ക്രിസ്റ്റ്യാനോ റൊണാൾഡോ ഇൻസ്റ്റാഗ്രാമിൽ 400 ദശലക്ഷം ഫോളോവേഴ്സ് നേടുന്ന ലോകത്തിലെ ആദ്യത്തെ വ്യക്തിയായി. കഴിഞ്ഞ വർഷം ജനുവരിയിൽ 200 മില്യൺ ഫോളോവേഴ്സിലെത്തിയ ആദ്യ വ്യക്തിയും മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് ആയിരുന്നു.നിലവിൽ 469 ദശലക്ഷം ഫോളോവേഴ്സുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിന്റെ ഔദ്യോഗിക ഹാൻഡിൽ കഴിഞ്ഞാൽ പോർച്ചുഗൽ ക്യാപ്റ്റൻ രണ്ടാം സ്ഥാനത്താണ്.
“ജീവിതം ഒരു റോളർ കോസ്റ്ററാണ്. കഠിനാധ്വാനം, അതിവേഗം, അടിയന്തിര ഗോളുകൾ ,പ്രതീക്ഷകൾ എന്നാൽ അവസാനം, ഇതെല്ലാം കുടുംബം, സ്നേഹം, സത്യസന്ധത, സൗഹൃദം, മൂല്യങ്ങൾ എന്നിവയിലേക്ക് വരുന്നു. എല്ലാ സന്ദേശങ്ങൾക്കും നന്ദി! 37 counting ” 37 വയസ്സ് തികഞ്ഞ റൊണാൾഡോ ആരാധകർക്ക് സന്ദേശം അയച്ചു. റൊണാൾഡോയുടെ ചിത്രവും സന്ദേശവും 14 ദശലക്ഷത്തിലധികം വ്യൂസ് നേടി.
Cristiano Ronaldo becomes the first person to reach 400 million followers on Instagram 📱
— ESPN FC (@ESPNFC) February 6, 2022
The undisputed GOAT of social media 🐐 pic.twitter.com/oGDptjDbmJ
കഴിഞ്ഞ വർഷം സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ യുവന്റസിൽ നിന്നും യുണൈറ്റഡിലേക്ക് തിരിച്ചെത്തിയ ശേഷം ക്ലബ്ബിനായി 24 മത്സരങ്ങളിൽ നിന്ന് 14 ഗോളുകൾ നേടിയിട്ടുണ്ട്.യുണൈറ്റഡിന്റെ എഫ്എ കപ്പ് നാലാം റൗണ്ടിൽ മിഡിൽസ്ബ്രോയ്ക്കെതിരായ മത്സരത്തിൽ റൊണാൾഡോ പെനാൽറ്റി നഷ്ടപെടുത്തിയിരുന്നു.ചൊവ്വാഴ്ച പ്രീമിയർ ലീഗിൽ ബേൺലിക്കെതിരായാണ് യുണൈറ്റഡിന്റെ മത്സരം.
22 മത്സരങ്ങളിൽ നിന്ന് 38 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് നിലവിൽ പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്താണ്.23 മത്സരങ്ങളിൽ നിന്ന് 57 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റിയാണ് പട്ടികയിൽ ഒന്നാമത്. ലിവർപൂൾ രണ്ടാം സ്ഥാനത്തും (22 മത്സരങ്ങളിൽ നിന്ന് 48 പോയിന്റ്) 24 മത്സരങ്ങളിൽ നിന്ന് 47 പോയിന്റുമായി ചെൽസി മൂന്നാം സ്ഥാനത്തുമാണ്.