ഒരിക്കൽ പോലും തോൽക്കാത്ത മധ്യനിര, ലോ സെൽസോയുടെ അഭാവം നൽകുന്നത് ആശങ്ക |Qatar 2022
കഴിഞ്ഞ മൂന്ന് വർഷത്തോളമായി ഒരേ മികവോടുകൂടി കളിക്കാൻ അർജന്റീനയുടെ ദേശീയ ടീമിന് സാധിക്കുന്നുണ്ട്. ഒരൊറ്റ മത്സരത്തിൽ പോലും കഴിഞ്ഞ മൂന്നു വർഷത്തിനിടെ അർജന്റീന പരാജയപ്പെട്ടിട്ടില്ല. എല്ലാ മേഖലയിലും ഒരുപോലെ മികവ് പുലർത്താൻ സാധിച്ചു എന്നുള്ളത് തന്നെയാണ് അർജന്റീനയുടെ ഈ അപരാജിത കുതിപ്പിന്റെ രഹസ്യം.
അതിൽ എടുത്തു പറയേണ്ടത് മധ്യനിരയുടെ കാര്യമാണ്.സ്കലോണിക്ക് കീഴിലെ സ്ഥിര സാന്നിധ്യമാണ് ലിയാൻഡ്രോ പരേഡസ്-റോഡ്രിഗോ ഡി പോൾ – ജിയോ വാനി ലോ സെൽസോ എന്നിവർ അടങ്ങുന്ന മധ്യനിര. ഈ മൂന്ന് പേരെയുമാണ് സ്റ്റാർട്ടിങ് ഇലവനിൽ കഴിഞ്ഞ കുറെ മത്സരങ്ങളിലായി സ്കലോനി ആശ്രയിക്കുന്നത്.അതിന്റെ ഗുണഫലം അർജന്റീനക്ക് ലഭിക്കുകയും ചെയ്തിരുന്നു.
അതായത് ഈ മൂന്ന് താരങ്ങളും ലയണൽ സ്കലോണിക്ക് കീഴിൽ ആകെ 12 മത്സരങ്ങളിൽ ആണ് സ്റ്റാർട്ട് ചെയ്തിട്ടുള്ളത്.ഈ 12 മത്സരങ്ങളിൽ ഒരൊറ്റ മത്സരത്തിൽ പോലും അർജന്റീന പരാജയം അറിഞ്ഞിട്ടില്ല എന്നുള്ളതാണ് വാസ്തവം.7 മത്സരങ്ങളിൽ ആണ് വിജയിച്ചിട്ടുള്ളത്.അതിൽ രണ്ടു മത്സരങ്ങളിലും ശക്തരായ ബ്രസീൽ ആയിരുന്നു എതിരാളികൾ.
കൂടാതെ 5 മത്സരങ്ങളിൽ സമനില വഴങ്ങുകയും ചെയ്തു. അതായത് ഈ ട്രിയോ സ്റ്റാർട്ട് ചെയ്ത മത്സരങ്ങളിൽ അർജന്റീന പരാജയപ്പെട്ടിട്ടില്ല.വേൾഡ് കപ്പിന് തയ്യാറെടുക്കുന്ന അർജന്റീനക്ക് അത് സന്തോഷം നൽകുന്ന ഒരു കാര്യമായിരുന്നു. എന്നാൽ ലോ സെൽസോക്ക് പരിക്കേൽക്കുകയും അദ്ദേഹം വേൾഡ് കപ്പിൽ നിന്ന് പുറത്താക്കുകയും ചെയ്തതോടെ ആശങ്ക പരക്കുകയായിരുന്നു.
Gio Lo Celso, Leandro Paredes and Rodrigo De Paul have started a total of 12 games for Argentina (excluding postponed game vs. Brazil) since Lionel Scaloni took over. They have never lost. 🇦🇷
— Roy Nemer (@RoyNemer) November 9, 2022
7 wins (2 of which vs. Brazil)
5 draws pic.twitter.com/izqmPiI0Jv
ലോ സെൽസോ അർജന്റീനക്ക് വളരെ പ്രധാനപ്പെട്ട താരമാണ് എന്നുള്ള കാര്യത്തിൽ സംശയമില്ല.സ്കലോണിക്ക് കീഴിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നേടിയിട്ടുള്ള താരം ഇദ്ദേഹമാണ്. അദ്ദേഹത്തിന്റെ അഭാവത്തിലും മികച്ച മധ്യനിരതാരങ്ങളെ ലഭ്യമാണ് എന്നുള്ളതാണ് അർജന്റീനക്ക് ആശ്വാസം നൽകുന്ന കാര്യം.മാക്ക് ആല്ലിസ്റ്റർ,പപ്പു ഗോമസ്,എൻസോ ഫെർണാണ്ടസ് തുടങ്ങിയ താരങ്ങൾ സ്ക്വാഡിൽ ലഭ്യമാണ്. ആരെയായിരിക്കും ലോ സെൽസോയുടെ സ്ഥാനത്ത് അർജന്റീനയുടെ പരിശീലകൻ നിയോഗിക്കുക എന്നുള്ളത് ആരാധകരിൽ ഏറെ ആകാംക്ഷ ജനിപ്പിക്കുന്ന ഒരു കാര്യമാണ്.