ജനുവരിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഒഴിവാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് |Cristiano Ronaldo
പോർച്ചുഗീസ് സെൻസേഷൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ അവസാനിച്ച സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വിടാൻ കഠിനമായി ശ്രമിച്ചിരുന്നു. എന്നാൽ വിൻഡോ അടയ്ക്കുന്നതിന് മുമ്പ് അനുയോജ്യമായ ഒരു ക്ലബ് കണ്ടെത്താൻ 37 കാരന് സാധിച്ചിരുന്നില്ല.
നിരവധി ക്ലബുകളുമായി താരത്തെ ചേർത്ത് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും പലവിധ കാരണങ്ങൾ കൊണ്ട് അതെല്ലാം മടങ്ങുകയായിരുന്നു. ഇതോടെ പ്രൊഫെഷണൽ കരിയർ ആരംഭിച്ചതിനു ശേഷം ആദ്യമായി യൂറോപ്പ ലീഗിൽ കളിക്കേണ്ട സാഹചര്യവും റൊണാൾഡോക്കു വന്നു ചേർന്നു.ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബെഞ്ചിലാണ് റൊണാൾഡോയുടെ സ്ഥാനം. പരിശീലകൻ ടെൻ ഹാഗ് പകരക്കാരനായാണ് 37 കാരനെ ഇറക്കുന്നത്. സിറ്റിക്കെതിരേയുള്ള മാഞ്ചസ്റ്റർ ഡെർബിയിൽ റൊണാൾഡോക്ക് അവസരം നൽകിയതുമില്ല.
കഴിഞ്ഞ സീസണിൽ യുണൈറ്റഡിന്റെ ടോപ് സ്കോററായ റൊണാൾഡോക്ക് ഈ സീസണായിൽ അവർക്കായി ഒരു ഗോൾ മാത്രമാണ് നേടാൻ സാധിച്ചത്.ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ക്ലബ് വിടാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറാണ്, പുറത്ത് വരുന്ന പുതിയ റിപോർട്ടുകൾ പ്രകാരം ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ക്ലബ് വിടാൻ അനുവദിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറാണ്.ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കാൻ ആഗ്രഹിച്ചതിനാൽ 2022/23 കാമ്പെയ്‌നിന് മുന്നോടിയായി യുണൈറ്റഡ് വിടാനുള്ള ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും പല കാരണംകൊണ്ട് അദ്ദേഹം ഓൾഡ് ട്രാഫോർഡിൽ തുടർന്നു.
ഡെയ്‌ലി ടെലിഗ്രാഫിൽ നിന്നുള്ള റിപ്പോർട്ടുകൾ പ്രകാരം, ലോകകപ്പിന് മുന്നോടിയായുള്ള മാച്ച് ആക്ഷന്റെ അഭാവത്തിൽ റൊണാൾഡോ നിരാശനാണെന്നും ജനുവരിയിൽ ക്ലബ് മാറുകയും ചെയ്യും.സ്വീകാര്യമായ ഒരു ഓഫർ ലഭിക്കുകയാണെങ്കിൽ 2023-ന്റെ തുടക്കത്തിൽ യുണൈറ്റഡ് അ37 കാരനെ വിൽക്കാൻ തയ്യാറാണ്. പുതിയൊരു കരാർ യാഥാർഥ്യമാവണമെങ്കിൽ പ്രതിഫലം കാര്യമായി വെട്ടികുറക്കേണ്ടി വരും.
Erik ten Hag is open to letting Cristiano Ronaldo leave in January and will not stand in his way if the right offer arrives, per @TelegraphDucker pic.twitter.com/Q5QI6aADc7
— B/R Football (@brfootball) October 3, 2022
വ്യാഴാഴ്ച നടക്കുന്ന യൂറോപ്പ ലീഗിൽ ഒമോണിയയ്‌ക്കെതിരെ മുൻ സ്‌പോർട്ടിംഗ് ലിസ്ബൺ യുവതാരം ഇലവനിലുണ്ടാകാമെങ്കിലും ഞായറാഴ്ച ലീഗിൽ എവർട്ടനെതിരെയുള്ള മത്സരത്തിൽ റൊണാൾഡോ ബെഞ്ചിലേക്ക് തന്നെ മടങ്ങും.ഓൾഡ് ട്രാഫോർഡിലെ റൊണാൾഡോയുടെ നിലവിലുള്ള കരാർ ജൂൺ അവസാനത്തോടെ അവസാനിക്കും, എന്നിരുന്നാലും 2024 വേനൽക്കാലം വരെ കരാർ 12 മാസത്തേക്ക് കൂടി നീട്ടാനുള്ള അവസരമുണ്ട്.