ലോകകപ്പിൽ അർജന്റീനയുടെ ജീവൻ നിലനിർത്തിയ ലയണൽ മെസ്സിയുടെ മാജിക് ഗോൾ |Qatar 2022 |Lionel Messi
ഖത്തർ ലോകകപ്പിൽ ഏവരും ആകാംഷയോടെ കാത്തിരുന്ന മത്സരത്തിൽ മെക്സിക്കോയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കീഴടക്കി പ്രീ ക്വാർട്ടർ പ്രതീക്ഷകൾ സജീവമാക്കിയിരിക്കുകയാണ് അര്‍ജന്റീന. രണ്ടാം പകുതിയിൽ സൂപ്പർ താരം ലയണൽ മെസ്സിയും പകരക്കാരനായി ഇറങ്ങിയ യുവ താരം എൻസോ ഫെർണാണ്ടസുമാണ് അർജന്റീനയുടെ ഗോളുകൾ നേടിയത്.
മത്സരത്തിൽ ലയണൽ മെസ്സി നേടിയ ഗോളിനെ വിശേഷിപ്പിക്കാൻ വാക്കുകളില്ല. ഒന്നുമില്ലായ്മയിൽ നിന്നും സൃഷ്ടിച്ച ഒരു ഗോളായിരുന്നു അത്.എയ്ഞ്ചൽ ഡി മരിയ പന്ത് വലതുവശത്ത് നിന്നും പന്ത് പെനാൽറ്റി ബോക്സിനു പുറത്ത് മാർക്ക് ചെയ്യാതെ നിന്ന മെസ്സിയിലേക്ക് പാസ് ചെയ്തു.മെക്സിക്കൻ ഗോളിൽ നിന്ന് ഏകദേശം 25 വാര അകലെ നിന്നും മെസ്സി ശാന്തമായി പന്ത് സ്വീകരിക്കുകയും മനോഹരമായ ഒരു ഇടം കാൽ ഷോട്ടിലൂടെ മെക്സിക്കൻ കീപ്പർ ഒച്ചാവോയെ മറികടന്ന് പന്ത് വലയിലാക്കി. വേൾഡ് കപ്പിലെ അർജന്റീനക്ക് ജീവൻ നൽകിയ ഗോൾ തന്നെയായിരുന്നു ഇത്.
മെസ്സി തന്റെ കരിയറിൽ നിരവധി മികച്ച ഗോളുകൾ നേടിയിട്ടുണ്ട്.എന്നാൽ ഇത് പ്രാധാന്യമർഹിക്കുന്നതും അദ്ദേഹം ഇപ്പോൾ നേടിയ എട്ട് ലോകകപ്പ് ഗോളുകളിൽ ഏറ്റവും നിർണായകവുമായ ഒന്നായിരുന്നു.അല്ലെങ്കിൽ മെസ്സിയുടെ പേരിലുള്ള 788 സീനിയർ കരിയർ ഗോളുകളിൽ ഏററവും നിര്‍ണയാക ഗോളായി ഇതിനെ വിശേഷിപ്പിക്കാം. കാരണം ആ നിമിഷം വരെ പൂൾ സിയിൽ മെക്സിക്കോയ്ക്കെതിരായ ഏറ്റുമുട്ടലിന്റെ 64-ാം മിനിറ്റ് വരെ – അർജന്റീന ഗ്രൂപ്പ് ഘട്ടത്തിൽ നാണംകെട്ട പുറത്താകലിന്റെ വക്കിലായിരുന്നു. തങ്ങളുടെ ആദ്യ ലോകകപ്പ് ഫൈനൽ എന്നാണ് മെക്സിക്കോക്കെതിരായ മത്സരത്തെ അവർ വിശേഷിപ്പിച്ചത്.കൂടാതെ ആദ്യ പകുതിയിൽ അർജന്റീനക്ക് ഒരു ഒരു ഷോട്ട് ലക്ഷ്യത്തിലെത്താനായില്ല.
Argentina’s #FIFAWorldCup hopes stay alive! 🇦🇷@adidasfootball | #Qatar2022
— FIFA World Cup (@FIFAWorldCup) November 26, 2022
മെക്സിക്കൻ പ്രതിരോധം ഫലപ്രദമായി അര്‍ജന്റീന മുന്നേറ്റങ്ങളെ തടയുകയും ചെയ്തു.അർജന്റീനയെ സംബന്ധിച്ചിടത്തോളം മത്സരം വിജയിക്കാനും ലോകകപ്പിൽ നിലനിൽക്കാനും അവരുടെ ക്യാപ്റ്റനിൽ നിന്ന് മാന്ത്രിക നിമിഷം ആവശ്യമായിരുന്നു. 64 ആം മിനുട്ടിൽ മെസ്സിയുടെ തകർപ്പൻ ഗോളും 87-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസിന്റെ മികച്ച ഫിനിഷിലൂടെ അർജന്റീനയ്ക്ക് ലോകകപ്പിലെ ആദ്യ വിജയം നേടിക്കൊടുത്തു.ഉദ്ഘാടന മത്സരത്തിൽ സൗദി അറേബ്യയോട് ഞെട്ടിക്കുന്ന തോൽവിക്ക് ശേഷം ഈ ഫലം അർജന്റീനയുടെ പോരാട്ടത്തെ ട്രാക്കിലേക്ക് തിരികെ കൊണ്ടുവരുന്നു. മെസ്സിയുടെ വ്യക്തിഗത മികവ് തന്നെയാണ് അര്‍ജന്റീനക്ക് മത്സരത്തിൽ വിജയം നേടികൊടുത്തത.
1st Goal Against Mexico By Lione Messi#LionelMessi #ArgentinavsMexico pic.twitter.com/hOEO86fZCH
— Rabin Shrestha (@inforabins) November 26, 2022
ജയത്തോടെ ഗ്രൂപ്പ് സിയിൽ രണ്ട് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റുമായി അർജന്റീന ഇപ്പോൾ രണ്ടാം സ്ഥാനത്താണ്, രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുള്ള ഒന്നാം സ്ഥാനത്താണ്.മൂന്ന് പോയിന്റുമായി സൗദി അറേബ്യ മൂന്നാം സ്ഥാനത്തും ഒരു പോയിന്റ് മാത്രമുള്ള മെക്സിക്കോ നാലു ടീമുകളുടെ ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ്.16-ാം റൗണ്ടിലെത്താൻ അർജന്റീനക്ക് ഇനിയും ഒരുപാട് കഠിനാധ്വാനം ചെയ്യാനുണ്ട്. ലളിതമായി പറഞ്ഞാൽ സങ്കീർണതകൾ ഒഴിവാക്കാൻ അർജന്റീന അവരുടെ അവസാന ഗ്രൂപ്പ് മത്സരത്തിൽ പോളണ്ടിനെതിരെ ജയിച്ചേ തീരൂ.