2026 മുതൽ വേൾഡ് കപ്പിൽ 48 ടീമുകളും 104 മത്സരങ്ങളും , പ്രതീക്ഷയോടെ ഇന്ത്യയും|FIFA World Cup
ഇതുവരെ കണ്ട രീതിയിലുള്ള ഫുട്ബോൾ വേൾഡ് കപ്പ് ആവില്ല 2026 ൽ കാണാൻ പോകുന്നതെന്നുറപ്പായിരിക്കുകയാണ്. ടീമുകളുടെ എണ്ണത്തിലും ഫോര്മാറ്റിലും മാറ്റങ്ങൾ കൊണ്ട് വരാനുള്ള ഒരുക്കത്തിലാണ് ഫിഫ . ടീമുകളുടെ എണ്ണം 32 ൽ നിന്നും 48 ആയി ഉയർന്നതോടെ ചരിത്രത്തിലെ ഏറ്റവും വലുതും ദൈർഘ്യമേറിയ വേൾഡ് കപ്പാവും 2026 ൽ അരങ്ങേറുക.
48 ടീമുകൾ മൂന്ന് രാജ്യങ്ങളിലായി 40 ദിവസങ്ങളിലായി 104 ഗെയിമുകൾ 2026 വേൾഡ് കപ്പിൽ കളിക്കും.ഫുട്‌ബോളിന്റെ ആഗോള ഗവേണിംഗ് ബോഡിയും ലോകകപ്പിന്റെ സംഘാടകനുമായ ഫിഫയുടെ ഗവേണിംഗ് കൗൺസിൽ യോഗത്തിന് ശേഷം ഫോർമാറ്റിന് അംഗീകാരം നൽകും. 4 ടീമുകൾ ഉള്ള 12 ഗ്രൂപ്പുകളായി തിരിക്കും , ഖത്തർ വേൾഡ് കപ്പിൽ 64 മത്സരങ്ങളാണ് നടന്നത്.
2026 ടൂർണമെന്റ് – യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, മെക്‌സിക്കോ, കാനഡ എന്നിവർ സഹ-ആതിഥേയത്വം വഹിക്കുന്നത് – 1998 മുതൽ നിലവിലുള്ള 32-ടീമുകളിൽ നിന്ന് വിപുലീകരിച്ച 48 ടീമുകളുള്ള ആദ്യത്തെ ലോകകപ്പായിരിക്കും. ആറ് കോൺഫെഡറേഷനുകളുടെ തലവന്മാർ തിങ്കളാഴ്ച രാത്രി ഫിഫയുടെ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുമായി കൂടിക്കാഴ്ച നടത്തി നിർദ്ദിഷ്ട ഫോർമാറ്റിനോട് ആരും എതിർപ്പൊന്നും ഉന്നയിച്ചില്ല.
🚨 The FIFA council are set to approve the new format of the 2026 World Cup:
— Football Tweet ⚽ (@Football__Tweet) March 14, 2023
→ 48 teams (16 European)
→ 16 host cities
→ 12 groups of 4
→ Top 2 qualify + 8 best third-placed teams
→ Last 32 knock-out round
→ 104 TOTAL GAMES 😨
✍️ @David_Ornstein pic.twitter.com/VgqUfM8FCc
ഓരോ ടീമും ഗ്രൂപ് ഘട്ടത്തിൽ മൂന്ന് മത്സരങ്ങൾ വീതം കളിക്കും . ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യ രണ്ടു സ്ഥാനക്കാരും മികച്ച 8 മൂന്നാം സ്ഥാനക്കാരും റൌണ്ട് ഓഫ് 32 ലേക്ക് മുന്നേറും. 56 ദിവസം നീണ്ടു നിൽക്കുന്ന ടൂർണമെന്റിൽ കിരീടം നിലനിർത്താൻ ഒരു ടീം 8 മത്സരങ്ങൾ കളിക്കേണ്ടി വരും. 48 ടീമുകളിൽ 16 ടീമുകൾ യൂറോപ്പിൽ നിന്നാവും. ഏഷ്യയിൽ നിന്നും ടീമുകളുടെ എണ്ണംവർധിക്കും. ഇന്ത്യക്കും പ്രതീക്ഷ നൽകുന്നതാണ് പുതിയ ഫോർമാറ്റ് .