അർജന്റിനക്ക് വീണ്ടും തിരിച്ചടി , പ്രീമിയർ ലീഗ് താരങ്ങൾ ടീമിനൊപ്പം ചേരില്ല|Qatar 2022

18 ദിവസത്തിനുള്ളിൽ അൽ ബൈത്ത് സ്റ്റേഡിയത്തിൽ ആതിഥേയരും ഇക്വഡോറും തമ്മിലുള്ള ഉദ്ഘാടന മത്സരത്തോടെ 2022 ഖത്തർ ലോകകപ്പിന് തുടക്കമാകും. എന്നാൽ യൂറോപ്പിലെ പ്രമുഖ ലീഗുകളിലെ മത്സരങ്ങൾ നവംബർ 12-13 ദിവസങ്ങളിലായിരിക്കും അവസാനിക്കുക.മറ്റൊരു വിധത്തിൽ പറഞ്ഞാൽ ലോകകപ്പ് ഫൈനലിൽ മത്സരിക്കുന്ന ടീമുകൾക്ക് യാത്ര ചെയ്യാനും ലോകകപ്പിനായി തയ്യാറെടുക്കാനും ഒരാഴ്ച മാത്രമേ ഉള്ളൂ.

ഈ സമയക്കുറവ് കണക്കിലെടുത്ത് അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷൻ (എഎഫ്‌എ) ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന കളിക്കാരെ അവരുടെ യാത്രാ ഷെഡ്യൂളിൽ യോജിപ്പിക്കാൻ ഒരു ദിവസം മുമ്പ് വിടുമോ എന്ന് ചോദിച്ചിരുന്നു. എന്നാൽ ഇംഗ്ലീഷ് ക്ലബ്ബുകൾ അഭ്യർത്ഥന നിരസിക്കുകയായിരുന്നു.അതായത് നവംബർ 13 ഞായറാഴ്ച ഫുൾഹാമും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിലുള്ള മത്സരം വരെ അര്ജന്റീന താരങ്ങൾ പ്രീമിയർ ലീഗിൽ ഉണ്ടാവും.യുണൈറ്റഡ് സെന്റർ ബാക്ക് ലിസാൻഡ്രോ മാർട്ടിനെസിനെ നേരിട്ട് ബാധിക്കും.നവംബർ 14 തിങ്കളാഴ്‌ച വരെ തന്റെ ക്ലബിൽ നിന്നുള്ള ഒരു കളിക്കാരനെയും വിട്ടയയ്‌ക്കാനാകില്ലെന്ന് ഫിഫ നിയമങ്ങൾ അനുശാസിക്കുന്നു.എല്ലാ ആഭ്യന്തര ലീഗുകളിലെയും അവസാന മത്സരദിനം പൂർത്തിയായതിന് ഒരു ദിവസത്തിനു ശേഷമായിരിക്കും കളിക്കാരെ വിട്ടയ്ക്കുക.

നിലവിൽ പ്രീമിയർ ലീഗിൽ കളിക്കുന്ന നിരവധി അർജന്റീനിയൻ താരങ്ങൾ ലയണൽ സ്‌കലോനിയുടെ ലോകകപ്പിനുള്ള ടീമിൽ ഇടം നേടും.എമിലിയാനോ മാർട്ടിനെസ് (ആസ്റ്റൺ വില്ല), ക്യൂട്ടി റൊമേറോ (ടോട്ടൻഹാം), അലക്സിസ് മാക് അലിസ്റ്റർ (ബ്രൈറ്റൺ), ലിസാൻഡ്രോ മാർട്ടിനെസ് (മാഞ്ചസ്റ്റർ യുണൈറ്റഡ്). ആസ്റ്റൺ വില്ലയുടെ എമിലിയാമോ ബ്യൂണ്ടിയയാണ് അർജന്റീനയുടെ ലോകകപ്പ് ടീമിൽ ഇടംപിടിക്കാൻ സാധ്യതയുള്ള മറ്റൊരു താരം.

നവംബർ 16ന് യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനെതിരെ അർജന്റീനയ്‌ക്ക് സന്നാഹ സൗഹൃദ മത്സരമുണ്ട്. അതിനുശേഷം അവർ നേരെ ഖത്തറിലേക്ക് പോകും. ആറ് ദിവസത്തിന് ശേഷം ഗ്രൂപ്പ് എതിരാളികളായ സൗദി അറേബ്യക്കെതിരെ സ്കലോനിയുടെ ടീം അവരുടെ ഉദ്ഘാടന മത്സരം കളിക്കും.

Rate this post