‘ബ്രസീൽ നെയ്മറെ അർഹിക്കുന്നില്ല’, ബ്രസീലിയൻ ആരാധകർക്കെതിരെ വിമർശനവുമായി റാഫിൻഹ |Neymar |Brazil

വ്യാഴാഴ്ച സെർബിയയെ 2-0ന് തോൽപ്പിച്ച് ബ്രസീൽ 2022 ഫിഫ ലോകകപ്പ് കാമ്പെയ്‌ൻ ആരംഭിച്ചു. ടോട്ടൻഹാം സ്‌ട്രൈക്കർ റിചാലിസൺ നേടിയ ഇരട്ട ഗോളുകളുടെ പിൻബലത്തിൽ ആയിരുന്നു ബ്രസീലിന്റെ ജയം. റിചാലിസൺ നേടിയ അതിശയിപ്പിക്കുന്ന ഓവർഹെഡ് കിക്ക് ഏറെ കയ്യടി നേടുകയും ചെയ്തു. എന്നാൽ കളിയുടെ 80-ാം മിനിറ്റിൽ കണങ്കാലിന് പരിക്കേറ്റ നെയ്മർ പിച്ചിൽ നിന്ന് പുറത്ത് പോയത് ബ്രസീലിന് വലിയ തിരിച്ചടി നൽകി.

30 കാരനായ ഫോർവേഡ് താരത്തിന്റെ കണങ്കാലിന് ലിഗമെന്റിന് കേടുപാടുകൾ സംഭവിച്ചതായി സ്കാനുകൾ കണ്ടെത്തി. സ്വിറ്റ്സർലൻഡിനും കാമറൂണിനുമെതിരായ ബ്രസീലിന്റെ ശേഷിക്കുന്ന ഗ്രൂപ്പ് മത്സരങ്ങൾ അദ്ദേഹത്തിന് നഷ്ടമാകുമെന്ന് പുറത്തുവന്നിട്ടുണ്ട്.ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും അതത് രാജ്യങ്ങളിൽ ആഘോഷിക്കപ്പെടുമ്പോൾ സെലെക്കാവോ ആരാധകർ നെയ്മറെ അനാദരിക്കുന്നത് കാണുന്നതിൽ ബ്രസീൽ ഇന്റർനാഷണൽ റാഫിൻഹ നിരാശനാണ്.

നെയ്മറുടെ പരിക്ക് ബ്രസീലിന് വലിയ തിരിച്ചടിയായി, എന്നാൽ ഫോർവേഡ് പുറത്തായതിൽ സന്തോഷിക്കുന്ന നിരവധി ആരാധകരുണ്ടെന്ന് റാഫിൻഹ വിശ്വസിക്കുന്നു. മെസ്സിയെയും റൊണാൾഡോയെയും അവരുടെ ആരാധകർ എങ്ങനെയാണ് പരിഗണിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി, തന്റെ രാജ്യം തന്റെ സഹതാരത്തെ അർഹിക്കുന്നില്ലെന്ന് അദ്ദേഹം അഭിപ്രയാപ്പെട്ടു.”അർജന്റീനക്കാർ മെസ്സിയെ ദൈവമായാണ് കാണുന്നത്. പോർച്ചുഗീസുകാർ ക്രിസ്റ്റ്യാനോ റൊണാൾഡോയെ രാജാവായാണ് കാണുന്നത്. നെയ്മറുടെ കാലിൽ പരിക്ക് പറ്റിയതിൽ ബ്രസീലുകാർ ആഹ്ലാദിക്കുന്നു, എത്ര സങ്കടകരമാണ്” റാഫിഞ്ഞ പറഞ്ഞു.

സെർബിയയ്‌ക്കെതിരായ ബ്രസീലിന്റെ ഓപ്പണറിൽ നെയ്മർ ഗോളും അസിസ്റ്റും രേഖപ്പെടുത്തിയില്ല.സെലെക്കാവോയ്ക്ക് ഇപ്പോൾ അവരുടെ ശേഷിക്കുന്ന രണ്ട് ഗ്രൂപ്പ് മത്സരങ്ങൾ അദ്ദേഹമില്ലാതെ കളിക്കേണ്ടിവരും. നാളെ നടക്കുന്ന മത്സരത്തിൽ ബ്രസീൽ സ്വിറ്റ്‌സർലൻഡിനെ നേരിടും. ഡിസംബർ 2 ന് അവർ കാമറൂണിനെ നേരിടും.നെയ്മർ ഇല്ലാതെ 16 റൗണ്ടിലേക്ക് മുന്നേറുമെന്ന് അവർ പ്രതീക്ഷിക്കുന്നു.

Rate this post