ഇത്തവണ ഫ്രാൻസിലെ പാരിസിൽ വച്ച് നടക്കുന്ന സമ്മർ ഒളിമ്പിക്സിനുള്ള ലാറ്റിൻ അമേരിക്കൻ യോഗ്യത മത്സരങ്ങളിൽ ലാറ്റിൻ അമേരിക്കൻ ഫുട്ബോളിലെ ശക്തരായ പരാഗ്വയും അർജന്റീനയും അവസാന റൗണ്ട് മത്സരങ്ങളിലെ വിജയത്തോടെ തങ്ങളുടെ ഒളിമ്പിക്സ് ഫുട്ബോളിലെ സ്ഥാനം ഉറപ്പിച്ചു. ലാറ്റിൻ അമേരിക്കൻ യോഗ്യത റൗണ്ടിലെ അവസാന മത്സരങ്ങളിൽ എതിരാളികളെ പരാജയപ്പെടുത്തിയാണ് ഇരു ടീമുകളുടെയും യോഗ്യത പ്രവേശനം.
ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായ വെനിസ്വേലയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയതോടെയാണ് പരാഗ്വ പരാജയം പോലും അറിയാതെ ഗ്രൂപ്പിൽ ഏഴു പോയിന്റുകളുമായി ഒന്നാം സ്ഥാനത്തോടെ ഒളിമ്പിക്സ് യോഗ്യത സ്വന്തമാക്കിയത്. ഗ്രൂപ്പിൽ അർജന്റീനയോട് സമനില വഴങ്ങിയത് ഒഴിച്ചാൽ ബ്രസീലിനെയും വെനീസ്വേലയെയും പരാജയപ്പെടുത്താൻ പരാഗ്വക്ക് കഴിഞ്ഞു.
അതേസമയം യോഗ്യത റൗണ്ടിലെ അവസാന മത്സരങ്ങളിൽ മറുഭാഗത്ത് ബ്രസീലിനെ 78 മിനിറ്റിൽ നേടുന്ന എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി അർജന്റീന ഒളിമ്പിക്സ് യോഗ്യത ഉറപ്പാക്കി. ഇതോടെ അവസാനമായി നടന്ന അർജന്റീനയും ബ്രസീലും തമ്മിലുള്ള മത്സരങ്ങളിൽ ബ്രസീലിനെതിരെ വ്യക്തമായ ആധിപത്യം അർജന്റീനക്കാർക്ക് കഴിയുന്നുണ്ട്. കോപ്പ അമേരിക്ക ഫൈനൽ മത്സരത്തിലുൾപ്പടെ ബ്രസീലിനെ അവരുടെ നാട്ടിൽ പോലും വെച്ച് തോൽപിച്ച അർജന്റീനയുടെ സീനിയർ ടീമിന് പിന്നാലെ യൂത്ത് ടീമുകളും ബ്രസീലിനെ തോൽപ്പിക്കുകയാണ്.
Argentina vs Brazil in the last 3 months.
— All About Argentina 🛎🇦🇷 (@AlbicelesteTalk) February 11, 2024
Senior team:
🇧🇷 Brazil 0-1 Argentina 🇦🇷
U17 World Cup:
🇧🇷 Brazil 0-3 Argentina 🇦🇷
CONMEBOL Olympic qualifiers:
🇧🇷 Brazil 0-1 Argentina. pic.twitter.com/jOX75Eavs6
അണ്ടർ 17 ഫിഫ വേൾഡ് കപ്പ് വിഭാഗത്തിലും ബ്രസീലിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന മുന്നേറിയിരുന്നു. ഇപ്പോഴിതാ അണ്ടർ 23 വിഭാഗത്തിൽ ഒളിമ്പിക്സ് യോഗ്യത റൗണ്ടിൽ ബ്രസീലിനെ പുറത്താക്കി അർജന്റീനയുടെ യുവതാരനിര ഒളിമ്പിക്സ് യോഗ്യത ഉറപ്പാക്കി. ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും സമനില സ്വന്തമാക്കിയതിന് ശേഷമാണ് തോൽവിയറിയാതെ അർജന്റീന യോഗ്യത നേടുന്നത്. കഴിഞ്ഞ മൂന്നു മാസങ്ങളിലായി നടന്ന അർജന്റീന vs ബ്രസീൽ സീനിയർ, അണ്ടർ 17, അണ്ടർ 23 വിഭാഗങ്ങളിൽ മൂന്നിലും ബ്രസീലിനെതിരെ വ്യക്തമായ വിജയം സ്വന്തമാക്കാൻ അർജന്റീനക്ക് കഴിഞ്ഞു.