ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഒരു ചാമ്പ്യൻസ് ലീഗ് റെക്കോർഡ് കൂടി സ്വന്തം പേരിലാക്കി ലയണൽ മെസ്സി |Lionel Messi

ലോകമെമ്പാടുമുള്ള ആരാധകർ ആഗ്രഹിക്കുന്ന തുടക്കമാണ് ഈ സീസണിൽ ലയണൽ മെസ്സിക്ക് പിഎസ്ജിയിൽ ലഭിച്ചിട്ടുളളത്. പിഎസ്ജിക്ക് വേണ്ടി ഗോളടിച്ചും ഗോളടിപ്പിച്ചും 35 കാരൻ മുന്നേറുകയാണ്.ഇന്നലെ പാർക് ഡെ പ്രിൻസസിൽ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ മക്കാബി ഹൈഫയ്‌ക്കെതിരെ മെസ്സി ഒരു മാസ്റ്റർ ക്ലാസ് നടത്തി.

മത്സരത്തിൽ രണ്ടു മികച്ച ഗോളുകളും 2 അസിസ്റ്റും അർജന്റീനിയൻ രേഖപ്പെടുത്തി. ഇന്നലെ നേടിയ ഗോളോടെ ചാമ്പ്യൻസ് ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡ് തകർത്തിരിക്കുകയാണ് മെസ്സി.ചാമ്പ്യൻസ് ലീഗിൽ ബോക്സിന് പുറത്ത് നിന്ന് ഏറ്റവുമധികം ഗോളുകൾ നേടിയതിന്റെ റെക്കോർഡാണ് മെസ്സി സ്വന്തമാക്കിയത് .19-ാം മിനിറ്റിൽ കൈലിയൻ എംബാപ്പെയുടെ അസ്സിസ്റ്റിൽ നിന്നാണ് മെസ്സി ആദ്യ ഗോൾ നേടിയത്.44-ാം മിനിറ്റിൽ പെനാൽറ്റി ബോക്സിന് പുറത്ത് നിന്നുള്ള ഷോട്ടിൽ നിന്നും മെസ്സി മത്സരത്തിൽ തന്റെ രണ്ടാമത്തെ ഗോൾ നേടി.

ചാമ്പ്യൻസ് ലീഗിൽ ബോക്‌സിന് പുറത്ത് നിന്നും 22 ഗോളുകളാണ് റൊണാൾഡോ നേടിയിട്ടുള്ളത്. ഇന്നലത്തെ മെസ്സിയുടെ രണ്ടമത്തെ ഗോളോടെ റൊണാൾഡോയുടെ റെക്കോർഡ് തകർക്കുകയും ചെയ്തു. ഇന്നലെ നേടിയ രണ്ടു ഗോളോടെ ചാമ്പ്യൻസ് ലീഗിൽ മെസ്സിയുടെ ഗോൾ സമ്പാദ്യം 129 ആയി ഉയർത്താനും സാധിച്ചു. ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് കളിക്കാത്ത റൊണാൾഡോയാണ് 14 ഗോളുമായി മുന്നിൽ നിൽക്കുന്നത്. ഈ ഫോം തുടരുകയാണെങ്കിൽ യുണൈറ്റഡ് സ്‌ട്രൈക്കറുടെ റെക്കോർഡ് തകർക്കാൻ തന്റെ ദീർഘകാല എതിരാളിയായ ലയണൽ മെസ്സിക്ക് കഴിയും.

ഈ സീസണിൽ യൂറോപ്പിലെ എലൈറ്റ് ക്ലബ് മത്സരത്തിൽ പോർച്ചുഗീസ് താരത്തിന്റെ മറ്റൊരു റെക്കോർഡ് ലയണൽ മെസ്സി ഇതിനകം തകർത്തു.സെപ്തംബർ 14-ന് ഹൈഫയ്‌ക്കെതിരെ പിഎസ്‌ജിയുടെ 3-1 വിജയത്തിൽ വലകുലുക്കിയ ശേഷം ഏറ്റവും കൂടുതൽ വ്യത്യസ്ത എതിരാളികൾക്കെതിരെ സ്‌കോർ ചെയ്യുന്ന റൊണാൾഡോയുടെ റെക്കോർഡ് അദ്ദേഹം തകർത്തു (39 ടീമുകൾ). ഇന്നലെ ക്രിസ്റ്റ്യാനോയുടെ മറ്റൊരു റെക്കോർഡ് കൂടി തകർക്കാനുള്ള അവസരം മെസ്സിക്ക് ലഭിച്ചിരുന്നു. ചാമ്പ്യൻസ് ലീഗിൽ 8 ഹാട്രിക്കുമായി ഇരു താരങ്ങളും ഒപ്പത്തിനൊപ്പമാണ്. മത്സരത്തിന്റെ അവസാന നിമിഷത്തിൽ മെസ്സിയുടെ ഷോട്ട് ക്രോസ്സ് ബാറിൽ തട്ടി പോയിരുന്നു .അത് ഗോളായെങ്കിൽ മെസ്സിയുടെ പ്രിൽ 9 ചാമ്പ്യൻസ് ലീഗ് ഹാട്രിക്ക് ആവുമായിരുന്നു.

ഇന്നലെ നടന്ന മത്സരത്തിൽ ഇസ്രായേലി ക്ലബ് മക്കാബി ഹൈഫയെ രണ്ടിനെതിരെ ഏഴു ഗോളുകൾക്കാണ് പിഎസ്ജി പരാജയപ്പെടുത്തിയത്. ജയത്തോടെ പിഎസ്ജി ചാമ്പ്യൻസ് ലീഗിൽ അവസാന 16-ലേക്ക് കടക്കുകയും ചെയ്തു.ലയണൽ മെസ്സിയും എംബാപ്പയും രണ്ടു ഗോളുകളും നെയ്മർ ,കാർലോസ് സോളർ എന്നിവർ ഓരോ ഗോളും നേടി. സീൻ ഗോൾഡ്‌ബെർഗിന്റെ സെല്ഫ് ഗോൾ പിഎസ്ജിയുടെ ഗോൾ പട്ടിക തികച്ചു.