❝42 ആം വയസ്സിലും മായാത്ത മാന്ത്രിക വിദ്യ❞-താൻ ഇപ്പോഴും ജോഗ ബോണിറ്റോയുടെ രാജാവാണെന്ന് തെളിയിക്കുകയാണ് റൊണാൾഡീഞ്ഞോ |Ronaldinho

2002 ലോകകപ്പ് ജേതാവായ റൊണാൾഡീഞ്ഞോ ശനിയാഴ്ച രാത്രി തന്റെ മുൻ സഹതാരം റോബർട്ടോ കാർലോസിന്റെ ടീമിനെതിരെ മിയാമിയിൽ നടന്ന ‘ദ ബ്യൂട്ടിഫുൾ ഗെയിം ബൈ R10 & ആർസി 3’ എന്ന പേരിൽ ഒരു പ്രദർശന മത്സരത്തിൽ തന്റെ കഴിവുകൾ മങ്ങിയിട്ടില്ല എന്ന് തെളിയിച്ചിരിക്കുകയാണ്.

തന്റെ ഐതിഹാസികമായ ചില കഴിവുകളും ജോഗ ബോണിറ്റോ (ദ ബ്യൂട്ടിഫുൾ ഗെയിം) പ്രദർശിപ്പിക്കാനുള്ള കഴിവും തനിക്ക് ഇപ്പോഴും ഉണ്ടെന്ന് മുൻ ബാഴ്സലോണ ഇതിഹാസം കാണിച്ചു തന്നു. മത്സരത്തിൽ റൊണാൾഡീഞ്ഞോ കൊടുത്ത ഒരു പാസിൽ നിന്നും അദ്ദേഹം മുൻകാലങ്ങളിൽ എന്തായിരുന്നു എന്ന് നമുക്ക മനസ്സിലാക്കാൻ സാധിക്കും.

എക്‌സിബിഷൻ മത്സരത്തിൽ എക്കാലത്തെയും മികച്ച താരങ്ങൾ മാത്രമല്ല നിലവിലെ ചില താരങ്ങളും ഉൾപ്പെട്ടിരുന്നു. കഫു, റിവാൾഡോ, ഡേവിഡ് ട്രെസെഗേറ്റ്, പാട്രിക് ക്ലൂവർട്ട്, റെനെ ഹിഗ്വിറ്റ എന്നിവരും ഉൾപ്പെടുന്നു.അതേസമയം പൗലോ ഡിബാല, പോൾ പോഗ്ബ, വിനീഷ്യസ് ജൂനിയർ, അൽഫോൻസോ ഡേവിസ് എന്നിവരായിരുന്നു ഇപ്പോഴത്തെ താരങ്ങൾ.റൊണാൾഡീഞ്ഞോ തന്റെ ഐതിഹാസിക ഡ്രിബ്ലിംഗ് കഴിവുകൾ പ്രകടിപ്പിക്കുന്നത് മത്സരത്തിൽ ആരാധകർ കണ്ടു. വിനീഷ്യസ് ജൂനിയറിനു ഗോൾ നേടാൻ കൊടുത്താൽ പാസും പെനാൽട്ടി ബോക്സിൽ എതിർ ഡിഫെൻഡമാരെ ഡ്രിബിൾ ചെയ്യുന്നതുമെല്ലാം കാണാൻ സാധിച്ചു.

ടീം കാർലോസും ടീം റൊണാൾഡീഞ്ഞോയും തമ്മിലുള്ള പ്രദർശന മത്സരം ആവേശകരമായിരുന്നു. മത്സരത്തിൽ 12-10 ന് കാർലോസിന്റെ ടീം വിജയിച്ചു.ഏഴാം മിനിറ്റിൽ പൗലോ ഡിബാലയുടെ അസിസ്റ്റിൽ ബാഴ്‌സയുടെ ഇതിഹാസ മിഡ്‌ഫീൽഡർ സ്വയം ഗോൾ നേടിയതോടെ റൊണാൾഡീനോയുടെ ടീം സ്‌കോറിങ്ങിന് തുടക്കമിട്ടു. രണ്ട് മിനിറ്റിന് ശേഷം റഡാമൽ ഫാൽക്കാവോ വലകുലുക്കിയെങ്കിലും ടീം റോബർട്ടോ കാർലോസ് പെട്ടന്ന് തിരിച്ചടിച്ചു.സ്‌കോർ 2-2ന് സമനിലയിലായപ്പോൾ റിവാൾഡോ ടീം കാർലോസിന് ലീഡ് നൽകി. ഇരുവശത്തുനിന്നും ഗോളുകൾ വന്നുകൊണ്ടേയിരുന്നു .അവസാനം വിജയം കാർലോസിന്റെ ടീമിന്റെ ഒപ്പം നിന്നു.

ബാഴ്‌സലോണയിലും എസി മിലാനിലും ഉണ്ടായിരുന്ന സമയത്ത് താൻ കളിച്ച മിക്കവാറും എല്ലാ ക്ലബ്ബുകളിലും നിരവധി ട്രോഫികൾ നേടി മികച്ച താരത്തെയാണ് റൊണാൾഡീഞ്ഞോ കളമൊഴിഞ്ഞത് .2010-11-ൽ എ സി മിലാനോടൊപ്പം സിരി എ കിരീടം നേടുന്നതിന് മുമ്പ് ക്യാമ്പ് നൗവിലെ സമയത്ത് അദ്ദേഹം രണ്ട് ലാ ലിഗ കിരീടങ്ങളും ഒരു യുവേഫ ചാമ്പ്യൻസ് ലീഗും നേടി. ബ്രസീലിനൊപ്പം 2002 വേൾഡ് കപ്പും ബാലൺ ഡി ഊരും നേടിയിട്ടുണ്ട്.

Rate this post
ronaldinho