വേൾഡ് കപ്പ് സ്ക്വാഡിൽ മാറ്റങ്ങൾ വരുത്തിയേക്കും, സൂചനകളുമായി ലയണൽ സ്കലോണി
ഇന്നലെ അവസാനിച്ച ഫ്രണ്ട്ലി മത്സരത്തിൽ മികച്ച വിജയം നേടാൻ അർജന്റീനക്ക് സാധിച്ചിരുന്നു. എതിരില്ലാത്ത അഞ്ച് ഗോളുകൾക്കായിരുന്നു അർജന്റീന UAE യെ പരാജയപ്പെടുത്തിയത്.ഡി മരിയ രണ്ട് ഗോളുകൾ നേടിയപ്പോൾ മെസ്സി,ജൂലിയൻ ആൽവരസ്,ജോക്കിൻ കൊറേയ എന്നിവരാണ് ഓരോ ഗോളുകൾ വീതം നേടിയിട്ടുള്ളത്.
മത്സരത്തിൽ പരിക്കിന്റെ പ്രശ്നങ്ങളുള്ള താരങ്ങൾ പങ്കെടുത്തിരുന്നില്ല.താരങ്ങളുടെ കാര്യത്തിൽ റിസ്ക് എടുക്കില്ല എന്നുള്ളത് നേരത്തെ തന്നെ പരിശീലകൻ വ്യക്തമാക്കിയിരുന്നു.മാത്രമല്ല മത്സരശേഷം ചില സൂചനകൾ ഇപ്പോൾ പരിശീലകൻ നൽകി കഴിഞ്ഞിട്ടുണ്ട്. ചില താരങ്ങളുടെ ഫിറ്റ്നസിന്റെ കാര്യത്തിൽ വലിയ പ്രശ്നങ്ങളുണ്ട്. അതുകൊണ്ടുതന്നെ വേൾഡ് കപ്പ് സ്ക്വാഡിൽ മാറ്റങ്ങൾ വരുത്തിയേക്കാം എന്നാണ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
‘ ഞങ്ങൾക്ക് ചെറിയ ചില പ്രശ്നങ്ങൾ ഉണ്ട്. ലിസ്റ്റ് തീരുമാനിക്കാൻ ഞങ്ങളുടെ മുൻപിൽ ഇനിയും ദിവസങ്ങൾ ഉണ്ട്. വേണമെങ്കിൽ ഞങ്ങൾക്ക് ഈ സ്ക്വാഡിൽ മാറ്റം വരുത്താം. അങ്ങനെ ഉണ്ടാവരുതെന്ന് പ്രതീക്ഷിക്കുന്നു.പക്ഷേ സാധ്യതകൾ അവിടെയുണ്ട് ‘
‘ ഈ ലിസ്റ്റിൽ നിന്നും താരങ്ങൾ പുറത്താക്കപ്പെടും എന്ന് ഞാൻ ഉറപ്പിച്ചു പറയുന്നില്ല.ഇന്നത്തെ മത്സരത്തിൽ പല താരങ്ങളും കളിച്ചിരുന്നില്ല.ആ താരങ്ങളുടെ കാര്യത്തിൽ റിസ്ക് എടുക്കില്ല എന്നുള്ളത് തന്നെയാണ്. ആ താരങ്ങൾ എല്ലാവരും ഒക്കെയാണ് എന്നുള്ളത് എനിക്ക് നിങ്ങളോട് ഉറപ്പു നൽകാനാവില്ല. തീർച്ചയായും താരങ്ങൾ ജാഗ്രത പുലർത്തേണ്ടതുണ്ട് ‘ ഇതാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
Argentina coach Lionel Scaloni: "List for World Cup could change". https://t.co/es15ZkYZQd
— Roy Nemer (@RoyNemer) November 16, 2022
ഡിബാല,റൊമേറോ,പപ്പു ഗോമസ് എന്നിവരൊന്നും മത്സരത്തിൽ ടീമിന്റെ ഭാഗമായിരുന്നില്ല. ഏതായാലും ലയണൽ സ്കലോനി ഏതു രൂപത്തിലുള്ള മാറ്റങ്ങൾ വരുത്തുമെന്നുള്ളത് കാത്തിരുന്നു കാണേണ്ട കാര്യമാണ്.