‘എക്കാലത്തെയും മികച്ച താരം’ : 38 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നാസറിന് കിരീടം നേടികൊടുക്കുമ്പോൾ|Cristiano Ronald |Al -Nassr

പുതിയ സീസൺ എന്നാൽ അതേ പഴയ കഥ! ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരിക്കൽ കൂടി തന്റെ ടീമിനെ പരാജയത്തിന്റെ അപകടത്തിൽ നിന്ന് കരകയറ്റുകയും വിജയത്തിന്റെ മഹത്വത്തിലൂടെ നയിക്കുകയും ചെയ്തു.നടന്ന അറബ് ക്ലബ് ഫൈനലിൽ അൽ-നാസറും അൽ-ഹിലാലും തമ്മിൽ നടന്ന മത്സരത്തിൽ റൊണാൾഡോയുടെ ടീം 74-ാം മിനിറ്റ് വരെ പിന്നിലായിരുന്നു.

എന്നാൽ ഒരു ഗോളിന് പത്തു പേരായി ചുരുങ്ങി ഒരു ഗോളിന് പിന്നിട്ട് നിന്ന അല്ല നാസറിന് ഒരാളുടെ സാനിധ്യം കൊണ്ട് തിരിച്ചു വരാം എന്ന വിശ്വാസമുണ്ടായിരുന്നു. മറ്റാരുമല്ല സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്ഡോയുടേതാണത്. 74 ആം മിനുട്ടിൽ സമനില ഗോൾ നേടിയ റൊണാൾഡോ എക്സ്ട്രാ ടൈമിൽ വിജയ ഗോളും നേടി കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ അറബ് ക്ലബ് ചാമ്പ്യൻസ് കപ്പ് ഉയർത്തുകയും ചെയ്തു.38 വയസ്സുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോഴും ടീമിന്റെ മാച്ച് വിന്നർ ആണ്.

തന്റെ കരിയറിൽ 800-ലധികം ഗോളുകൾ നേടിയ റൊണാൾഡോയുടെ മിന്നും ഫിനിഷിംഗ് കഴിവിനും ഫുട്ബോൾ ലോകം ഒരിക്കൽ കൂടി സാക്ഷ്യം വഹിച്ചു. 0-1 എന്ന നിലയിൽ നിൽക്കുമ്പോൾ 10 പേരുള്ള അൽ-നാസറിന് റൊണാൾഡോയിൽ നിന്ന് അസാധാരണമായ എന്തെങ്കിലും ആവശ്യമായിരുന്നു, തീർച്ചയായും പോർച്ചുഗീസ് ഇന്റർനാഷണൽ അദ്ദേഹത്തിന്റെ ക്ലബ്ബിനെ നിരാശപ്പെടുത്തിയില്ല.അറബ് ക്ലബ് ചാമ്പ്യൻഷിപ്പിൽ ആറ് തവണ സ്‌കോർ ചെയ്ത് 38-കാരൻ ടോപ് സ്‌കോററായി ഫിനിഷ് ചെയ്തു.അൽ നാസറിനൊപ്പമുള്ള ക്രിസ്റ്റ്യാനോയുടെ ആദ്യ കിരീടമായിരുന്നു. കഴിഞ്ഞ സീസണിൽ അൽ നാസർ സൗദി പ്രോ ലീഗിൽ റണ്ണേഴ്‌സ് അപ്പായി ഫിനിഷ് ചെയ്തത്തോടെ റൊണാൾഡോക്ക് കിരീടം നേടാൻ സാധിച്ചിരുന്നില്ല.

ഇന്നലെ നേടിയത് ക്ലബ് കരിയറിലെ റൊണാൾഡോയുടെ 31 മത്തെ കിരീടമായിരുന്നു.തന്റെ 31 ക്ലബ് കരിയർ ബഹുമതികൾ കൂടാതെ, റൊണാൾഡോ പോർച്ചുഗലിനൊപ്പം രണ്ട് പ്രധാന കിരീടങ്ങൾ നേടിയിട്ടുണ്ട്. 2016 യൂറോപ്യൻ ചാമ്പ്യൻഷിപ്പും 2018-19 യുവേഫ നേഷൻസ് ലീഗും നേടി. 200 മത്സരങ്ങളിൽ നിന്ന് 123 ഗോളുകൾ നേടിയ അദ്ദേഹം അന്താരാഷ്ട്ര ഫുട്ബോളിലെ മുൻനിര സ്കോററാണ്. ഇന്നലെ നേടിയ ഇരട്ട ഗോളുകളോടെ 721 ക്ലബ് കരിയർ ഗോളുകളിലേക്ക് എതാൻ റൊണാൾഡോക്ക് സാധിച്ചു.

സ്പോർട്ടിങ്ങിനായി 31 മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകളാണ് റൊണാൾഡോ നേടിയത്. മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള തന്റെ ആദ്യ സ്പെല്ലിൽ 292 മത്സരങ്ങളിൽ നിന്ന് 118 ഗോളുകൾ നേടി.2009ൽ റയലിലേക്ക് ചേക്കേറിയ അദ്ദേഹം 438 മത്സരങ്ങളിൽ നിന്ന് 450 ഗോളുകൾ നേടി.

4.5/5 - (8 votes)
Cristiano Ronaldo