ചൊവ്വാഴ്ച നടന്ന ഏഷ്യൻ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ അൽ-ഇത്തിഹാദിനെ 2-0ന് തോൽപ്പിച്ച് തുടർച്ചയായ 28-ാം ഗെയിം വിജയിച്ച് സൗദി അറേബ്യൻ ടീം അൽ-ഹിലാൽ റെക്കോർഡ് സ്ഥാപിച്ചിരിക്കുകയാണ്. അൽ-ഹിലാൽ ക്വാർട്ടർ ഫൈനൽ ആദ്യ പാദത്തിലും ഇതേ സ്കോറിന് ജയിക്കുകയും ചെയ്തിരുന്നു.
2016-17 സീസണിൽ ദ ന്യൂ സെയിൻ്റ്സ് സ്ഥാപിച്ച 27 തുടർച്ചയായ വിജയങ്ങളുടെ മുൻ അംഗീകൃത റെക്കോർഡാണ് 18 തവണ സൗദി ചാമ്പ്യൻസ് തകർത്തത്.വെൽഷ് ക്ലബായ ദ ന്യൂ സെയിൻ്റ്സ് എഫ്സി 2016-17 ലെ സിമ്രു പ്രീമിയർ ലീഗിൽ (വെൽഷ് ഡൊമസ്റ്റിക് ലീഗ്) അവർ തുടർച്ചയായി 27 ഗെയിമുകൾ വിജയിച്ചു, അജാക്സിൻ്റെ 44 വർഷത്തെ റെക്കോർഡ് തകർത്തു.
Al-Hilal have set a new world record by winning 28 consecutive games 🤯 👏 pic.twitter.com/zmd5bR4XPR
— GOAL (@goal) March 13, 2024
2017 ജനുവരി 14-ന് 3-3 സമനിലയിൽ അവസാനിച്ച ഓട്ടത്തിൻ്റെ തുടക്കം 2016 ആഗസ്റ്റ് അടയാളപ്പെടുത്തി. 1971 -72 കാലഘട്ടത്തിൽ യോഹാൻ ക്രൈഫിന്റെ കീഴിൽ അയാക്സ് 26 തുടർച്ചയായ ഗെയിമുകൾ വിജയിച്ചു.1994-95 സീസണിൽ അയാക്സ് തുടർച്ചയായ 25 മത്സരങ്ങളിൽ വിജയം കണ്ടിരുന്നു. ആ സീസണിൽ അവർ എറെഡിവിസിയും ചാമ്പ്യൻസ് ലീഗും അജാക്സ് നേടി.
#كبير_آسيا كتب التاريـخ.. وعـزّز جغرافيـة زعامته 🔝💙😍 pic.twitter.com/13t8yKwPQo
— نادي الهلال السعودي (@Alhilal_FC) March 12, 2024
എഎഫ്സി ചാമ്പ്യന്‍സ് ലീഗില്‍ നാല് തവണയാണ് അല്‍ ഹിലാല്‍ ജേതാക്കളായത്. സൗദി പ്രോ ലീഗില്‍ 65 പോയിന്റുമായി ഒന്നാമതാണ് അല്‍ ഹിലാല്‍. 53 പോയിന്റ് നേടിയ റൊണാൾഡോയുടെ അൽ നാസറാണ് രണ്ടാം സ്ഥാനത്ത്.സെപ്തംബർ 21ന് ലീഗിലെ എതിരാളിയായ ഡമാകിനെതിരെ 1-1ന് സമനില വഴങ്ങിയ സമയത്താണ് അൽ ഹിലാൽ ഒരു മത്സരത്തിൽ വിജയിക്കാതിരുന്നത്.ഏപ്രിലിൽ നടക്കുന്ന സെമിയിൽ അൽ ഹിലാൽ യുണൈറ്റഡ് അറബ് എമിറേറ്റ്സിൻ്റെ അൽ ഐനിനെ നേരിടും. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ച് അൽ-ഐൻ സെമിയിലെത്തിയത്.
And that's how you do it without Neymar 😉 Al-Hilal clinical against Al-Ittihad!
— FanCode (@FanCode) March 13, 2024
.
.#AlHilal #AFCChampionsLeague #FanCode pic.twitter.com/dtT2Gpmb15