300 ഗോൾ കോൺട്രിബ്യൂഷൻസ്, ആദ്യത്തെ താരമായി മെസ്സി, അടുത്തുപോലും എത്താനാവാതെ എതിരാളികൾ

ഇന്നലെ നീസിനെതിരെ നടന്ന മത്സരത്തിൽ പിഎസ്ജി വിജയം നേടുമ്പോൾ മെസ്സി ആരാധകർക്ക് സന്തോഷം നൽകുന്ന ഒരു കാര്യമുണ്ട്. മെസ്സിയുടെ മനോഹരമായ ഒരു ഫ്രീകിക്ക് ഗോൾ മത്സരത്തിൽ കാണാനായിരുന്നു. തന്റെ കരിയറിലെ അറുപതാമത്തെ ഫ്രീകിക്ക് ഗോളാണ് മെസ്സി നേടിയതെങ്കിലും പിഎസ്ജിക്ക് വേണ്ടിയുള്ള ആദ്യത്തെ ഫ്രീകിക്ക് ഗോളായിരുന്നു ഇത്.

തുടർച്ചയായ രണ്ടാം മത്സരത്തിലാണ് മെസ്സി ഡയറക്ട് ഫ്രീകിക്ക് ഗോൾ നേടുന്നത്. കഴിഞ്ഞ മത്സരത്തിൽ അർജന്റീനക്ക് വേണ്ടി ജമൈക്കക്കെതിരെ മെസ്സി ഒരു ഫ്രീകിക്ക് ഗോൾ നേടിയിരുന്നു.ഏതായാലും ഇന്നലെത്തെ ഗോളോട് കൂടി മറ്റൊരു റെക്കോർഡ് കൂടി ഇപ്പോൾ ലയണൽ മെസ്സി തന്റെ സ്വന്തം പേരിൽ എഴുതി ചേർത്തിട്ടുണ്ട്.

അതായത് 2015/16 സീസൺ തൊട്ട് ഇതുവരെ യൂറോപ്പിലെ ടോപ്പ് ഫൈവ് ലീഗുകളിൽ ആകെ 300 ഗോൾ കോൺട്രിബ്യൂഷൻസ് നേടാൻ ലയണൽ മെസ്സിക്ക് കഴിഞ്ഞിട്ടുണ്ട്.ഈ കാലയളവിൽ ഒരാൾക്ക് പോലും ഈ നേട്ടം കൈവരിക്കാൻ കഴിഞ്ഞിട്ടില്ല.ലയണൽ മെസ്സി തന്നെയാണ് ഒന്നാം സ്ഥാനത്ത്.മെസ്സിയുടെ തൊട്ടടുത്തുപോലും എത്താനാവാതെയാണ് നിലവിൽ എതിരാളികൾ ഉള്ളത്.

ഈ കാലയളവിൽ ഏറ്റവും കൂടുതൽ ഗോൾ കോൺട്രിബ്യൂഷൻസ് മെസ്സി ലീഗിൽ നടത്തിയിട്ടുള്ളത് 2018/19 സീസണിലാണ്. 49 ഗോളുകളിൽ മെസ്സി കോൺട്രിബ്യൂഷൻസ് നടത്തിയിട്ടുണ്ട്. ഈ സീസണിൽ മെസ്സി ആകെ 12 ഗോളുകളിലാണ് കോൺട്രിബ്യൂട്ട് ചെയ്തിട്ടുള്ളത്. 5 ഗോളുകളും 7 അസിസ്റ്റുകളുമാണ് മെസ്സി ഈ ലീഗ് വണ്ണിൽ പിഎസ്ജിക്ക് വേണ്ടി നേടിയിട്ടുള്ളത്.

അതേസമയം 300 ഗോൾ കോൺട്രിബ്യൂഷൻസ് ഉള്ള മെസ്സിയുടെ തൊട്ടു പിറകിലുള്ളത് 262 ഗോൾ കോൺട്രിബ്യൂഷൻസ് ഉള്ള റോബർട്ട് ലെവന്റോസ്ക്കിയാണ്. മൂന്നാം സ്ഥാനത്ത് റൊണാൾഡോ വരുന്നു. ഈ കഴിഞ്ഞ 8 സീസണുകളിൽ 226 ഗോൾ പങ്കാളിത്തങ്ങളാണ് റൊണാൾഡോ വഹിച്ചിട്ടുള്ളത്.223 ഗോളുകളിൽ പങ്കാളിയായ സുവാരസാണ് നാലാം സ്ഥാനത്തുള്ളത്. 199 ഗോളുകളും 101 അസിസ്റ്റുകളുമാണ് 2015/16 സീസൺ മുതൽ മെസ്സി ലീഗുകളിൽ നേടിയിട്ടുള്ളത്.

ഏതായാലും മെസ്സി ഈ 35മത്തെ വയസ്സിലും എതിരാളികൾക്ക് പിടികൊടുക്കാതെ കുതിക്കുകയാണ്. ഗോളുകളും അസിസ്റ്റുകളുമായി മെസ്സി തന്റെ ആരാധകർക്ക് വിസ്മയക്കാഴ്ചകൾ ഒരുക്കുകയാണ്.

Rate this post
Lionel Messi