ഡിമരിയ തിരിച്ചെത്തി, യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റൈൻ ടീമിനെ പുറത്തു വിട്ട് സ്കലോണി.
ഈ മാസം നടക്കുന്ന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റൈൻ ടീമിനെ പരിശീലകൻ ലയണൽ സ്കലോണി പുറത്തു വിട്ടു. ഇരുപത്തിയഞ്ച് അംഗ സ്ക്വാഡ് ആണ് പുറത്തു വിട്ടത്. സൂപ്പർ താരം ഡിമരിയ തിരിച്ചെത്തിയതാണ് സ്ക്വാഡിന്റെ പ്രത്യേകത. 2019-ലെ കോപ്പ അമേരിക്ക മുതൽ ഡിമരിയ അർജന്റീനക്ക് വേണ്ടി കളിച്ചിട്ടില്ല.നിലവിൽ പിഎസ്ജിയിലെ മിന്നും പ്രകടനമാണ് താരത്തെ തിരികെ വിളിക്കാൻ സ്കലോണിയെ പ്രേരിപ്പിച്ചത്.
അതേസമയം പരിക്ക് അലട്ടുന്ന സൂപ്പർ താരം സെർജിയോ അഗ്വേറൊക്ക് സ്ക്വാഡിൽ ഇടമില്ല. ഉഡിനസിന്റെ മിഡ്ഫീൽഡറായ റോബെർട്ടോ പെരേരയെ സ്കലോണി ടീമിലേക്ക് വിളിച്ചിട്ടുണ്ട്. പരിക്കേറ്റ യുവാൻ ഫോയ്ത്തിനും ടീമിൽ സ്ഥാനമില്ല. ഈ മാസം പതിമൂന്നാം തിയ്യതി വെള്ളിയാഴ്ച പരാഗ്വക്കെതിരെയും പതിനെട്ടാം തിയ്യതി ബുധനാഴ്ച്ച പെറുവിനെതിരെയുമാണ് അർജന്റീന വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ കളിക്കുന്നത്.
#SelecciónMayor Lista de futbolistas convocados del exterior para los próximos encuentros de Eliminatorias ante #Paraguay 🇵🇾 y #Perú 🇵🇪 pic.twitter.com/bLjBRv8IdA
— Selección Argentina 🇦🇷 (@Argentina) November 6, 2020
അർജന്റീനയുടെ സ്ക്വാഡ് ഇതാണ്.
Emiliano Martínez (Aston Villa), Agustín Marchesín (Porto), Nehuén Pérez (Granada), Nicolás Otamendi (Benfica), Facundo Medina (Lens), Lucas Martínez Quarta (Fiorentina), Nicolás Tagliafico (Ajax), Walter Kannemann (Gremio), Rodrigo De Paul (Udinese), Marcos Acuña (Seville), Nicolá Domínguez (Bologna), Roberto Pereyra (Udinese),
Alejandro Gómez (Atalanta), Ángel Di María (PSG), Lucas Ocampos (Sevilla), Leandro Paredes (PSG), Exequiel Palacios (Bayer Leverkusen), Giovani Lo Celso (Tottenham), Guido Rodríguez (Real Betis), Lucas Alario (Bayer Leverkusen), Lionel Messi (Barcelona), Paulo Dybala (Juventus), Joaquín Correa), Nicolás González (Stuttgart) and Lautaro Martínez (Inter).