ഉറുഗ്വേയ്ക്കെതിരായ ബ്രസീലിന്റെ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ സൂപ്പർ താരം നെയ്മർക്ക് മുട്ടിന് ഗുരുതരമായ പരിക്കേറ്റിരുന്നു.നെയ്മറിന്റെ ആന്റീരിയർ ക്രൂസിയേറ്റ് ലിഗമെന്റും (എസിഎൽ) ഇടതു കാൽമുട്ടിലെ മെനിസ്കസും വിണ്ടുകീറിയതിനെത്തുടർന്ന് ശസ്ത്രക്രിയ നടത്തണ്ടി വരികയും ചെയ്തു.നെയ്മർ ഇപ്പോൾ സങ്കീർണമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.
ഇടത് കാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റ 31 കാരൻ മാസങ്ങളോളം കളത്തിൽ നിന്ന് വിട്ടുനിൽക്കും. പരിക്കുകൾ എന്നും നെയ്മറെ വിടാതെ പിന്തുടരുന്നുണ്ടായിരുന്നു. പരിക്ക് മൂലം ഓരോ സീസണിലും നിരവധി മത്സരങ്ങളാണ് നെയ്മർക്ക് നഷ്ടമായത്.നെയ്മർ തന്റെ പ്രൊഫഷണൽ അരങ്ങേറ്റത്തിന് ശേഷം കുറഞ്ഞത് 1087 ദിവസങ്ങൾ അല്ലെങ്കിൽ ഏകദേശം 3 വർഷമെങ്കിലും പരിക്ക് മൂലം നഷ്ടപെട്ടിട്ടുണ്ട്.2013 മുതൽ 39 വ്യത്യസ്ത പരിക്കുകൾ നെയ്മർക്ക് വന്നിട്ടുണ്ട്. നെയ്മറെക്കാളും 5 വയസ്സ് പ്രായമുള്ള ലയണൽ മെസ്സി തന്റെ കരിയറിൽ 746 ദിവസം കളത്തിൽ നിന്ന് വിട്ടുനിന്നു.
മറ്റ് താരങ്ങളായ ലെവൻഡോവ്സ്കി, സലാ അല്ലെങ്കിൽ ഗ്രീസ്മാൻ എന്നിവർക്ക് നെയ്മറെ അപേക്ഷിച്ച് ശാരീരിക പ്രശ്നങ്ങൾ വളരെ കുറവായിരുന്നു.31 വയസ്സ് മാത്രം പ്രായമുള്ള നെയ്മറിന് 3 വര്ഷം നഷ്ടപ്പെട്ടിട്ടും മികച്ച റെക്കോർഡാണുള്ളത്. നെയ്മറുടെ അസാമാന്യമായ കഴിവിനെക്കുറിച്ച് സംശയമില്ല, എന്നാൽ ആവർത്തിച്ചുള്ള പരിക്കുകൾ അദ്ദേഹത്തിന്റെ കരിയറിലെ ശേഷിക്കുന്ന സമയത്തേക്കുറിച്ച് വലിയയ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. പരിക്കുകളിൽ നിന്നും മുക്തി നേടി വരും വർഷങ്ങളിൽ തുടർച്ചയായ മത്സരങ്ങൾ കളിയ്ക്കാൻ അദ്ദേഹത്തിന് കഴിയുമോ എന്ന് കണ്ടറിയണം.
Another injury for Neymar which will see him out for a long time…
— 90min (@90min_Football) October 19, 2023
Another Brazilian goalscorer plagued by injuries. 🇧🇷😢 pic.twitter.com/ipN79vYAgf
“ഇത് വളരെ സങ്കടകരമായ നിമിഷമാണ്, എന്റെ ജീവിതത്തിലെ ഏറ്റവും മോശം നിമിഷം.ഞാൻ ശക്തനാണെന്ന് എനിക്കറിയാം… എന്നാൽ ഇത്തവണ എനിക്ക് എന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണ ആവശ്യമാണ്.ഞാൻ ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയാണ്, എനിക്ക് വിശ്വാസമുണ്ട്, ഞാൻ അത് ദൈവത്തിന്റെ കൈകളിൽ ഏൽപ്പിക്കുന്നു”പരിക്ക് പറ്റിയതിന് ശേഷം നെയ്മർ പറഞ്ഞു.
Close-up of Neymar's serious injury in the match against Uruguay.#Neymar #neymarjr #SelecaoBrasileira pic.twitter.com/HXQZA4AVC9
— Sports channel (@Sportsvn_1) October 19, 2023
2014 ലോകകപ്പിൽ, കൊളംബിയയ്ക്കെതിരായ ക്വാർട്ടർ ഫൈനൽ വിജയത്തിൽ നട്ടെല്ലിന് പരിക്കേറ്റു, ജർമ്മനിയോട് 7-1 സെമി-ഫൈനൽ തോൽവിയിൽ കളിക്കാനും സാധിച്ചിരുന്നില്ല.2018 ലെ ലോകകപ്പ് നേടാനുള്ള അദ്ദേഹത്തിന്റെ സ്വപ്നത്തിന് പരിക്കുകൾ വീണ്ടും തടസ്സമായി. ആ വർഷത്തിന്റെ തുടക്കത്തിൽ, നെയ്മറിന് വലത് കണങ്കാൽ ഉളുക്ക് സംഭവിച്ചു.2017-18 ആഭ്യന്തര സീസണിന്റെ അവസാനത്തിൽ പാരീസ് സെന്റ് ജെർമെയ്നിനായി 16 മത്സരങ്ങൾ നഷ്ടപ്പെടുത്തി.
ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തോട് പരാജയപെട്ടാണ് ബ്രസീൽ റഷ്യ വേൾഡ് കപ്പിൽ നിന്നും പുറത്തായത്. വേൾഡ് കപ്പ് കളിക്കുമ്പോൾ നെയ്മർ ഒരിക്കലും പൂർണ്ണ ആരോഗ്യവാനായില്ല.2019, 2021 വർഷങ്ങളിലും കഴിഞ്ഞ വർഷത്തെ ഖത്തർ ലോകകപ്പിലും ഫോർവേഡ് താരത്തിന് സമാനമായ പരിക്കുകൾ നേരിട്ടിരുന്നു. ബ്രസീൽ വിജയികളായ 2019 ലെ കോപ്പ അമേരിക്ക നെയ്മറിന് പരിക്ക് മൂലം നഷ്ടമായിരുന്നു.