ലയണൽ മെസ്സിക്ക് ഗോൾഡൻ ബൂട്ട്, ബ്രസീലിനെ കീഴടക്കി ലോകകപ്പ് അർജന്റീനക്ക് |Qatar 2022 |Argentina
ഫിഫ ലോകകപ്പ് നവംബർ 20ന് ഖത്തറിൽ ആരംഭിക്കും.ഫുട്ബോളിലെ ഏറ്റവും വലുതും അഭിമാനകരവുമായ കിരീടം ഉയർത്തുമെന്ന പ്രതീക്ഷയിൽ 32 ടീമുകൾ പോരാടും.2010 മുതലുള്ള ലോകകപ്പ് വിജയികളെ കൃത്യമായി പ്രവചിച്ചിട്ടുള്ള പ്രമുഖ ഗെയിം ഡെവലപ്പർമാരായ ഇഎ സ്പോർട്ട്സ് ഖത്തർ ലോകകപ്പ് വിജയികളെയും പ്രവചിച്ചിരിക്കുകയാണ്.
ഫൈനലിൽ ബ്രസീലിനെ തോൽപ്പിച്ച് ലയണൽ മെസ്സി നയിക്കുന്ന അർജന്റീന കിരീടം ഉയർത്തുമെന്നും ലയണൽ മെസി വിജയ ഗോൾ നേടുമെന്നും അവർ പ്രവചനം നടത്തിയിരിക്കുകയാണ്.2010, 2014, 2018 എന്നീ കഴിഞ്ഞ മൂന്ന് പതിപ്പുകളിലെ വിജയിയെ ഇഎ സ്പോർട്സ് സിമുലേറ്റർ കൃത്യമായി പ്രവചിച്ചിരുന്നു.ടൂർണമെന്റ് ഫേവറിറ്റുകളായ ബ്രസീൽ, അർജന്റീന, ഫ്രാൻസ്, ജർമ്മനി എന്നിവയെല്ലാം ഗ്രൂപ്പ് ജേതാക്കളായി റൗണ്ട് ഓഫ് 16-ലേക്ക് യോഗ്യത ഉറപ്പാക്കുകയും ചെയ്യും.ഗ്രൂപ്പ് ബിയിൽ ഇംഗ്ലണ്ട് രണ്ടാം രണ്ടാമതും യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക ഒന്നാമതെത്തുകയും ചെയ്യുമെന്ന് പ്രവചിക്കുകയും ചെയ്തു.16-ാം റൗണ്ടിൽ രണ്ട് യൂറോപ്യൻ വമ്പൻമാരായ ഇംഗ്ലണ്ടും നെതർലൻഡും ഏറ്റുമുട്ടിയപ്പോൾ ത്രീ ലയൺസ് 3-1 എന്ന സ്കോറിന് പരാജയപെട്ടു .
അർജന്റീന ഡെൻമാർക്കിനെ തോൽപ്പിച്ചപ്പോൾ നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസ് പോളണ്ടിനെതിരെ നേരിയ ജയം സ്വന്തമാക്കി. ബ്രസീലും ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന പോർച്ചുഗലും യഥാക്രമം കൊറിയ റിപ്പബ്ലിക്കിനെയും സ്വിറ്റ്സർലൻഡിനെയും യഥാക്രമം 3-0, 2-0 മാർജിനിൽ പരാജയപ്പെടുത്തി ക്വാർട്ടറിലേക്ക് യോഗ്യത നേടി.നിലവിലെ ആഫ്രിക്കൻ നേഷൻസ് ചാമ്പ്യൻമാരായ സെനഗലിനെ ക്രിസ്റ്റ്യൻ പുലിസിച്ചിന്റെ മികവിൽ യുഎസ്എ തോൽപ്പിക്കുകയും 2018 റണ്ണറപ്പായ ക്രൊയേഷ്യ 2-1ന് സ്പെയിനിനെ പരാജയപ്പെടുത്തുകയും ചെയ്തു. ആവേശകരമായ പോരാട്ടത്തിൽ ജർമ്മനി 2-1 ന് ബെൽജിയത്തെ പരാജയപ്പെടുത്തി.
ക്വാർട്ടർ ഫൈനലിൽ ലയണൽ മെസ്സി നേടിയ ഗോളിൽ അർജന്റീന 1-0 ന് നെതർലൻഡ്സിനെ പരാജയപ്പെടുത്തി.ഫ്രാൻസും പോർച്ചുഗലും യഥാക്രമം യുഎസ്എയെയും ക്രൊയേഷ്യയെയും തോൽപ്പിച്ച് സെമിയിൽ പ്രവേശിച്ചു.നാല് ക്വാർട്ടർ ഫൈനലുകളിൽ മൂന്നെണ്ണവും 1-0 സ്കോർലൈനിൽ അവസാനിച്ചു.2014 ലോകകപ്പിൽ ജർമ്മനിയോട് 7-1ന് സെലെക്കാവോയുടെ ഹോം തോൽവിക്ക് ശേഷം ഇരു ടീമുകളും ആദ്യമായി വന്നതിനാൽ ജർമ്മനിക്കെതിരെ പ്രതികാരം ചെയ്യാൻ ബ്രസീലിന് അവസരം ലഭിച്ചു. സ്കോർലൈൻ അത്ര അതിഗംഭീരമായിരുന്നില്ലെങ്കിലും, 3-0ന് ജയിച്ച ബ്രസീൽ സെമിയിലേക്ക് യോഗ്യത നേടി.
⚽ EA Sports' FIFA 23 simulations suggest Argentina will win the World Cup.
— AS USA (@English_AS) November 9, 2022
The approach correctly predicted winners in 2010, 2014, and 2018 ✅#Qatar2022 #WorldCup #Soccer #LaAlbiceleste pic.twitter.com/goaAKB47vl
അർജന്റീനയും ഫ്രാൻസും തമ്മിലുള്ള ആദ്യ സെമിഫൈനലിൽ, ലാ ആൽബിസെലെസ്റ്റെ ഫ്രാൻസിനെ 1-0 ന് കീഴടക്കി, ലോകകപ്പ് കിരീടം നിലനിർത്താനുള്ള ലെ ബ്ലൂസിന്റെ പ്രതീക്ഷ അവസാനിപ്പിച്ചു.ബ്രസീലും പോർച്ചുഗലും തമ്മിലുള്ള സെമിഫൈനൽ 120 മിനിറ്റ് ഫുട്ബോളിന് ടീമുകളെ വേർപെടുത്താൻ കഴിയാതെ വനനത്തോടെ പെനാൽറ്റിയിലേക്ക് നീങ്ങി.ഷൂട്ടൗട്ടിൽ പോർച്ചുഗലിനെ 5-4ന് തോൽപ്പിച്ച് ബ്രസീൽ ഫൈനലിൽ സ്ഥാനം പിടിച്ചു. ഫുട്ബോളിന്റെ ഏറ്റവും വലിയ എതിരാളികളായ അർജന്റീനയും ബ്രസീലും 1990 ന് ശേഷം ആദ്യമായി ഒരു ഫിഫ ലോകകപ്പിൽ ഏറ്റുമുട്ടാൻ ഒരുങ്ങുന്നു ,അതും ഫൈനലിൽ.മെസ്സി നേടിയ ഗോളിന്റെ പിൻബലത്തിൽ 1-0 സ്കോറിനാണ് അർജന്റീന തങ്ങളുടെ ബദ്ധവൈരിയെ പരാജയപ്പെടുത്തിയത്. ഫൈനലിൽ ലയണൽ മെസ്സി തന്റെ എട്ടാം ഗോൾ നേടി.
🇪🇸✅ 2010
— EA SPORTS FIFA (@EASPORTSFIFA) November 8, 2022
🇩🇪✅ 2014
🇫🇷✅ 2018
🇦🇷❓ 2022
EA SPORTS has got it right since 2010 👀 See how the FIFA World Cup played out in the #FIFA23 simulation and have your say 🏆 https://t.co/rQ24tEwrTg pic.twitter.com/EuiyhQnPQI
അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സിക്ക് ഓർമിക്കാൻ ഒരു ടൂർണമെന്റായിരുന്നു അത്, തന്റെ ആദ്യ ലോകകപ്പ് ഉയർത്തുക മാത്രമല്ല എട്ട് ഗോളുകളുമായി ടോപ് സ്കോററായി ഫിനിഷ് ചെയ്തതിന് ശേഷം ഗോൾഡൻ ബൂട്ട് നേടുകയും ചെയ്തു. എമി മാർട്ടിനെസ് ഗോൾഡൻ ഗ്ലൗ നേടുകയും ചെയ്തു.