‘ലോകകപ്പിൽ കളിക്കുന്നത് അസാധാരണമാണ് ‘: ഫ്രഞ്ച് സ്ട്രൈക്കർ കരിം ബെൻസെമ 2022 ലോകകപ്പിനെക്കുറിച്ച് സംസാരിക്കുന്നു |Qatar 2022
റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് താരം കരിം ബെൻസെമ ഇന്ന് ലോക ഫുട്ബോളിലെ ഏറ്റവും മികച്ച സ്ട്രൈക്കർമാരിൽ ഒരാളാണ്.ബാലൺ ഡി ഓർ 2022 ജേതാവ് ബെൻസേമ 34-ാം വയസ്സിലും മികച്ച ഫോമിലാണ്.ഇന്ന് ക്ലബ്ബ് ഫുട്ബോളിലെ അതികായരായ റയൽ മാഡ്രിഡിന്റെ കുതിപ്പിന് പിന്നിൽ ബെൻസിമ എന്ന് തന്നെ പറയാം. നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് 2022-ൽ ഖത്തറിൽ നടക്കുന്ന ലോകകപ്പിന് തയ്യാറെടുക്കുമ്പോൾ, ബെൻസെമയിലാണ് അവർ പ്രതീക്ഷയർപ്പിക്കുന്നത്.
എങ്കിലും ലോകകപ്പിന്റെ ചരിത്രം പരിശോധിച്ചാൽ, ബെൻസെമയ്ക്ക് ലോകകപ്പ് എന്നും നിരാശയാണ് സമ്മാനിച്ചത്. 2008 യൂറോ കപ്പിൽ ഫ്രാൻസിന്റെ ദേശീയ ടീമിനായി കളിച്ച ബെൻസെമ 2010 ലോകകപ്പിന്റെ യോഗ്യതാ റൗണ്ടിൽ ഫ്രാൻസിന്റെ ഭാഗമായിരുന്നു. എന്നാൽ പിന്നീട് സംഭവിച്ച അസാധാരണമായ ചില കാരണങ്ങളാൽ 2010 ലോകകപ്പിനുള്ള ഫ്രാൻസ് ടീമിൽ ബെൻസിമയെ ഉൾപ്പെടുത്തിയിരുന്നില്ല. പിന്നീട് ടീമിൽ തിരിച്ചെത്തിയ ബെൻസിമ 2012 യൂറോ കപ്പിലും 2014 ലോകകപ്പിലും ഫ്രാൻസിനായി കളിച്ചു. 2014 ലോകകപ്പിലും അദ്ദേഹം രണ്ട് ഗോളുകൾ നേടിയിരുന്നു.
അന്താരാഷ്ട്ര ഫുട്ബോളിൽ ബെൻസെമയ്ക്ക് തിരിച്ചടികൾ ഉണ്ടായിരുന്നു. റയൽ മാഡ്രിഡിനായി മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും, 2018 ലോകകപ്പിനുള്ള ഫ്രാൻസ് ടീമിൽ ബെൻസിമയെ ഉൾപ്പെടുത്തിയിരുന്നില്ല. ഇത് ഏറെ ചർച്ചകൾക്ക് വഴിവെച്ചെങ്കിലും ഫ്രാൻസ് ലോക ചാമ്പ്യൻമാരായതോടെ ഈ ചർച്ചകൾ അപ്രസക്തമായി. പിന്നീട്, 2021-ൽ ഫ്രാൻസ് ദേശീയ ടീമിലേക്ക് ബെൻസെമ തിരിച്ചെത്തി. ഫ്രാൻസിന്റെ 26 അംഗ ലോകകപ്പ് ടീമിനെ ദെഷാംപ്സ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, 2022 ലോകകപ്പിനുള്ള ഫ്രാൻസിന്റെ ടീമിൽ ബെൻസിമ ഉണ്ടാകുമെന്ന് ഉറപ്പാണ്.
ഫ്രഞ്ച് പത്രപ്രവർത്തകൻ സാക്ക് നാനിക്ക് നൽകിയ അഭിമുഖത്തിൽ ബെൻസെമ തന്റെ ഒരു ആഗ്രഹത്തെക്കുറിച്ച് അടുത്തിടെ പറഞ്ഞു. ഇതിഹാസ താരങ്ങളിൽ ആരുടെ കൂടെയാണ് കളിക്കാൻ ആഗ്രഹിക്കുന്നതെന്ന് ബെൻസിമ വെളിപ്പെടുത്തി. ഫ്രഞ്ച് ഇതിഹാസം സിദാൻ, മുൻ റയൽ മാഡ്രിഡ് താരം റൊണാൾഡോ നസാരിയോ എന്നിവർക്ക് പുറമെ ബ്രസീലിയൻ ഇതിഹാസം റൊണാൾഡീഞ്ഞോയ്ക്കൊപ്പം കളിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ബെൻസെമ പറഞ്ഞു. “സിദാനും R9 നും പുറമെ, ഞാൻ കളിക്കാൻ ആഗ്രഹിക്കുന്ന ഒരു കളിക്കാരനോ? ഞാൻ റൊണാൾഡീഞ്ഞോയെ പറയും,” ബെൻസെമ പറഞ്ഞു.
"Playing in the World Cup is exceptional and everyone dreams of doing that. I want to shine and do exceptional things with the French national team in the World Cup in Qatar 2022." – 🇫🇷 Karim Benzema. #Qatar #France #Qatar2022 #QatarWorldCup2022 pic.twitter.com/bj3YJz354R
— Alkass Digital (@alkass_digital) November 4, 2022
“ലോകകപ്പിൽ കളിക്കുന്നത് അസാധാരണമാണ്, എല്ലാവരും അത് ചെയ്യാൻ ആഗ്രഹിക്കുന്നു. 2022 ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ ഫ്രഞ്ച് ദേശീയ ടീമിനൊപ്പം തിളങ്ങാനും അസാധാരണമായ കാര്യങ്ങൾ ചെയ്യാനുമാണ് ഞാൻ ആഗ്രഹിക്കുന്നത്” ബെൻസെമ പറഞ്ഞു.