മാഞ്ചസ്റ്റർ സിറ്റിക്കെതിരെ കാസെമിറോയെ ബെഞ്ചിലിരുത്തിയത് എന്തുകൊണ്ടെന്ന് എറിക് ടെൻ ഹാഗ് |Casemiro
റയൽ മാഡ്രിഡിന്റെ മിഡ്ഫീൽഡ് ട്രയോയിലെ ഏറ്റവും പ്രധാന താരമായിരുന്നു ബ്രസീലിയൻ കാസെമിറോ. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ കാസെമിറോയ്ക്ക് ഒരു അപ്രതീക്ഷിത കാര്യങ്ങളാണ് കടന്നു വന്നത്. ക്ലബ്ബിൽ വന്നിട്ട് ഒരു മാസം കഴിഞ്ഞിട്ടും ആദ്യ ടീമിൽ സ്ഥാനം നേടാൻ ഇതുവരെ സാധിച്ചിട്ടില്ല.യുണൈറ്റഡ് ആരാധകർ അദ്ദേഹത്തിന്റെ സൈനിംഗിനെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്.
72 ദശലക്ഷം യൂറോ (വേരിയബിളുകളിൽ 13 മില്യൺ യൂറോ) ചിലവഴിചാണ് യുണൈറ്റഡ് ബ്രസീലിയൻ താരത്തെ ഓൾഡ്ട്രാഫൊഡിലെത്തിച്ചത്. പക്ഷെ എറിക് ടെൻ ഹാഗ് ബ്രസീലിയൻ താരത്തിന് ടീമിന്റെ ആദ്യ ഇലവനിൽ ഒരു സ്ഥാനം നൽകിയിട്ടില്ല. ക്ലബ്ബിലെത്തി ഒരു മാസത്തിനുള്ളിൽ യൂറോപ്പ ലീഗിൽ മാത്രമാണ് അദ്ദേഹത്തിന് ഒരു മത്സരം ആരംഭിക്കാൻ സാധിച്ചത്.ആ മത്സരത്തിൽ യുണൈറ്റഡ് സ്വന്തം തട്ടകത്തിൽ റയൽ സോസിഡാഡിനോട് പരാജയപ്പെട്ടു.പ്രീമിയർ ലീഗിൽ ഇതുവരെ ഒരു ആദ്യ ഇലവനിൽ അവസരം ലഭിച്ചിട്ടില്ല. ഇന്നലെ നടന്ന മാഞ്ചസ്റ്റർ ഡെർബിയിൽ പകരകകരനായിട്ടാണ് ബ്രസീലിയൻ ഇറങ്ങിയത്.
പ്രീമിയർ ലീഗിൽ തുടർച്ചയായ നാല് വിജയങ്ങൾക്ക് ശേഷം യുണൈറ്റഡ് ഇന്നലെ പരാജയപ്പെടുന്ന കാഴ്ച കാണാൻ സാധിച്ചു.മാഞ്ചസ്റ്റർ സിറ്റിക്കെതിരെ കാസെമിറോയെ ബെഞ്ചിലിരുത്താനുള്ള തന്റെ തീരുമാനത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ എറിക് ടെൻ ഹാഗ് ന്യായീകരിച്ചു. “ഞങ്ങൾ കാസീമിറോയെ ഒപ്പിട്ട ദിവസം മുതൽ ഞങ്ങൾ വിജയിക്കാൻ തുടങ്ങി, ഇത് ടീമിനെക്കുറിച്ചാണ്.ടീം ശരിക്കും നന്നായി പ്രവർത്തിക്കുന്നു ഇത് കാസെമിറോയ്ക്കെതിരെയല്ല, സ്കോട്ട് മക്ടോമിന ടീമിൽ മികച്ച പ്രകടനം നടത്തുന്നുണ്ട് ,ബ്രസീലിയൻ ടീമിൽ സ്വയം കണ്ടെത്തും, പക്ഷേ അത് സ്വാഭാവികമായ രീതിയിൽ വരണം” കാസീമിറോയെക്കുറിച്ച് ടെൻ ഹാഗ് പറഞ്ഞു.
കഴിഞ്ഞ മാസം കളിച്ച ബ്രസീലിന്റെ രണ്ട് സൗഹൃദ മത്സരങ്ങളിലും കാസെമിറോ കളിച്ചിരുന്നു.പ്രീമിയർ ഗുഡിസൺ പാർക്കിലേക്കുള്ള യാത്രയ്ക്ക് മുമ്പ് വ്യാഴാഴ്ച യുണൈറ്റഡിന്റെ മൂന്നാം യൂറോപ്പ ലീഗ് ഗ്രൂപ്പ് സ്റ്റേജ് ഗെയിമിൽ ഒമോണിയ നിക്കോസിയയ്ക്കെതിരെ കാസെമിറോ ആരംഭിക്കണമോ എന്ന് ടെൻ ഹാഗ് തീരുമാനിക്കും. മാഞ്ചസ്റ്റർ സിറ്റി പോലെയുള്ള വലിയ ടീമിനെതിരെ പരിചയ സമ്പന്നനായ കാസെമിറോയ്ക്ക് പകരം സ്കോട്ട് മക്ടോമിനയെ ആദ്യ ടീമിലെടുത്തത് യുണൈറ്റഡ് ആരാധകരെ അമ്പരപ്പിച്ച ഒരു തീരുമാനം ആയിരുന്നു.
🚨🇧🇷 Ten Hag on Casemiro: "On the day we signed him we started to win. The team was doing well. It is not against Casemiro, it is for Scott McTominay. I am sure he will be important for us, in the short term he will find himself in the team, but it has to come in a natural way."
— UtdPlug (@UtdPlug) October 2, 2022
റെഡ് ഡെവിൾസിൽ ചേർന്നതിനുശേഷം, എട്ട് മത്സരങ്ങളിലായി 313 മിനിറ്റ് മാത്രമാണ് കാസീമിറോ കളിച്ചത്. ഈ കാമ്പെയ്നിന്റെ ആരംഭ ലൈനപ്പിൽ ബ്രസീലിയനെ തന്റെ സ്ഥാനം നിലനിർത്താൻ മക്ടോമിനയ്ക്ക് കഴിഞ്ഞു.നീണ്ട കാലം റയൽ മിഡ്ഫീൽഡിന്റെ നേടും തൂണായി കളിച്ച അഞ്ചു തവണ ചാമ്പ്യൻസ് ലീഗ് വിജയിച്ച കാസെമിറോയുടെ പരിചയ സമ്പന്നതയും കളി മികവും നേതൃ പാടവവും യുണൈറ്റഡ് ഫലപ്രദമായി ഉപയോഗിക്കണം. വരുന്ന മത്സരങ്ങളിൽ ടെൻ ഹാഗ് ബ്രസീലിയൻ താരത്തിന് കൂടുതൽ അവസരം നൽകും എന്ന വിശ്വാസത്തിലാണ് ആരാധകർ, ഈ സീസണിൽ ഇതുവരെ ഏഴ് മത്സരങ്ങളിൽ നിന്ന് 12 പോയിന്റ് നേടിയ അവർ നിലവിൽ ലീഗ് പട്ടികയിൽ ആറാം സ്ഥാനത്താണ്.