‘മെസ്സി അസിസ്റ്റ് എംബപ്പേ ഗോൾ’ : യുവന്റസിനെതിരെ ഫ്രഞ്ച് സൂപ്പർ താരം നേടിയ തകർപ്പൻ ലോങ്ങ് റേഞ്ച് ഗോൾ |Kylian Mbappe

അലിയൻസ് സ്‌റ്റേഡിയത്തിൽ നടന്ന ചാമ്പ്യൻസ് ലീഗ് ആറാം മത്സരത്തിൽ യുവന്റസിനെതിരെ പിഎസ്ജിക്ക് ജയം. ഈ ചാമ്പ്യൻസ് ലീഗ് കാമ്പെയ്‌നിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ പിഎസ്ജി 2-1 ന്റെ ജയമാണ് ഫ്രഞ്ച് ചാമ്പ്യന്മാരെ കരസ്ഥമാക്കിയത്.മത്സരത്തിൽ പിഎസ്ജിക്കായി കൈലിയൻ എംബാപ്പെയും നുനോ മെൻഡസും സ്കോർ ചെയ്തപ്പോൾ യുവന്റസിനായി ലിയോനാർഡോ ബൊണൂച്ചി ഒരു ഗോൾ നേടി.

ജയത്തോടെ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിന്റെ ഗ്രൂപ്പ് ഘട്ടം തോൽവിയറിയാതെ പൂർത്തിയാക്കി ബെൻഫിക്കക്ക് പിന്നിലായി പിഎസ്ജി 16-ാം റൗണ്ടിൽ പ്രവേശിച്ചു.13-ാം മിനിറ്റിൽ കൈലിയൻ എംബാപ്പെയാണ് മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. ലയണൽ മെസ്സിയുടെ അസിസ്റ്റിലാണ് എംബാപ്പെ ഗോൾ നേടിയത്. മെസ്സിയുടെ പാസ് സ്വീകരിച്ച എംബാപ്പെ, യുവന്റസ് താരങ്ങളെ അതിമനോഹരമായി ഡ്രിബിൾ ചെയ്യുകയും ഒരു ലോംഗ് റേഞ്ച് ഷോട്ട് സ്‌ക്സെസ്‌നിയെ മറികടന്ന് വലയിലേക്ക് സ്ലോട്ട് ചെയ്യുകയും ചെയ്തു. കൈലിയൻ എംബാപ്പെയ്ക്ക് ലയണൽ മെസ്സിയുടെ 15-ാം അസിസ്റ്റാണിത്.

മെസ്സിയുടെ ചാമ്പ്യൻസ് ലീഗ് കരിയറിലെ 39-ാം അസിസ്റ്റ് കൂടിയാണിത്.മെസ്സിയും എംബാപ്പെയും ഈ സീസണിൽ പിഎസ്ജിക്ക് വേണ്ടി മികച്ച രീതിയിൽ കളിക്കുന്നുണ്ട്. യുവന്റസിനെതിരായ കളിയുടെ 69-ാം മിനിറ്റിൽ ന്യൂനോ മെൻഡസാണ് പിഎസ്ജിയുടെ വിജയഗോൾ നേടിയത്. എംബാപ്പയുടെ അസ്സിസ്റ്റിൽ നിന്നാണ് ഗോൾ പിറന്നത്. കൂടാതെ, കൈലിയൻ എംബാപ്പെ തന്റെ കരിയറിൽ 40 ചാമ്പ്യൻസ് ലീഗ് ഗോളുകൾ പൂർത്തിയാക്കിയിട്ടുണ്ട്.ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ 40 ഗോൾ എന്ന നാഴികക്കല്ല് തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി കൈലിയൻ എംബാപ്പെ മാറി .23 വർഷവും 317 ദിവസവും പ്രായമുള്ള എംബാപ്പെ 40 ഗോളുകൾ തികക്കുന്നത്.ലയണൽ മെസ്സിയുടെ പേരിലുള്ള റെക്കോര്ഡാണ് എംബപ്പേ മറികടന്നത്. 24 വയസ്സും 4 മാസവും 8 ദിവസവും ഉള്ളപ്പോഴാണ് മെസ്സി 40 ഗോളുകൾ തികച്ചത്

ഈ സീസണിൽ എംബാപ്പെ ഇതുവരെ ആറ് മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകൾ വരെ നേടിയിട്ടുണ്ട് ഈ സീസണിൽ എംബാപ്പയുടെ 18 മത്സരങ്ങളിൽ നിന്നുള്ള 18 മത്തെ ഗോളായിരുന്നു ഇത്.യുവന്റസിനെതിരായ വിജയത്തോടെ, 6 കളികളിൽ നിന്ന് 4 വിജയവും 2 സമനിലയുമടക്കം 14 പോയിന്റുമായി PSG ഗ്രൂപ്പ് H-ൽ രണ്ടാം സ്ഥാനത്തെത്തി. അതേസമയം, 6 കളികളിൽ നിന്ന് 1 ജയവും 5 തോൽവിയും മാത്രമുള്ള യുവന്റസ് 3 പോയിന്റുമായി ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തെത്തി, അവരുടെ അവസാന മത്സരത്തിലും പരാജയപ്പെട്ടു.