ഹീറോ ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവും കൂടുതൽ പിന്തുണയുള്ള ടീമുകളിലൊന്നാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. കേരളാ ബ്ലാസ്റ്റേഴ്സ് സ്ഥാപിതമായി 9 വർഷങ്ങൾ പൂർത്തിയാകുമ്പോൾ ക്ലബ്ബിനെ വേറിട്ട് നിർത്തുന്നതും ശക്തമായ ആ പിന്തുണയാണ്. 2014 മേയ് 27 നായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സ്ഥാപിതമാകുന്നത്. ഫുട്ബോളിനെ നെഞ്ചേറ്റിയ മലയാളക്കരക്ക് അത് ആഘോഷിക്കാനുള്ള വകയായി.
കേരളാ ബ്ലാസ്റ്റേഴ്സിന്റെ പിറവിയോടെ കേരളത്തിന്റെ നഷ്ടപെട്ട പഴയകാല ഫുട്ബോൾ പ്രതാപം മടങ്ങിയെത്തിയതും പെട്ടന്നായിരുന്നു. സ്വദേശ വിദേശതാരങ്ങളെല്ലാം വളരെപ്പെട്ടന്നു തന്നെ അസൂയാവഹമാം വിധം ആരാധക പിന്തുണ തേടി. പല വമ്പൻ താരങ്ങളും ഈ ആരാധകപിന്തുണ ഒന്നുകൊണ്ടു മാത്രം ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകാൻ കൊതിച്ചു. എന്നാൽ 9 സീസണുകളിലായി മൂന്ന് ഫൈനലുകളിൽ എത്തിയെങ്കിലും രണ്ട് തവണ പെനാൽറ്റിയിലൂടെയും ഒരു തവണ ലേറ്റ് ഗോളിലൂടെയും തോൽവി വഴങ്ങേണ്ടിവന്ന കൊമ്പന്മാരുടെ ഇതുവരെയുള്ള ഹീറോ ഐഎസ്എൽ യാത്ര ഉയർച്ചതാഴ്ചകൾ നിറഞ്ഞതായിരുന്നു.ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനങ്ങളും ചില റെക്കോർഡുകളും പരിശോധിക്കാം.
2014 സീസൺ-വിദേശ താരങ്ങളേയും ഇന്ത്യൻ താരങ്ങളും ഒരു സങ്കമായി കളിച്ച ടീം ആദ്യ സീസണിൽ തന്നെ രണ്ടാം സ്ഥാനത്ത് എത്തി .ആദ്യ മത്സരം തോറ്റുതുടങ്ങിയ ടീം പതുക്കെ വിജയ ട്രാക്കിലേക്ക് വരുകയും ലീഗിൽ നാലാം സ്ഥാനത്ത് എത്തി സെമി ഫൈനലിന് യോഗ്യത നേടി .ഐ എസ് എൽ കണ്ട ഏറ്റവും മികച്ച മത്സരത്തിന്റെ ഭാഗമായി ചെന്നൈ എഫ് സിയെ ഇരുപാദങ്ങളുമായി (4 -3 )ന് തകർത്ത് ഫൈനലിൽ എത്തി .ഫൈനൽ മത്സരത്തിൽ അവസാന നിമിഷത്തെ അശ്രദ്ധ(1 -0 ) ന് കൊൽക്കത്തയോട് വിജയം കൈവിട്ടെങ്കിലും ആരധകരുടെ മനസ്സ് നിറച്ച സീസൺ ആയിരുന്നു അത് .ഇയാൻ ഹ്യൂം,സന്ദേശ് ജിങ്കൻ തുടങ്ങി ഒരുപിടി മികച്ച താരങ്ങളുടെ ചിറകിലേറി ആയിരുന്നു കേരളത്തിന്റെ കുതിപ്പ്
2015-ഒറ്റ വാക്കിൽ പറഞ്ഞാൽ ദുരന്തപൂർവമായ ഒരു സീസൺ എന്ന് പറയാം .ഡേവിഡ് ജെയിംസിന് പകരം പീറ്റർ ടൈലർ(മുൻ ഇംഗ്ലണ്ട് അൺഡർ 20 കോച്ച് ) ആയിരുന്നു സീസണിൽ പരിശീലകൻ .14 മത്സരങ്ങളിൽ വെറും 3 മത്സരം മാത്രം ജയിച്ച ടീമിന്റെ പരിശീലക സ്ഥാനത്ത് സീസണിൽ തന്നെ 3 പേര് വന്നു എന്നതിൽ തന്നെ കാണാം ദുരവസ്ഥ .അവസാന സ്ഥാനക്കാരായിട്ടാണ് ടീം പോരാട്ടം അവസാനിപ്പിച്ചത് .
2016-ഒരിക്കൽ കൂടി കൊൽകടത്തയോട് ഫൈനലിൽ പരാജയപെട്ട് രണ്ടാം സ്ഥാനത്ത് ഒതുങ്ങിയെങ്കിലും കഴിഞ്ഞ ആറു സീസണുകളെ അപേക്ഷിച്ച് നോക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ എക്കാലത്തെയും മികച്ച ടീമാണ് 2016-ലെ ടീം എന്ന് നമുക്ക് നിസ്സംശയം പറയാം. 2015-ൽ തകർന്നടിഞ്ഞ ടീമിനെ കര കയറ്റാൻ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് ആദ്യം തന്നെ ചെയ്തത് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ ക്രിസ്റ്റൽ പാലസിന്റെ മുൻ പരിശീലകനായ സ്റ്റീവ് കൊപ്പലിനെ കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകനായ് നിയമിക്കുകയും ചെയ്തു .പ്രതിരോധാത്മക ശൈലിയിൽ അടിയുറച്ച് വിശ്വസിക്കുന്ന പരിശീലകനായിരുന്നു സ്റ്റീവ് കൊപ്പൽ. ബ്ലാസ്റ്റേഴ്സ് പരിശീലകനായ് ചുമതലയേറ്റ ശേഷം തന്റെ തന്ത്രങ്ങൾക്ക് അനുയോജ്യരായ താരങ്ങളെ തന്നെയാണ് അദ്ദേഹം ടീമിലെത്തിച്ചത്. ടീമിന്റെ മാർക്യൂ താരമായ് നോർത്തേൺ അയർലൻഡ് ദേശീയ ടീം അംഗവും, ക്യാപ്റ്റനുമായ പ്രതിരോധ താരം ആരോൺ ഹ്യൂസിനെ ടീമിൽ എത്തിച്ചു.സീസണിൽ പല മത്സരങ്ങളിലും അവസാന നിമിഷം ഗോൾ നേടി ബ്ലാസ്റ്റേഴ്സ് വിജയം കൈപ്പിടിയിലൊതുക്കി. ഐ എസ് എൽ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രതിരോധ സംഘങ്ങളിൽ ഒന്നായിരുന്നു 2016 ലേ കേരള ടീം
2017-കഴിഞ്ഞ തവണ ഫൈനലിൽ പരാജയപ്പെട്ടത് കൊണ്ട് സ്റ്റീവ് കോപ്പൽ പുതിയ കരാർ ഒപ്പിടിരുന്നില്ല . പുതിയ പരിശീലകനായി റെനി മ്യുലെൻസ്റ്റീൻ (മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സഹ പരിശീലകൻ ) നിയമിപ്പികപ്പെട്ടു . കഴിഞ്ഞ സീസണിലെ വിദേശ താരങ്ങളെ പലരെയും ഒഴിവാക്കിയ ടീം പുതിയതായി കൊണ്ടുവവന്ന താരങ്ങൾ ആരും പ്രതീക്ഷയ്ക്ക് ഒത്ത് ഉയർന്നില്ല . ആദ്യ 8 മലസരങ്ങളിൽ കേവലം ഒരെണ്ണം മാത്രം ജയിച്ച ടീം പരിശീലകനെ പുറത്താക്കി . പകരം ഒരിക്കൽകൂടി ഡേവിഡ് ജെയിംസിനെ തിരികെ എത്തിച്ചു . ഒടുവിൽ ആറാം സ്ഥാനത്ത് ആണ് ടീം പോരാട്ടം അവസാനിപ്പിച്ചത് .
2018-കേരളത്തിന്റെ ഏറ്റവും മോശം സീസൺ ആയിരുന്നു 2018 . ഡേവിഡ് ജെയിംസ് മാജിക് വീണ്ടും ആവർത്തിക്കും എന്ന് വിചാരിച്ച ആരാധകരുടെ കണക്ക് കൂടലുകൾ തെറ്റിപ്പോയ സീസണിൽ ആകെ 2 മൽസരങ്ങൾ മാത്രമാണ്’ടീമിന് ജയിക്കാൻ സാധിച്ചത് . ഇതിനിടയിൽ ജെയിംസിനെ പുറത്താക്കിയ ക്ലബ് പകരം പുതിയ പരിശീലകനെ എത്തിച്ചെങ്കിലും ഒമ്പതാം സ്ഥാനത്ത് ആണ് ടീം പോരാട്ടം അവസാനിപ്പിച്ചത്
2019-കഴിഞ്ഞ സീസണിൽ നടത്തിയ മോശം പ്രകടനം മറക്കാൻ മികച്ച സീസൺ അനിവാര്യമായിരുന്നു വലിയ പ്രതീക്ഷയോടെയാണ് ബ്ലാസ്റ്റേഴ്സ് മത്സരങ്ങൾക്ക് എത്തിയത്. അതിന് പ്രധാന കാരണം കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ പ്ലേയോഫിൽ എത്തിച്ച പരിശീലകൻ ഈൽകോ ഷാറ്റോറിയെ ബ്ലാസ്റ്റേഴ്സ് പരിശീലകനായി നിയമിച്ചതാണ്. ഒപ്പം നോർത്ത് ഈസ്റ്റിന്റെ തന്നെ മികച്ച മുന്നേറ്റ താരം ഓഗ്ബെച്ചേ കൂടി വന്നപ്പോൾ പ്രതീക്ഷകൾ വാനോളം ഉയർന്നു. എന്നാൽ താരങ്ങൾക്ക് സംഭവിച്ച പരിക്കുകൾ ടീമിന് തിരിച്ചടിയായി.ആ തിരിച്ചടികൾ ടീമിനെ ബാധിച്ചു . മികച്ച കുറച്ച് മൽസരങ്ങൾ കളിക്കാൻ സാധിച്ചെങ്കിലും ഏഴാം സ്ഥാനത്ത് ആയിരുന്നു. പോരാട്ടം അവസാനിപ്പിച്ചത് .
2020-വലിയ ആരാധക കൂട്ടായ്മ ആയ മഞ്ഞപടയും കേരള ബ്ലാസ്റ്റേഴ്സിനെ സ്നേഹിക്കുന്ന ലക്ഷകണക്കിന് ആരാധകർക്ക് നിരാശയുടെ മറ്റൊരു സീസൺ കൂടി കടന്നു പോയിരിക്കുന്നു. ഒരുപാട് പ്രതീക്ഷകളോടെ 2019 ഐ ലീഗ് സിസണിൽ മോഹൻ ബഗാനെ കിരീടത്തിലേക്ക് എത്തിച്ച കിബു വിക്കൂന എന്ന മിടുക്കനായ പരിശീലകന്റെ വരവിൽ ആരാധകർ ഒരു ഐ. എസ് .എൽ കിരീടം സ്വപ്നം കണ്ടു തുടങ്ങി. എന്നാൽ വെറും 3 മത്സരങ്ങൾ മാത്രമാണ് ടീമിന് ജയിക്കാൻ സാധിച്ചത്. പല മത്സരങ്ങളിലും ആദ്യം മുന്നിലെത്തിയ ടീം പതിനഞ്ചിലധികം പോയിന്റുകളാണ് നഷ്ട്ടപെടുത്തിയത്. ലീഗിലെ ഏറ്റവും മികച്ച പ്രതിരോധ സംഖ്യമായി തുടക്കത്തിലെ വിലയിരുത്തിയ കോസ്റ്റ – കോനെ കൂട്ടുകെട്ട് ദുരന്തമായിമാറുന്ന കാഴ്ച്ചയാണ് ആദ്യ മത്സരത്തിന് ശേഷം ആരാധകർ കണ്ടത്. ഇരുവരുടെയും നേതൃത്വത്തിൽ ഉള്ള പ്രതിരോധത്തതിലെ പിഴവുകൾ കാരണം ജയിക്കേണ്ട പല മത്സരങ്ങളും ടീം പരാജയപ്പെട്ടു.
2021-ഐ എസ് എല്ലിൽ ബ്ലാസ്റ്റേഴ്സിന്റെ ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും മികച്ച സീസൺ തന്നെയായിരുന്നു . ലീഗ് റൗണ്ടിൽ തുടർച്ചയായി മത്സരങ്ങൾ ജയിച്ച് പുതിയ റെക്കോർഡുകൾ സൃഷ്ടിച്ച ബ്ലാസ്റ്റേഴ്സ് പരിശീലകൻ വുകമനോവിച്ചിന്റെ കീഴിൽ ആരാധകരെ ത്രിപ്തിപെടുതുനൻ പ്രകടനാംണ് കാഴ്ചവെച്ചത്. മികച്ച വിദേശ താരങ്ങൾക്കൊപ്പം ഇന്ത്യൻ യുവ താരങ്ങളെയും ഒരുമിച്ച് ഒരു യൂണിറ്റാക്കി മാറ്റിയ പരിശീലകൻ ബ്ലാസ്റ്റേഴ്സിനെ ലീഗിലെ ഏറ്റവും ശക്തമായ ടീമാക്കി മാറ്റി . സെമി ഫൈനലിൽ ജാംഷെഡ്പൂരിനെ കീഴടക്കി ഫൈനലിൽ സ്ഥാനം പിടിച്ചെങ്കിലും ഹൈദെരാബാദിനോട് പെനാൽറ്റി ഷൂട്ട് ഔട്ടിൽ കീഴടങ്ങി,
2022 ലെ ഐ എസ് എല്ലിൽ തുടർച്ചയായ രണ്ടാം സീസണിലും ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിൽ പ്രവേശിച്ചു. വിവാദമായ നോക്കൗട്ട് മത്സരത്തിൽ ബംഗളുരുവിനോട് തോറ്റ് പുറത്താവാൻ ആയിരുന്നു വിധി.തെറ്റായ റെഫറിയിങ്ങിനെതിരെ പ്രതിഷേധിച്ച് സീസണിലെ ഭാവി നോക്കാതെ ഇറങ്ങിപ്പോക്ക് നടത്തി. എന്നാൽ ആരാധകർ ബ്ലാസ്റ്റേഴ്സിനൊടൊപ്പമാണ് നിലകൊണ്ടത്.വരുന്ന സീസണിൽ കൂടുതൽ മികവാർന്ന പ്രകടനം പുറത്തെടുക്കാൻ എന്ന വിശ്വാസത്തിലാണ് ക്ലബ് .അതിനു വേണ്ടി കാത്തിരിക്കാൻ ആരാധകരും തയാറാണ്.