അപ്രതീക്ഷിത താരവുമായി അർജന്റീന ക്യാമ്പിന് ഇന്ന് ഖത്തറിൽ തുടക്കം|Qatar 2022

വരുന്ന ഖത്തർ വേൾഡ് കപ്പിനുള്ള തയ്യാറെടുപ്പുകളിലാണ് എല്ലാ നാഷണൽ ടീമുകളുമുള്ളത്.പ്രിലിമിനറി സ്‌ക്വാഡ് നേരത്തെ തന്നെ അർജന്റീന ഫിഫക്ക് സമർപ്പിച്ചിരുന്നു. ഇനി അന്തിമ സ്‌ക്വാഡ് പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് നിലവിൽ അർജന്റീനയുള്ളത്.

അർജന്റീനക്ക് ഏറ്റവും കൂടുതൽ തലവേദന സൃഷ്ടിക്കുന്നത് മിഡ്ഫീൽഡിലെ സൂപ്പർതാരമായ ലോ സെൽസോയുടെ പരിക്കാണ്.അതുകൊണ്ടാണ് പരിശീലകൻ അവസാന ദിവസം വരെ കാത്തിരിക്കുന്നത്.താരത്തിന് ഖത്തർ വേൾഡ് കപ്പിൽ കളിക്കാനാവുമോ എന്നുള്ള കാര്യത്തിൽ യാതൊരു ഉറപ്പുകളും ഇതുവരെ ലഭിച്ചിട്ടില്ല. സർജറി ചെയ്യാൻ തീരുമാനിച്ചാൽ അദ്ദേഹത്തിന് ഖത്തർ വേൾഡ് കപ്പ് എന്തായാലും നഷ്ടമാവും.

ഇതിനിടെ വേൾഡ് കപ്പിനുള്ള അർജന്റീന ക്യാമ്പിന് ഒഫീഷ്യലായിട്ട് ഇന്ന് തുടക്കം കുറിക്കും. അതായത് അർജന്റീനയുടെ കോച്ചിംഗ് സ്റ്റാഫുകൾ ഇന്ന് ഖത്തറിലെത്തും.ദോഹയിലാണ് ഇവർ ലാൻഡ് ചെയ്യുക. ഇവരോടൊപ്പം ഗോൾകീപ്പറായ ഫ്രാങ്ക്‌ അർമാനിയും ഉണ്ടാവും.

മാത്രമല്ല ഒരു അപ്രതീക്ഷിത താരവും അർജന്റീനയുടെ ക്യാമ്പിൽ ഉണ്ടാവും എന്നുള്ളതാണ്.യുവതാരം ഫെഡറിക്കോ ഗോമസ് ഗെർത്ത് അർജന്റീനയുടെ കോച്ചിംഗ് സ്റ്റാഫിനൊപ്പം ഇന്ന് ഖത്തറിൽ എത്തും എന്നുള്ളതാണ്. 18 വയസ്സുകാരനായ ഇദ്ദേഹം അർജന്റീനയുടെ അണ്ടർ 20 ടീമിന്റെ താരമാണ്.ഇദ്ദേഹത്തെ ഒഫീഷ്യലായി കൊണ്ട് ടീമിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും പരിശീലനത്തിന് ഇദ്ദേഹം ലഭ്യമായേക്കും.

ബാക്കിയുള്ള താരങ്ങൾ വഴിയെ അർജന്റീന ക്യാമ്പിൽ ജോയിൻ ചെയ്തേക്കും.ലയണൽ മെസ്സി നവംബർ 14 തീയതി ജോയിൻ ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മെസ്സി ഇനി പിഎസ്ജിക്ക് വേണ്ടി കളിക്കാനുള്ള സാധ്യത കുറവാണ്.ചെറിയ പരിക്കിന്റെ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ല എന്ന് തന്നെയാണ് അറിയാൻ സാധിക്കുന്നത്.

Rate this post