❝ചെൽസിയെ മറികടന്ന് ബ്രസീലിയൻ വിങ്ങർ റാഫിഞ്ഞയെ സ്വന്തമാക്കി ബാഴ്സലോണ ❞|Raphinha |Barcelona
നീണ്ട നാളത്തെ അനിശ്ചിതത്തിനൊടുവിൽ ലീഡ്സ് യുണൈറ്റഡിന്റെ ബ്രസീലിയൻ വിങ്ങർ റാഫിഞ്ഞയെ ബാഴ്സലോണ സ്വന്തമാക്കി.റാഫീഞ്ഞ ബാഴ്സയുമായി അഞ്ച് വർഷത്തെ കരാറിലാകും ഒപ്പിടുക. ജൂൺ 2027 വരെയാകും കരാർ കാലാവധി.65 മില്യൺ പൗണ്ട് നൽകിയാണ് റഫിന്യയെ ബാഴ്സലോണ സ്വന്തമാക്കുന്നത്.
കഴിഞ്ഞ സീസണിൽ ലീഡ്സ് യുണൈറ്റഡിനായി 27 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകൾ നേടിയ റാഫിൻഹ ഒക്ടോബറിൽ ബ്രസീലിനായി സീനിയർ അരങ്ങേറ്റം കുറിച്ചു.എല്ലാൻഡ് റോഡിലെ അദ്ദേഹത്തിന്റെ കരാർ 2024 വരെയായിരുന്നു. നേരത്തെ ചെൽസിയും റാഫിഞ്ഞയെ സ്വന്തമാക്കാൻ ബാഴ്സയുമായി മത്സരിച്ചിരുന്നു. ലീഡ്സ് യുണൈറ്റഡിന് റാഫിഞ്ഞയെ ചെൽസിക്ക് കൊടുക്കുന്നതിലായിരുന്നു താല്പര്യം എന്നാൽ ബ്രസീലിയൻ താരത്തിന് ബാഴ്സലോണയായിരുന്നു ലക്ഷ്യ സ്ഥാനം.
ഈ അഭിപ്രായവ്യത്യാസമാന് താരത്തിന്റെ ട്രാൻസ്ഫറിനെ ഇത്രയും അതികം വൈകിപ്പിച്ചത്. ലീഡ്സിൽ നിലവിൽ ലഭിക്കുന്നതിനേക്കാൾ മൂന്നിരട്ടി പ്രതിഫലം റഫിന്യക്കു ബാഴ്സയിൽ നേടാൻ കഴിയും.മുൻ ബാഴ്സ താരമായ ഏജന്റ് ഡെക്കോയുടെ ഇടപെടലുകളും റാഫീഞ്ഞയുടെ ബാഴ്സ പ്രവേശനത്തിൽ നിർണായകമായി.
Raphinha to Barcelona, here we go! Full agreement reached with Leeds after today’s bid accepted: €58m fixed fee plus add-ons up to total €67m package. 🚨🔵🔴 #FCB
— Fabrizio Romano (@FabrizioRomano) July 12, 2022
Raphinha only wanted Barça since February and he’s set to sign until June 2027, time for documents and contracts. pic.twitter.com/JtLXCXa03e
25 കാരനായ റാഫിൻഹ ഒരു വിംഗറാണ്, രണ്ട് വശങ്ങളിലും കളിക്കാനുള്ള കഴിവുണ്ട്.2020-ൽ റെന്നസിൽ നിന്ന് 20 മില്യൺ യൂറോയ്ക്ക് ലീഡ്സിൽ ചേർന്നതിന് ശേഷം 57 മത്സരങ്ങളിൽ നിന്ന് റാഫിൻഹ 15 ഗോളുകൾ നേടുകയും 12 അസിസ്റ്റ് നൽകുകയും ചെയ്തു.
Raphinha
— ً (@LSComps) July 12, 2022
Welcome to Barcelona. pic.twitter.com/tpEOHh7QkM