അർജന്റീനയുടെ സ്റ്റാർട്ടിങ് ലൈനപ്പ് തീരുമാനിച്ചിട്ടുണ്ട് : ലയണൽ സ്കലോനി |Qatar 2022

ഖത്തർ വേൾഡ് കപ്പിലെ ആദ്യ മത്സരത്തിന് അർജന്റീന ഇന്ന് ഇറങ്ങുകയാണ്.സൗദി അറേബ്യയാണ് അർജന്റീനയുടെ എതിരാളികൾ. ഇന്ന് വൈകിട്ട് ഇന്ത്യൻ സമയം 3:30 നാണ് ഈ മത്സരം നടക്കുക. ഈ മത്സരത്തിന് മുന്നേ നടന്ന പത്ര സമ്മേളനത്തിൽ അർജന്റീനയുടെ കോച്ചായ സ്‌കലോണി സ്റ്റാർട്ടിങ് ലൈനപ്പിനെ കുറിച്ച് സംസാരിച്ചിട്ടുണ്ട്.

അതായത് ആദ്യ ഇലവൻ തീരുമാനിക്കപ്പെട്ടു കഴിഞ്ഞു എന്നാണ് അർജന്റീനയുടെ പരിശീലകൻ മാധ്യമപ്രവർത്തകരോട് പറഞ്ഞിട്ടുള്ളത്.പക്ഷേ ആ ഇലവൻ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും ലോ സെൽസോയുടെ സ്ഥാനത്ത് ആര് കളിക്കും എന്നുള്ളതിന് അദ്ദേഹം മറുപടി നൽകി.പപ്പു ഗോമസ്,അലക്സിസ് മാക്ക് ആല്ലിസ്റ്റർ എന്നിവരിൽ ഒരാളായിരിക്കും കളിക്കുക എന്നാണ് സ്കലോനി പറഞ്ഞിട്ടുള്ളത്.

‘ സ്റ്റാർട്ടിങ് ലൈനപ്പ് ഇതിനോടകം തന്നെ തീരുമാനിച്ചു കഴിഞ്ഞിട്ടുണ്ട്.ഞാൻ അത് എന്റെ താരങ്ങളോട് പറഞ്ഞിട്ടുണ്ട്. മാത്രമല്ല ടാക്ടിക്ക്സിൽ മാറ്റങ്ങൾ ഒന്നും വരുത്തില്ല. ഈ ദിവസങ്ങളിൽ എങ്ങനെ പരിശീലനം നടത്തുന്നു എന്നതുമല്ല ‘ ഇതാണ് സ്കലോനി പറഞ്ഞിട്ടുള്ളത്.

ഏതായാലും അർജന്റീനയുടെ ഏറ്റവും പുതിയ സാധ്യത ഇലവൻ ഇങ്ങനെയാണ്. Emiliano Martínez; Nahuel Molina, Cristian Romero, Nicolás Otamendi, Marcos Acuña; Rodrigo De Paul, Leandro Paredes, Alejandro Papu Gómez or Alexis Mac Allister; Lionel Messi, Lautaro Martínez and Ángel Di María

അർജന്റീന സംബന്ധിച്ചിടത്തോളം സൗദി അറേബ്യ പൊതുവേ ചെറിയ എതിരാളികളാണ്. അതുകൊണ്ടുതന്നെ ഒരു തകർപ്പൻ വിജയം നേടിക്കൊണ്ട് അർജന്റീന ഖത്തർ വേൾഡ് കപ്പിൽ അരങ്ങേറ്റം കുറിക്കും എന്നാണ് ആരാധക പ്രതീക്ഷകൾ.

Rate this post