ഫുട്ബോളിൽ എല്ലായ്‌പോഴും ഗോൾ നേടുന്നവർക്ക് മാത്രമാണ് പ്രശംസ ലഭിക്കാറുള്ളത്. എന്നാൽ ഗോളിന് പിന്നിൽ പ്രവർത്തിച്ചവർക്കും അവസരം ഒരുക്കി കൊടുക്കുന്നവർക്കും വേണ്ട പരിഗണന ലഭിക്കാറില്ല എന്നത് സത്യമായ കാര്യം തന്നെയാണ്.എക്കാലത്തെയും മികച്ച ഫുട്ബോൾ കളിക്കാരിൽ കൂടുതലും പ്ലേമേക്കർമാരാണ്.പെട്ടെന്നുള്ള ചിന്തയോടും സാങ്കേതിക കൃത്യതയോടും കൂടി മുന്നേറ്റ നിരക്ക് പന്തെത്തിച്ചു കൊടുക്കാൻ കഴിവുള്ളവരാണ് അവർ .21-ാം നൂറ്റാണ്ടിലെ ഏറ്റവും കൂടുതൽ അസിസ്റ്റുകളുള്ള മികച്ച കളിക്കാർ ആരാണെന്നു പരിശോധിക്കാം.
5 .ദുസാൻ റ്റാടിച്ച് -236 അസിസ്റ്റ്
അയാക്സിന്റെ സെർബിയൻ ഫോർവേഡ് ദുസാൻ റ്റാടിച്ച് ഗോൾ അടിക്കുന്നതോടൊപ്പം ഗോൾ ഒരുക്കുന്നതിലും മിടുക്കനാണ്. 2018 മുതൽ അയാക്സിന്റെ ജേഴ്സിയണിയുന്ന താരം കഴിഞ്ഞ സീസണിൽ 13 ഗോളുകൾ നേടുകയും 19 അസിസ്റ്റുകൾ നൽകുകയും ചെയ്തു. കഴിഞ്ഞ നാല് സീസണുകളിലായി അയാക്സിനായി 10 ൽ കൂടുതൽ ഗോളുകൾ നേടുകയും 10 ൽ കൂടുതൽ അസിസ്റ്റ് കൊടുക്കുകയും ചെയ്തിട്ടുണ്ട്
4 .മെസുത് ഓസിൽ- 253 അസിസ്റ്റ്
ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച പ്ലെ മേക്കർമാരുടെ ഇടയിലാണ് ജർമൻ താരത്തിന്റെ സ്ഥാനം . ആഴ്സണലിനും, റയലിനും ,ജര്മനിക്കും വേണ്ടി ഗോളടിക്കുന്നതിനേക്കാൾ അവസരങ്ങൾ ഒരുക്കാൻ തലപര്യം പ്രകടിപ്പിച്ച താരമായിരുന്നു ഓസിൽ. ജർമൻ താരത്തിന്റെ അസിസ്റ്റ് നിരക്ക് 0.39 ആണ്.
3 .എയ്ഞ്ചൽ ഡി മരിയ- 252 അസിസ്റ്റ്
എന്തുകൊണ്ടാണ് 2013/14 സീസണിലെ റയൽ മാഡ്രിഡിന്റെ ഏറ്റവും മികച്ച കളിക്കാരനായ എയ്ഞ്ചൽ ഡി മരിയയെ വിട്ടത് എന്നത് ഇന്നും വലിയൊരു ചോദ്യമായി തുടരുകയാണ്. സാമ്പത്തികമായി ഒഴികെ ഒരു കാര്യത്തിലും വലിയ ഗുണങ്ങൾ റയലിന് ലഭിച്ചില്ല.എന്നാൽ പ്രീമിയർ ലീഗിൽ വേണ്ട മികവ് കാണിക്കാൻ അര്ജന്റീനയാണ് താരത്തിന് സാധിച്ചില്ല. പക്ഷെ യുണൈറ്റഡിൽ നിന്നും പിഎസ്ജി യിലേക്ക് പോകുന്ന അവസാന സീസണിൽ 27 കളികളിൽ നിന്നും 11 അസിസ്റ്റുകൾ താരം നേടി.തന്റെ കരിയറിന്റെ തുടക്കത്തിൽ വേഗത കൊണ്ട് വിങ്ങിൽ മികവ് കാട്ടിയ താരം പിന്നീട സെൻട്രൽ മിഡ്ഫീൽഡിലും തിളങ്ങി.
2 . ക്രിസ്റ്റ്യാനോ റൊണാൾഡോ – 273 അസിസ്റ്റുകൾ
ഇംഗ്ലണ്ട്, സ്പെയിൻ, ഇപ്പോൾ ഇറ്റലി കളിച്ച എല്ലാ സ്ഥലത്തും തന്റെ പാദമുദ്ര പതിപ്പിച്ച താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.മാഞ്ചസ്റ്റർ യുണൈറ്റഡിൽ പ്രശസ്തിയിലേക്ക് ഉയർന്നതിനുശേഷം റയലിലും യുവന്റസിലും തന്റെ കഴിവുകൾ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ഗോൾ നേടുന്ന അതെ വേഗതയോടെ ഗോൾ ഒരുക്കാനും 36 കാരൻ മിടുക്കനാണ്.
1 .ലയണൽ മെസി- 331 അസിസ്റ്റ്
ലോക ഫുട്ബോളിൽ എതിരാളികളിലാത്ത താരമാണ് ലയണൽ മെസ്സി. മെസ്സിക്ക് കീഴടങ്ങാത്ത റെക്കോർഡുകൾ ഫുട്ബോളിൽ വളരെ കുറവ് തന്നെയാണ്. ഒരു മുന്നേറ്റ താരമായ മെസ്സി കൂടുതൽ അസിസ്റ്റുകൾ നൽകുന്നത് അദ്ദേഹത്തിന്റെ ക്വാളിറ്റി തന്നെയാണ് എടുത്തു കാണിക്കുന്നത്. കോപ്പ മേരിക്കയിൽ മെസ്സിയുടെ പ്ലെ മേക്കിങ് കഴിവുകൾ നേരിട്ട് കണ്ടതാണ്.
Players with the most assists in the 21st century 🎩
— Skores (@skoresofficial) July 2, 2022
Source 📚 : @ThePopFoot #messi #ronaldo #dimaria #ozil #tadic #neymar #muller #suarez #fabregas #debruyne pic.twitter.com/M512UW17SS
233 അസിസ്റ്റുമായി നെയ്മർ ആറാമതും , 232 എണ്ണവുമായി മുള്ളർ ഏഴാമതും ,അത്രയും അസിസ്റ്റുമായി സുവാരസ് എട്ടാമതും ,230 അസിസ്റ്റുമായി ഫാബ്രെഗസ് ഒന്പതാമതും ,222 അസിസ്റ്റുമായി ഡി ബ്രൂയിൻ പത്താമതുമാണ്