ബ്രസീൽ ടീമിൽ നിന്നും ഒഴിവാക്കിയതിനെതിരെ പ്രതികരണവുമായി ഗബ്രിയേൽ ജീസസ് |Gabriel Jesus |Brazil
ലോകകപ്പിന് മുന്നോടിയായി നടക്കുന്ന സൗഹൃദ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിൽ നിന്നും മികച്ച ഫോമിലുള്ള ആഴ്സണൽ സ്ട്രൈക്കർ ഗബ്രിയേൽ ജീസസിനെ പരിശീലകൻ ടിറ്റെ ഒഴിക്കാക്കിയിരുന്നു. ആഴ്സണലിനായുള്ള ആദ്യ ഏഴ് മത്സരങ്ങളിൽ നാല് ഗോളുകളും മൂന്ന് അസിസ്റ്റുകളും നേടി ജീസസ് ഈ സീസൺ ശക്തമായി ആരംഭിച്ചെങ്കിലും ബ്രസീൽ ടീമിലേക്ക് വിളി വരാൻ അതൊന്നും മതിയായിരുന്നില്ല.
എന്നാൽ ദേശീയ ടീമിലേക്ക് മടങ്ങിവരാനുള്ള തന്റെ കഠിനാധ്വാനം തുടരുമെന്ന് ഗബ്രിയേൽ ജീസസ് പറഞ്ഞു. ലോകകപ്പിന് മുന്നോടിയായി സെപ്തംബർ 23 ന് ഘാനയ്ക്കെതിരെയും സെപ്റ്റംബർ 27 ന് ടുണീഷ്യയ്ക്കെതിരെയും സൗഹൃദ മത്സരങ്ങളിൽ ടിറ്റെയുടെ ടീം മത്സരിക്കും.പ്രതീക്ഷിച്ച പേരുകളിൽ ഭൂരിഭാഗവും സ്ക്വാഡിൽ ഇടംനേടി,എന്നാൽ ഇടം നഷ്ടമായ ചുരുക്കം ചില വലിയ താരങ്ങളിൽ ഒരാളായിരുന്നു ജീസസ്. ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ആഴ്സനലിലേക്ക് മാറിയ ജീസസ് മികച്ച ഫോമിലാണുള്ളത്. ഇതാണ് അദ്ദേഹത്തെ ഒഴിവാക്കിയതിൽ പലരും ആശ്ചര്യപ്പെട്ടത്.
എന്നാൽ താൻ തീരുമാനത്തെ മാനിക്കുന്നുവെന്നും ബ്രസീലിനായുള്ള കാര്യങ്ങളുടെ പദ്ധതിയിലേക്ക് തിരികെ വരാൻ തന്നാൽ കഴിയുന്നതെല്ലാം ചെയ്യുമെന്നും ജീസസ് പറഞ്ഞു.”ഞാൻ കോച്ചിന്റെ തീരുമാനത്തെ വളരെയധികം ബഹുമാനിക്കുന്നു, ടിറ്റെയെയും മുഴുവൻ സ്റ്റാഫിനെയും മുഴുവൻ കമ്മീഷനെയും ഞാൻ ബഹുമാനിക്കുന്നു. മുൻപ് പറഞ്ഞതുപോലെ, ഞാൻ ബ്രസീലുകാരനാണ് . ഞാൻ എല്ലായ്പ്പോഴും ബ്രസീൽ ടീമിനായി വേരൂന്നിയ താരം കൂടിയാണ്.കൂടാതെ മറ്റ് കളിക്കാരെയും ഞാൻ ബഹുമാനിക്കുന്നു.മികച്ച നിലവാമുള്ള ധാരാളം താരങ്ങൾ ടീമിലുണ്ട്.വീണ്ടും അവസരം ലഭിക്കാൻ ഞാൻ പരമാവധി ശ്രമിക്കും” ജീസസ് പറഞ്ഞു.
സൗഹൃദ മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിൽ ജീസസിനെ കൂടാതെ ആഴ്സണലിന്റെ സഹതാരങ്ങളായ മാർക്വിനോസ്, ഗബ്രിയേൽ മഗൽഹെസ്, ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവർക്കും ടിറ്റെയുടെ 26 പേരുടെ പട്ടികയിൽ ഇടം നേടാനായില്ല. സെലെക്കാവോയുടെ സീനിയർ ടീമിനായി ഇതുവരെ അരങ്ങേറ്റം കുറിച്ചിട്ടില്ലാത്തതിനാൽ യുവ ഫോർവേഡ് മാർക്വിഞ്ഞോസ് പ്രതീക്ഷിച്ച അസാന്നിധ്യമായിരുന്നു. എന്നിരുന്നാലും, മഗൽഹെയ്സും മാർട്ടിനെല്ലിയും ബ്രസീലിന്റെ മുൻ ടീമിലുണ്ടായിരുന്നു.
Gabriel Jesus breaks his silence after not making the Brazil squad 🤐
— GOAL News (@GoalNews) September 20, 2022
ദേശീയ ടീമിനായി 56 തവണ കളിച്ചിട്ടുള്ള ജീസസ് 19 ഗോളുകൾ നേടിയിട്ടുണ്ട്. സെലെക്കാവോയ്ക്കായി ഇതുവരെ അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത മഗൽഹേസ്, പ്രീമിയർ ലീഗിലും യുവേഫ യൂറോപ്പ ലീഗിലും ആഴ്സണലിനായി മികച്ച പ്രകടനമാണ് നടത്തിയത്.ആഴ്സണലിനായി മാർട്ടിനെല്ലി എട്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ നേടി. ഈ വർഷം ആദ്യം ബ്രസീലിനായി മൂന്ന് മത്സരങ്ങളും കളിച്ചിരുന്നു.