❝കഷ്ടകാലം തുടർന്ന് ഫ്രാൻസ് , ക്രോയേഷ്യയോട് തോറ്റ് പുറത്ത് ; ഓസ്ട്രിയയെ കീഴടക്കി ഡെൻമാർക്❞|UEFA Nations League
ഒരു മത്സരവും ജയിക്കാതെ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് നേഷൻസ് ലീഗിൽ നിന്നും പുറത്തായി. ഇന്നലെ നടന്ന മത്സരത്തിൽ ക്രൊയേഷ്യയോട് സ്വന്തം തട്ടകത്തിൽ 1-0 തോൽവി വഴങ്ങിയതോടെയാണ് ഫ്രാൻസിന്റെ പുറത്തേക്കുള്ള വഴി തെളിഞ്ഞത്.രണ്ട് തോൽവിയും രണ്ട് സമനിലയും നേടിയ ലോക ചാമ്പ്യന്മാർ രണ്ട് പോയിന്റുമായി ഗ്രൂപ്പ് 1 ൽ ഏറ്റവും താഴെയാണ്.
ഇബ്രാഹിമ കൊണാറ്റെ ആന്റെ ബുദിമിറിനെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി മോഡ്രിച്ച് ഗോളാക്കി മാറ്റിയപ്പോൾ ക്രൊയേഷ്യ ലീഡ് നേടി. ക്രൊയേഷ്യക്കായി 152 മത്സരങ്ങളിൽ നിന്ന് മോഡ്രിച്ചിന്റെ 22-ാം ഗോളായിരുന്നു ഇത്.കൈലിയൻ എംബാപ്പെക്ക് ഗോൾ നേടാൻ രണ്ട് അവസരങ്ങൾ ലഭിച്ചെങ്കിലും മുതലാക്കാനായില്ല.ലോകകപ്പും നേഷൻസ് ലീഗും നേടിയതിന് ശേഷം ഫ്രഞ്ച് ടീമിനുള്ള ആത്മവിശ്വാസവും കണക്കിലെടുക്കുമ്പോൾ അവർ എക്കാലത്തെയും മികച്ച അന്താരാഷ്ട്ര ടീമുകളിലൊന്നായിരിക്കണം.
എന്നാൽ നിലവിൽ ക്രമരഹിതമായി കളിക്കുന്ന ഒരു കൂട്ടം വ്യക്തികളുടെ ഒരു ശേഖരമാണ്. നിലവിലുള്ള ടീമിലും കളിക്കാരുടെ കാഴ്ചപ്പാടിലും വലിയ മാറ്റങ്ങൾ വരുത്തിയാൽ മാത്രമേ 2022 വേൾഡ് കപ്പിൽ ഫ്രാൻസിന് മുന്നോട്ട് പോവാൻ സാധിക്കുകയുള്ളു.ക്രൊയേഷ്യയുടെ വിജയം ഫ്രാൻസിന്റെ 23 മത്സരങ്ങളുടെ അപരാജിത റൺ അവസാനിച്ചു.2020 നവംബർ 11 ന് ഫിൻലൻഡിനോട് സൗഹൃദ മത്സരത്തിൽ 2-0 ന് തോറ്റതിന് ശേഷം അവർ ആദ്യമായാണ് ഒരു മത്സരത്തിൽ ഗോളടിക്കാതിരുന്നത്.
കോപ്പൻഹേഗനിലെ പാർക്കൻ സ്റ്റേഡിയത്തിൽ നടന്ന നേഷൻസ് ലീഗ് ഗ്രൂപ്പ് എ 1 പോരാട്ടത്തിൽ ഡെൻമാർക്ക് ഓസ്ട്രിയയെ 2-0 ന് പരാജയപെടുത്തി.ഈ ജയത്തോടെ ഡെന്മാർക്ക് മൂന്നാമതുള്ള ഓസ്ട്രിയയേക്കാൾ അഞ്ച് പോയിന്റ് മുന്നിലും ഫ്രാൻസിനെ 1-0ന് തോൽപിച്ച രണ്ടാം സ്ഥാനക്കാരായ ക്രൊയേഷ്യയേക്കാൾ രണ്ട് പോയിന്റ് മുന്നിലെത്തി. 21 ആം മിനുട്ടിൽ ജോനാസ് വിൻഡും , 37 ആം മിനുട്ടിൽ ആൻഡ്രിയാസ് സ്കോവ് ഓൾസെനും ഡാനിഷ് ടീമിന് വേണ്ടി സ്കോർ ചെയ്തു.9 പോയിന്റുമായി ഡെന്മാർക്കാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് .