ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ മൂലമാണ് അർജന്റീന സ്ട്രൈക്കെർ സെർജിയോ അഗ്യൂറോ കളിക്കളത്തിൽ നിന്നും വിരമിച്ചത്. നിര്ഭാഗ്യ സംഭവങ്ങൾ ഉണ്ടായിരുന്നില്ലെങ്കിൽ 2022 ലെ വേൾഡ് കപ്പിൽ അര്ജന്റീന മിന്നേറ്റനിരയിൽ ലയണൽ മെസ്സിക്കൊപ്പം അജിയോറോയും സ്ഥാനം പിടിച്ചേനെ.പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിച്ച് മാസങ്ങൾക്ക് ശേഷം വീണ്ടിൽ ലയണൽ സ്കെലോണികൊപ്പം ചേരാനുള്ള ഒരുക്കത്തിലാണ് മുൻ ബാഴ്സലോണ സ്‌ട്രൈക്കർ.
2022 ലോകകപ്പിൽ അർജന്റീനയുടെ കോച്ചിംഗ് സ്റ്റാഫിൽ ചേരാനുള്ള ഒരുക്കത്തിലാണ് സെർജിയോ അഗ്യൂറോ.ഈ വർഷാവസാനം ഖത്തറിൽ നടക്കുന്ന ലോകകപ്പ് നേടാനുള്ള തന്റെ രാജ്യത്തിന്റെ ശ്രമത്തിൽ ഒരു പങ്ക് വഹിക്കാമെന്ന പ്രതീക്ഷയിലാണ് താരം. വേൾഡ് കപ്പിനായി താൻ അർജന്റീനയ്‌ക്കൊപ്പം ഖത്തറിലെത്തുമെന്ന് സെർജിയോ അഗ്യൂറോ പറയുന്നു.1986 ന് ശേഷം ആദ്യമായി ഒരു ലോകകപ്പ് നാട്ടിലേക്ക് കൊണ്ടുവരാനുള്ള ദേശീയ ടീമിന്റെ ശ്രമത്തിന്റെ ഭാഗമാകാൻ താൻ പ്രതീക്ഷിക്കുന്നുവെന്നും 33-കാരൻ സൂചിപ്പിച്ചു.അർജന്റീന രണ്ടുതവണ ടൂർണമെന്റിൽ ജേതാക്കളായിട്ടുണ്ട്, എന്നാൽ 2014-ലെ ഫൈനലിൽ ജർമ്മനിയോട് എക്സ്ട്രാ ടൈമിൽ പരാജയപ്പെട്ട ടീമിലെ അംഗമായിരുന്നു അഗ്യൂറോ.
“ഞാൻ ഖത്തർ ലോകകപ്പിന് പോകുകയാണ്,” അഗ്യൂറോ റേഡിയോ 10-നോട് പറഞ്ഞു. “ഈ ആഴ്ച ഞങ്ങൾ ഒരു മീറ്റിംഗ് നടത്താൻ പോകുന്നു. എനിക്ക് അവിടെ ഉണ്ടായിരിക്കണം. കോച്ചിംഗ് സ്റ്റാഫിൽ ചേരാനുള്ള ആശയമുണ്ട്, ഞാൻ സ്‌കലോനിയുമായും ചിക്വി ടാപിയയുമായും സംസാരിച്ചു” അദ്ദേഹം കൂട്ടിച്ചേർത്തു.മൂന്ന് ലോകകപ്പുകളിൽ കളിച്ചതിന് ശേഷം പുറത്തു നിന്നും കളി കാണുന്നത് ഒരു വിചിത്രമായ അനുഭവമായിരിക്കുമെന്ന് ഫോർവേഡ് പറഞ്ഞു.
അഗ്യൂറോ ആൽബിസെലെസ്റ്റെയുടെ ലോകകപ്പ് സാധ്യതകളെ വിലയിരുത്തുകയും ചെയ്തു. ” അവർക്ക് വിജയിക്കാനുള്ള അവസരമുണ്ടെന്ന് ഞാൻ കരുതുന്നു ,കോപ്പ അമേരിക്ക നേടിയപ്പോൾ ടീം വളരെ ആത്മവിശ്വാസത്തിലായിരുന്നു. സ്കലോനി ഇതിനകം ടീമിനെ കണ്ടെത്തി എന്നതും പ്രധാനമാണെന്ന് ഞാൻ കരുതുന്നു” അദ്ദേഹം പറഞ്ഞു.അർജന്റീന റഷ്യ 2018 ലെ മോശം പ്രകടനം നികത്താനും 2014 ലെ തോൽവിയുടെ ആഘാതം മാറ്റി മികച്ച പ്രകടനം നടത്താനുള്ള ശ്രമത്തിലാണ് അർജന്റീന.