❝ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഈ ടീമിനെ നേരിടാൻ ഞാൻ കാത്തിരിക്കുകയാണ്❞|Erling Haaland
പ്രീമിയർ ലീഗ് 2021-22 ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ഞായറാഴ്ച നോർവീജിയൻ ഫുട്ബോൾ സെൻസേഷനായ എർലിംഗ് ഹാലാൻഡിനെ ഔദ്യോഗികമായി അനാവരണം ചെയ്തു.ഗബ്രിയേൽ ജീസസ് ആഴ്സണലിലേക്ക് പോയതിനു ശേഷം സിറ്റിയുടെ 9-ാം നമ്പർ ജേഴ്സി ഹാലണ്ടിന് ലഭിച്ചു.
അടുത്ത സീസണിൽ പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാൻ താൻ ആഗ്രഹിക്കുന്നുവെന്നും നോർവീജിയൻ പറഞ്ഞു.യുണൈറ്റഡിന്റെ പേര് എടുത്ത് പറയുന്നത് തനിക്ക് ഇഷ്ടമല്ലെന്ന് എർലിംഗ് പറഞ്ഞത് സോഷ്യൽ മീഡിയയിൽ ഇതിലും വലിയ ചർച്ചാവിഷയമായി.സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയിൽ, താൻ ഏറ്റവും കൂടുതൽ എതിരെ കളിക്കാൻ ആഗ്രഹിക്കുന്ന ടീമിനെക്കുറിച്ച് ഹാലൻഡിനോട് ചോദിച്ചപ്പോൾ “എനിക്കാ വാക്കുകൾ പറയാൻ ഇഷ്ടമല്ല. പക്ഷെ അത് മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെ.” ഹാലൻഡ് പറഞ്ഞു.
മുൻ ബൊറൂസിയ ഡോർട്ട്മുണ്ട് സൂപ്പർതാരം ഹാലാൻഡ് നിലവിൽ യൂറോപ്യൻ ഫുട്ബോളിലെ ഏറ്റവും വലിയ താരങ്ങളിലൊരാളാണ്.സിറ്റി ഹാലണ്ടിൽ നിന്നും വളരെയേറെ പ്രതീക്ഷിക്കുന്നുണ്ട്.പ്രീമിയർ ലീഗ് നിലവിലെ ചാമ്പ്യന്മാർ കഴിഞ്ഞ അഞ്ച് ഇപിഎൽ കിരീടങ്ങളിൽ നാലെണ്ണം നേടിയെങ്കിലും പെപ് ഗ്വാർഡിയോളയുടെ കീഴിൽ ഇതുവരെ ചാമ്പ്യൻസ് ലീഗ് നേടിയിട്ടില്ല.
Erling Haaland when asked which team he looks forward to playing against the most next season: "I don't like to say the words but…Manchester United yeah." [@ManCity]
— United Zone (@ManUnitedZone_) July 10, 2022
pic.twitter.com/iOVhbBvIbx
ഇരുപത്തിയൊന്നാം വയസിൽ തന്നെ യൂറോപ്പിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളായി വിലയിരുത്തപ്പെട്ട ഹാലൻഡിനെ അറുപതു മില്യൺ യൂറോയോളം വരുന്ന റിലീസ് ക്ലോസ് നൽകിയാണ് പെപ് ഗ്വാർഡിയോളയുടെ ടീം താരത്തെ ടീമിലെത്തിച്ചത്.ജൂലൈ ഇരുപത്തിയൊന്നിന് നടക്കുന്ന ആദ്യത്തെ പ്രീ സീസൺ മത്സരത്തിൽ ക്ലബ് അമേരിക്കക്കെതിരെ ഹാലാൻഡ് സിറ്റി ജേഴ്സിയിൽ ഇറങ്ങും.