സമ്മർദം നെയ്മറിനായിരിക്കും,മുൻ ലോകകപ്പുകളേക്കാൾ ടീം കൂടുതൽ സന്തുലിതമാണ് |Neymar

ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ നാല് വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഖത്തർ 2022 ലോകകപ്പ് നവംബർ 20ന് ആരംഭിക്കും. സൂപ്പർ താരം നെയ്മറുടെ നേതൃത്വത്തിൽ ഇറങ്ങുന്ന ബ്രസീലിന് വലിയ സാധ്യതകളാണ് ഫുട്ബോൾ വിദഗ്ദന്മാർ കൽപ്പിക്കുന്നത്.

2002 വന് ശേഷം വീണ്ടും ഏഷ്യയിൽ ലോകകപ്പ് വിരുന്നെത്തുമ്പോൾ കിരീടം നേടാം എന്ന ഉറച്ച വിശ്വാസത്തിലാണ് ബ്രസീൽ.20 വര്ഷം മുന്നേ ജപ്പാനിലും -കൊറിയയിലെ നടന്ന ലോകകപ്പിലാണ് ബ്രസീൽ അവസാനമായി വേൾഡ് കപ്പ് നേടിയത്. സൂപ്പർ താരം നെയ്മറിലാണ് ബ്രസീലിന്റെ പ്രതീക്ഷകൾ മുഴുവൻ. 2022 ലോകകപ്പിലേക്ക് കടക്കുമ്പോൾ നെയ്മറിന് മേൽ വലിയ സമ്മർദ്ദമുണ്ടെന്ന് ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ കരുതുന്നു.

കഴിഞ്ഞ രണ്ട് ലോകകപ്പുകളിലും പോലെ തന്നെ നെയ്മർ തന്നെയാണ് ഇത്തവണ ബ്രസീലിന്റെ മുൻ നിര പോരാളി. നെയ്മറിലൂടെ ബ്രസീൽ വീണ്ടും ലോകകിരീടത്തിൽ മുത്തമിടും എന്ന വിശ്വാസത്തിലാണ് ലോകമെമ്പാടുമുള്ള ആരാധകർ.”ഏറ്റവും വലിയ സമ്മർദ്ദം നെയ്മറിനായിരിക്കുമെന്ന് ഞാൻ കരുതുന്നു,തീർച്ചയായും, മുൻ ലോകകപ്പുകളേക്കാൾ ടീം കൂടുതൽ സന്തുലിതമാണ് . അദ്ദേഹത്തിന് മികച്ച കളിക്കാരുടെ സഹായം ഉണ്ടാകുമെന്നും ഇപ്പോൾ ടാരത്തിന്റെ കരിയറിലെ മികച്ച സമയവുമാണ്” നെയ്മറെക്കുറിച്ച് റൊണാൾഡോ പറഞ്ഞു.1998-ൽ ലോകകപ്പ് ഫൈനൽ തോറ്റതിന് ശേഷം താനും സഹതാരങ്ങളും ചെയ്തതുപോലെ, മുൻ തോൽവികളിൽ നിന്ന് പാഠം പഠിക്കാനും ഖത്തറിലെ പ്രചോദനമായി ഉപയോഗിക്കാനും നിലവിലെ ബ്രസീൽ ടീമിനോട് റൊണാൾഡോ പറയുകയും ചെയ്തു.

ഈ സീസണിൽ ബ്രസീലിനു വേണ്ടിയും പിഎസ്ജിക്ക് വേണ്ടിയും തകർപ്പൻ ഫോമിലാണ് നെയ്മർ കളിക്കുന്നത്. ഇന്നലെ ഫ്രഞ്ച് ലീഗിൽ മാഴ്സെക്കെതിരെയുള്ള വിജയ ഗോളുൾപ്പെടെ 16 മത്സരങ്ങളിൽ നിന്നും 12 ഗോളുകളും 9 അസിസ്റ്റുകളും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. താരത്തിന്റെ ഈ ഫോമിൽ തന്നെയാണ് ബ്രസീൽ പ്രതീക്ഷയർപ്പിക്കുന്നത്.

Rate this post