പുതിയ മെസ്സി എന്ന വിശേഷണവുമായി കളിക്കളം വാഴുന്ന യുവതാരം അർജന്റീന ടീമിലേക്ക്|Thiago Almada| Qatar 2022

ലോക ഫുട്ബോളിലേക്ക് ഏറ്റവും മികച്ച പ്രതിഭകളെ സംഭാവന ചെയ്യുന്നതിൽ അര്ജന്റീനക്കൊപ്പമെത്താൻ ഒരു രാജ്യത്തിനും സാധിക്കാറില്ല. ഡീഗോ മറഡോണ മുതൽ ലയണൽ മെസ്സി വരെ ലോക ഫുട്ബോൾ അടക്കി ഭരിച്ച ഇതിഹാസ താരങ്ങളെല്ലാം പിറവിയെടുത്തത് ഈ ലാറ്റിനമേരിക്കൻ മണ്ണിൽ നിന്നാണ്. ആ പ്രതിഭകളുടെ ഇടയിലേക്ക് എത്തുന്ന പുതിയ താരമാണ് 21 കാരനായ അറ്റാക്കിങ് മിഡ്ഫീൽഡർ തിയാഗോ അൽമാഡ.

വളർന്നു വരുന്ന ഏതൊരു അർജന്റീനിയൻ യുവ താരത്തിന്റെയും സ്വപ്നമാണ്ദേശീയ ടീമിന്റെ മനോഹരമായ ജേഴ്സി അണിയുക എന്നത്.ഒരിക്കലെങ്കിലും ജേഴ്സിയണിഞ്ഞവരുടെ ഏറ്റവും വലിയ അഭിലാഷമാണ് ലോകകപ്പിൽ ഒരിക്കലെങ്കിലും കളിക്കുക. കഴിവുകളെല്ലാം ഉണ്ടായിരുന്നിട്ടും പല താരങ്ങൾക്കും അവരുടെ സ്വപ്നം യാഥാർഥ്യമാക്കാൻ സാധിച്ചിച്ചിട്ടില്ല. എന്നാൽ സഹ താരത്തിന്റെ പരിക്ക് തിയാഗോ അൽമാഡ എന്ന യുവ താരത്തിന് അർജന്റീനയുടെ വേൾഡ് കപ്പ് ടീമിലേക്ക് അവസരം ഒരുക്കിക്കൊടുത്തു.

അമേരിക്കൻ മേജർ ലീഗ് സോക്കറിൽ അറ്റ്ലാന്റ യുണൈറ്റഡ് താരമായ അൽമാഡ നിൽവിൽ മികച്ച ഫോമിലാണ് കളിക്കുന്നത്. ഗോളടിക്കാനും ഗോളടിപ്പിക്കാനും മിടുക്കനാണ് ഈ യുവ താരം. നിലവിലെ സീസണിൽ അറ്റ്‌ലാന്റ യുണൈറ്റഡിന്റെ ഹൃദയവും ആത്മാവുമായി തിയാഗോ അൽമാഡ മാറി.21 കാരനായ അറ്റാക്കിംഗ് മിഡ്ഫീൽഡർ ഈ സീസണിൽ ഇതുവരെ 29 മത്സരങ്ങളിൽ നിന്ന് 6 ഗോളുകളും7 അസിസ്റ്റുകളും നേടി ലയണൽ സ്കാലോണിയുടെ പ്രിലിമിനറി സ്‌ക്വാഡിൽ താരം ഉൾപ്പെട്ടെങ്കിലും അവസാന 26 ൽ സ്ഥാനം പിടിക്കാൻ സാധിച്ചില്ല.പരിക്കേറ്റ ജോക്വിൻ കൊറിയക്ക് പകരക്കാരനായാണ് താരത്തെ ടീമിൽ ഉൾപ്പെടുത്തിയത്.

ഹോണ്ടുറാസിനെതിരെയുള്ള സൗഹൃദ മത്സരത്തിലാണ് അൽമാഡ ആദ്യമായി അര്ജന്റീന ജേഴ്സിയണിയുന്നത്.2019 ൽ അർജന്റീന അണ്ടർ 20 ടീമിലും 2021 ലെ അണ്ടർ 23 ടീമിലും അൽമാഡ കളിച്ചിട്ടുണ്ട്.അർജന്റീനിയൻ ക്ലബായ വെലെസ് സാർസ്ഫീൽഡിൽ നിന്ന് 16 മില്യൺ ഡോളറിന് സൈൻ ചെയ്തതിന് ശേഷം MLS ലെ തന്റെ ആദ്യ സീസണിൽ അലമാഡ മിന്നുന്ന പ്രകടനം പുറത്തെടുത്തു.അർജന്റീനിയൻ ക്ലബ്ബിൽ എല്ലാ മത്സരങ്ങളിലുമായി 100 മത്സരങ്ങളിൽ നിന്ന് 24 ഗോളുകളും 11 അസിസ്റ്റുകളും രേഖപ്പെടുത്തിയാണ് 2022 ൽ ഫെബ്രുവരിയിൽ മേജർ ലീഗ് സോക്കറിൽ താരം ചേർന്നത്.

Rate this post