ലോക ഫുട്ബോളിലെ സൂപ്പർ താരങ്ങളായ ക്രിസ്ത്യാനോ റൊണാൾഡോയും ലിയോ മെസ്സിയും പരസ്പരം ഏറ്റുമുട്ടിയ നിരവധി വർഷങ്ങൾക്ക് ശേഷം ഇരുതാരങ്ങളും ഇപ്പോൾ ലോകത്തിന്റെ രണ്ടു ഭാഗത്തുള്ള രണ്ട് ലീഗുകളിൽ വെച്ചാണ് മത്സരിക്കുന്നത്. എങ്കിൽപോലും സോഷ്യൽ മീഡിയയിലും താരങ്ങൾ തമ്മിലുള്ള മത്സരം തുടരുന്നുണ്ട്. സോഷ്യൽ മീഡിയകളിൽ ഏറ്റവും കൂടുതൽ പിന്തുണയുള്ളത് ക്രിസ്റ്റ്യാനോ റൊണാൾഡോക്കാണ്.
എന്തായാലും 2023 കലണ്ടർ വർഷത്തിൽ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നും ഗൂഗിളിൽ സെർച്ച് ചെയ്ത താരങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ്. കഴിഞ്ഞ 25 വർഷത്തിനിടെ ഏറ്റവും കൂടുതൽ സെർച്ച് ചെയ്ത താരം ക്രിസ്ത്യാനോ റൊണാൾഡോയാണെന്ന് ഗൂഗിൾ വെളിപ്പെടുത്തിയിരുന്നു. കൂടാതെ 2013 കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഗൂഗിളിൽ സെർച്ച് ചെയ്ത സ്പോർട്സ് ടീം ലിയോ മെസ്സിയുടെ ഇന്റർമിയാമിയാണെന്നും ഗൂഗിളിന്റെ കണക്കുകൾ രേഖപ്പെടുത്തി.
എന്നാൽ 2023ൽ ലിയോ മെസ്സിയുടെ പേരാണ് ഏറ്റവും കൂടുതൽ രാജ്യത്ത് നിന്നും സെർച്ച് ചെയ്തതെന്ന് ഗൂഗിൾ വെളിപ്പെടുത്തുകയാണ്. നമ്മുടെ രാജ്യമായ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളാണ് ലിയോ മെസ്സിയെ ഏറ്റവും കൂടുതൽ തവണ സെർച്ച് ചെയ്തത്. അമേരിക്കയും യൂറോപ്പിലെ പ്രധാനികളായ ജർമ്മനിയും ഇറ്റലിയും നെതർലാൻഡ്സ് എല്ലാം ലിയോ മെസ്സിയെയാണ് ഏറ്റവും കൂടുതൽ തവണ സെർച്ച് ചെയ്തത്. തന്റെ സ്വന്തം രാജ്യമായ അർജന്റീനയും ലിയോ മെസ്സിയെയാണ് തിരഞ്ഞെടുത്തത്.
2023’s most searched player in different countries!
— Leo Messi 🔟 Fan Club (@WeAreMessi) December 20, 2023
As usual, Leo Messi tops 🔝 across many geographies. pic.twitter.com/dECuPYExw0
ലാറ്റിൻ അമേരിക്കൻ ശക്തരായ ബ്രസീൽ തങ്ങളുടെ താരമായ നെയ്മർ ജൂനിയറിന്റെ പേരാണ് ഏറ്റവും കൂടുതൽ തവണ ഗൂഗിൾ ചെയ്തത്. പതിവുപോലെ പോർച്ചുഗൽ തങ്ങളുടെ സൂപ്പർമായ ക്രിസ്ത്യാനോ റൊണാൾഡോയെയും തിരഞ്ഞെടുത്തു. സൗത്ത് ആഫ്രിക്ക, കാനഡ, ചൈന തുടങ്ങിയ രാജ്യങ്ങളും ലിയോ മെസ്സിയെയാണ് പിന്തുടരുന്നത്. സൂപ്പർ താരങ്ങളായ കിലിയൻ എംബാപ്പെ, ലൂക്കാ മോഡ്രിച്, ഹാലൻഡ് എന്നിവരെ അവരുടെ രാജ്യങ്ങളായ ഫ്രാൻസ്, ക്രൊയേഷ്യ , നോർവേ എന്നീ രാജ്യങ്ങൾ തിരഞ്ഞെടുത്തു.