കഴിഞ്ഞ സെപ്റ്റംബറിൽ ബ്രസീലുമായുള്ള അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പങ്കെടുത്ത നാല് അർജന്റീന താരങ്ങളെ രണ്ടു മത്സരങ്ങളിൽ നിന്നും ഫിഫ വിലക്കേർപ്പെടുത്തി.
അന്താരാഷ്ട്ര മാച്ച് പ്രോട്ടോക്കോളുകൾ പാലിക്കാത്തതിനാൽ ബ്രസീലിനെതിരെയുള്ള ലോകകപ്പ് യോഗ്യത മത്സരം ഉപേക്ഷിച്ചിരുന്നു.യുകെയിൽ നിന്നുള്ള ആളുകൾ രാജ്യത്ത് പ്രവേശിക്കുന്നതിന് മുമ്പ് 14 ദിവസം ക്വാറന്റൈൻ ചെയ്യണമെന്ന് ആ സമയത്ത് നിയമം നിലനിൽക്കുന്നുണ്ടായിരുന്നു എന്നാൽ COVID-19 നിയമങ്ങൾ അര്ജന്റീന താരങ്ങൾ പാലിച്ചിട്ടില്ലെന്ന് ആരോഗ്യ ഉദ്യോഗസ്ഥർ കണ്ടെത്തിയതോടെയാണ് അന്ന് മത്സരം ഉപേക്ഷിച്ചത്.
Argentina and Brazil decision by FIFA, in short:
— Roy Nemer (@RoyNemer) February 14, 2022
– Both FA's fined.
– Match will be replayed in a neutral venue
– Cristian Romero, Emiliano Martínez, Emiliano Buendia and Cristian Romero suspended for 2 matches. They will miss Argentina's qualifiers vs. Venezuela and Ecuador. pic.twitter.com/DYEOGmqLnN
അര്ജന്റീന താരങ്ങളായ എമിലിയാനോ ബ്യൂണ്ടിയ, എമിലിയാനോ മാർട്ടിനെസ്, ജിയോവാനി ലോ സെൽസോ, ക്രിസ്റ്റ്യൻ റൊമേറോ എന്നിവർക്ക് ഫിഫ മത്സരങ്ങളിൽ രണ്ട് മത്സര വിലക്ക് ഏർപ്പെടുത്തുമെന്ന് ലോക ഗവേണിംഗ് ബോഡി പറഞ്ഞു. ആരോപണങ്ങൾ തെളിയിക്കുന്നതിന് പരാജയപ്പെട്ടതിന് ഫിഫ അർജന്റീനിയൻ എഫ്എയ്ക്ക് 160,000 പൗണ്ട് പിഴ ചുമത്തി.അതേസമയം മത്സരം ഉപേക്ഷിച്ചതിന് ഇരു രാജ്യങ്ങളും 40,000 പൗണ്ട് വേറെയും പിഴയായി നല്‍കേണ്ടിവരും.
അർജന്റീനയുടെ വെനസ്വേലയ്ക്കും ഇക്വഡോറിനും എതിരായ മത്സരങ്ങളിൽ നാല് താരങ്ങൾക്കും കളിക്കാൻ സാധിക്കില്ല.കളി വീണ്ടും കളിക്കാനുള്ള തീയതിയോ സ്ഥലമോ ഫിഫ നിശ്ചയിച്ചിട്ടില്ല. നവംബറിൽ ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ ബ്രസീലും അർജന്റീനയും ഇതിനകം തന്നെ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു, മാർച്ചിൽ CONMEBOL യോഗ്യതാ മത്സരങ്ങൾ അവസാനിക്കും, ഇരു ടീമുകൾക്കും രണ്ട് മത്സരങ്ങൾ കൂടി കളിക്കാനുണ്ട്.