“ഇതിഹാസം പിറന്ന ദിവസം” , റൊണാൾഡീഞ്ഞോയുടെ അസ്സിസ്റ്റിൽ നിന്നും ലയണൽ മെസ്സി നേടിയ ഗോൾ | Lionel Messi
2005 മെയ് 1 ന് 17 വയസ്സുള്ള കുഞ്ഞുമുഖവുമുള്ള ഒരു താരം അൽബാസെറ്റിനെതിരായ ലാ ലിഗ മത്സരത്തിൽ സാമുവൽ എറ്റൂവിന് പകരക്കാരനായി ബാഴ്സലോണ ജേഴ്സിയിൽ ഇറങ്ങുകയും ക്ലബ്ബിന്റെ എക്കാലത്തെയും പ്രായം കുറഞ്ഞ ഗോൾ സ്കോററായി മാറുകയും ചെയ്തു.
ബാഴ്സലോണയുടെ പ്രശസ്തമായ ചുവപ്പ്, നീല നിറങ്ങളിൽ ലയണൽ ആന്ദ്രെ മെസ്സി തന്റെ ആദ്യ ഗോൾ നേടി.റൊണാൾഡീഞ്ഞോയുടെ മികച്ചൊരു സ്കൂപ്പ് ത്രൂ ബോൾ മനോഹരമായി കണക്ട് ചെയ്ത മെസ്സി ഗോൾകീപ്പറുടെ തലക്ക് മുകളിലൂടെ വലയിലാക്കി. ഗോൾ നേടിയ ശേഷം 30 നമ്പർ ജേഴ്സി ധരിച്ച കൗമാര താരം റൊണാൾഡീഞ്ഞോയുടെ ചുമലിൽ കേറിയാണ് ഗോൾ ആഘോഷിച്ചത്.
Seventeen years ago today, Lionel Messi scored his first senior goal ⏪ pic.twitter.com/48fKDvPGLR
— GOAL (@goal) May 1, 2022
ബാഴ്സലോണയിൽ ഇതിഹാസം റക്സിക്കുന്നതിന്റെ ആദ്യ അക്ഷരങ്ങൾ ആയിരുന്നു നൗ ക്യാമ്പിൽ കാണാൻ സാധിച്ചത്.മഹത്തായ ഒരു ലോബ് ഉപയോഗിച്ച് അക്കൗണ്ട് തുറന്നതിന് ശേഷം കഴിഞ്ഞ വേനൽക്കാലത്ത് പാരിസ് സെന്റ് ജെർമെയ്നിലേക്ക് പോകുന്നതിന് മുമ്പ് മെസ്സി ബാഴ്സലോണയ്ക്കായി 672 ഗോളുകൾ കൂടി സ്കോർ ചെയ്തു.
🌟 𝐓𝐇𝐄 𝐃𝐀𝐘 𝐀 𝐋𝐄𝐆𝐄𝐍𝐃 𝐖𝐀𝐒 𝐁𝐎𝐑𝐍 🌟#OnThisDay in 2005, Lionel Messi scored his first goal in #LaLigaSantander… and the rest is #LaLigaHistory! 💙✨❤️ pic.twitter.com/wlyMqn8eqM
— LaLiga English (@LaLigaEN) May 1, 2021
ഫ്രഞ്ച് ഫുട്ബോളിലെ തന്റെ ആദ്യ സീസണിൽ തന്നെ ഗോളുകൾ നേടാൻ മെസ്സി നന്നായി ബുദ്ധിമുട്ടി.ഏഴ് തവണ ബാലൺ ഡി ഓർ ജേതാവായ താരത്തിന് ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി 31 മത്സരങ്ങളിൽ നിന്ന് ഒമ്പത് മാത്രമാണ് നേടാനായത്.
There is absolutely no one you can compare to this version of Lionel Messi.🐐pic.twitter.com/NP2KDQKmBa
— Akshat (@Mysticalleo_) April 29, 2022