❝ ഞാൻ അർജന്റീന എന്ന് പറയും,കാരണം അവർക്ക് മെസ്സിയുണ്ട് ❞: ലോകകപ്പ് പ്രതീക്ഷകൾ പങ്കുവെച്ച് കാർലോ ആൻസലോട്ടി |Qatar 2022
2022 ഖത്തർ ലോകകപ്പ് അടുത്തെത്തിയിരിക്കുകയാണ്. ആരായിരിക്കും കിരീടം നേടുക എന്നതിനെക്കുറിച്ചുള്ള ചർച്ചകളാണ് ഫുട്ബോൾ ലോകത്ത് നിന്നും കേൾക്കാൻ സാധിക്കുന്നത്. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ തങ്ങളുടെ ഇഷ്ട ടീമുകളെ തിരഞ്ഞെടുത്തു കഴിഞ്ഞു. എന്നിരുന്നാലും സമീപകാല പ്രകടനങ്ങളും ടീമിന്റെ ശക്തിയും അടിസ്ഥാനമാക്കി ഖത്തർ ലോകകപ്പിന് ഏറ്റവും ഇഷ്ടപ്പെട്ട ടീമുകൾ ഏതൊക്കെയാണെന്ന് വിലയിരുത്തുകയാണ് ഫുട്ബോൾ വിദഗ്ധർ. ലോകകപ്പ് നേടാൻ സാധ്യതയുള്ള ടീമുകളെക്കുറിച്ച് അഭിപ്രായം പങ്കു വെച്ചിരിക്കുകയാണ് റയൽ മാഡ്രിഡ് കോച്ച് കാർലോ ആൻസലോട്ടി.
2022 ലോകകപ്പിന് തയ്യാറെടുക്കുന്ന ടീമുകളിൽ ഫ്രാൻസും ബ്രസീലുമാണ് ഏറ്റവും ശക്തരെന്ന് കാർലോ ആൻസലോട്ടി പറയുന്നു. അതേസമയം സമീപകാല പ്രകടനങ്ങൾ വളരെ മികച്ചതായതിനാൽ അർജന്റീനയെ ലോകകപ്പ് ഫേവറിറ്റുകളായി കണക്കാക്കാമെന്ന് കാർലോ ആൻസലോട്ടി പറയുന്നു. മെസ്സി ഉള്ളത് അർജന്റീനയുടെ ഏറ്റവും വലിയ ശക്തിയാണെന്നും കാർലോ ആൻസലോട്ടി പറഞ്ഞു.റയൽ മാഡ്രിഡ് പരിശീലകന്റെ സുപ്രധാന കളിക്കാരൻ കരിം ബെൻസെമയുടെ സ്വന്തം രാജ്യം കൂടിയായതുകൊണ്ടാകാം അദ്ദേഹം ഫ്രാൻസിനും സാധ്യത കല്പിക്കുന്നുണ്ട്.
“ഫ്രാൻസും ബ്രസീലും ഏറ്റവും ശക്തമായ ടീമുകളാണ്, പക്ഷെ ഞാൻ അര്ജന്റീന എന്ന് പറയും.ഞാൻ അർജന്റീന എന്ന് പറയും, കാരണം അവർ ഉയർന്ന തലത്തിലേക്ക് തിരിച്ചെത്തിയിരിക്കുന്നു, അവർക്ക് മെസ്സി ഉണ്ട്,” കാർലോ ആൻസലോട്ടി തന്റെ ലോകകപ്പ് സാധ്യതകളെക്കുറിച്ച് പറഞ്ഞു.ഈ രാജ്യങ്ങൾക്ക് പുറമെ സ്പെയിൻ, ഇംഗ്ലണ്ട്, ജർമ്മനി എന്നീ ദേശീയ ടീമുകളും ലോകകപ്പിൽ ശക്തരാണെന്നും കാർലോ ആൻസലോട്ടി കൂട്ടിച്ചേർത്തു. എന്നിരുന്നാലും, ഇവയൊന്നും തന്റെ പ്രിയപ്പെട്ട ടീമായി അദ്ദേഹം തിരഞ്ഞെടുത്തില്ല.1986ന് ശേഷം ആദ്യമായി ലോകകപ്പിന് യോഗ്യത നേടിയ കാനഡയെ പിന്തുണയ്ക്കുന്നതായി കാർലോ ആൻസലോട്ടി വ്യക്തമാക്കി.
“Who are the favorites of the World Cup?”
— J. (@Messilizer) August 15, 2022
Carlo Ancelotti: "France and Brazil are the strongest teams, then I would say Argentina because they are back at their highest level and because they have Messi." pic.twitter.com/6kG1qGpn6l
“ലോകകപ്പിൽ ഞാൻ കാനഡയെ പിന്തുണയ്ക്കുന്നു, വർഷങ്ങളായി അവർ യോഗ്യത നേടിയിട്ടില്ല, ഇത് എന്റെ രണ്ടാമത്തെ വീടാണ്. കാനഡ ജേഴ്സിയുമായി ഞാൻ അവിടെ ഉണ്ടാകും, ”കാർലോ ആഞ്ചലോട്ടി റേഡിയോ ആഞ്ചിയോ ലോ സ്പോർട്ടിനോട് പറഞ്ഞു. അതേസമയം, ഖത്തറിൽ നടക്കുന്ന ലോകകപ്പ് വിജയസാധ്യതയുള്ള ടീമുകളെ തിരഞ്ഞെടുക്കുന്നതിൽ കാർലോ ആൻസലോട്ടിയുടെ നിഗമനങ്ങൾ വളരെ ശരിയാണെന്നാണ് പൊതുസമ്മതി. വരാനിരിക്കുന്ന ലോകകപ്പിൽ ബ്രസീൽ, അർജന്റീന, ഫ്രാൻസ്, ജർമ്മനി, ഇംഗ്ലണ്ട് എന്നീ ടീമുകളെയാണ് പൊതുവെ ലോകകപ്പ് ഫേവറിറ്റുകളായി കണക്കാക്കുന്നത്.
“At the World Cup I’m supporting Canada, they haven’t qualified in many years & it’s my second home.
— Italian Football TV (@IFTVofficial) April 18, 2022
I’ll be there with a Canada shirt on” 🇨🇦
🗣 Ancelotti to Radio Anch’io Lo Sport pic.twitter.com/xeTQwn8Srt