ്ങൾ നിങ്ങളുടെ ബാലൺ ഡി ഓറിന് അർഹനാണ്. കഴിഞ്ഞ വർഷം നിങ്ങളാണ് വിജയിയെന്ന് എല്ലാവരും സമ്മതിച്ചു. ഫ്രാൻസ് ഫുട്ബോൾ നിങ്ങൾക്ക് നിങ്ങളുടെ ബാലൺ ഡി ഓർ നൽകണമെന്നും നിങ്ങൾ അർഹിക്കുന്നതുപോലെ [നിങ്ങൾക്ക്] അത് ലഭിക്കണമെന്നും ഞാൻ കരുതുന്നു.”ഫ്രാൻസ് ഫുട്ബോളിന് ഇത് നിങ്ങൾക്ക് നൽകാനാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, അതിനാൽ നിങ്ങൾക്കത് നിങ്ങളുടെ വീട്ടിൽ ഉണ്ടാകും, കാരണം നിങ്ങൾ വിജയിയായിരുന്നു. നിങ്ങളുടെ വീട്ടിൽ അത് ഉണ്ടായിരിക്കണം” മെസ്സി പറഞ്ഞു.

അർജന്റീനക്ക് ആയി തന്റെ കിരീട വരൾച്ച അവസാനിപ്പിക്കാൻ ആയതിൽ സന്തോഷം രേഖപ്പെടുത്തിയ മെസ്സി തനിക്ക് അവാർഡ് നേടാൻ ഏറ്റവും സഹായകമായത് കോപ അമേരിക്ക നേട്ടം ആണെന്നും കൂട്ടിച്ചേർത്തു. “ഇന്ന് ഞാൻ ഇവിടെ പാരിസിലാണ്. ഞാൻ വളരെ സന്തോഷവാനാണ്, ഏറെ സന്തോഷം തോന്നുന്നു. പുതിയ ലക്ഷ്യങ്ങൾ എത്തിപ്പിടിക്കാൻ എന്റെ പോരാട്ടം ഇനിയും തുടരേണ്ടതുണ്ട്. ഇനിയും എത്ര വർഷങ്ങൾ എന്ന് എനിക്കറിയില്ല, പക്ഷേ, ഇപ്പോൾ ഞാൻ നന്നായി ആസ്വദിക്കുന്നു. ഈ അവസരത്തിൽ ബാഴ്സയിലെയും പാരിസിലെയും അർജന്റീനയിലെയും എന്റെ സഹ താരങ്ങൾക്ക് ഞാൻ നന്ദി അർപ്പിക്കുന്നു”. ചരിത്രം രചിച്ച് ഏഴാം തവണയും മികച്ച ലോക ഫുട്ബോളർക്കുള്ള ബാലൺ ഡി ഓർ പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം പ്രതീകരിക്കുകയായിരുന്നു ലയണൽ മെസി.

“വീണ്ടും ഇവിടെ വരുന്നത് അവിശ്വസനീയമാണ് ,“രണ്ട് വർഷം മുമ്പ്, ഇത് എന്റെ അവസാന വർഷങ്ങളാണെന്നു കരുതി എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് എനിക്കറിയില്ലെന്നും ഇപ്പോൾ ഞാൻ വീണ്ടും ഇവിടെ വന്നിരിക്കുകയാണ്”. “ഞാൻ എപ്പോഴാണ് വിരമിക്കാൻ പോകുന്നതെന്ന് അവർ എന്നോട് ചോദിക്കാൻ തുടങ്ങി, ഇന്ന് ഞാൻ പാരീസിലാണ്. ഞാൻ വളരെ സന്തോഷവാനാണ്, വളരെ ആവേശഭരിതനാണ്, പുതിയ വെല്ലുവിളികൾക്കായി പോരാടുന്നത് തുടരാൻ ഞാൻ ആഗ്രഹിക്കുന്നു. മെസ്സി കൂട്ടിച്ചേർത്തു.

Rate this post