വേൾഡ് കപ്പിൽ രണ്ടു പെനാൽറ്റികൾ നഷ്ടപ്പെടുത്തുന്ന രണ്ടാമത്തെ താരം |Qatar 2022 |Lionel Messi

ലോകകപ്പിൽ പോളണ്ടിനെതിരായ നിർണായക ഗ്രൂപ്പ് മത്സരത്തിൽ 974 സ്റ്റേഡിയത്തിൽ വ്യാഴാഴ്ച അർജന്റീന ക്യാപ്റ്റൻ ലയണൽ മെസ്സിക്ക് വീണ്ടും പെനാൽറ്റി നഷ്ടമാക്കിയിരുന്നു.ആദ്യ പകുതിയിൽ മെസ്സിയെ പോളിഷ് കീപ്പർ വോയ്‌സിക് ഷ്‌സെസ്‌നി ഫൗൾ ചെയ്തതിനാണ് പെനാൽട്ടി ലഭിച്ചത്.

എന്നാൽ കിക്കെടുത്ത ലയണൽ മെസ്സിക്ക് പിഴച്ചു,വോയ്‌സിക് ഷ്‌സെസ്‌നി തന്റെ ഇടതുവശത്തേക്ക് ഡൈവ് ചെയ്‌ത് മെസ്സിയുടെ ഷോട്ടിനെ തട്ടിയകറ്റി.ബ്രാഡ് ഫ്രീഡൽ (യുഎസ്എയ്ക്ക് വേണ്ടി 2002), ജാൻ ടോമാഷെവ്‌സ്‌കി (പോളണ്ടിനായി 1974) എന്നിവർക്ക് ശേഷം, 1966-ന് ശേഷം ലോകകപ്പിന്റെ ഒരു പതിപ്പിൽ രണ്ട് പെനാൽറ്റികൾ സേവ് ചെയ്യുന്ന മൂന്നാമത്തെ ഗോൾകീപ്പറായി പോളിഷ് കീപ്പർ മാറിയിരിക്കുകയാണ്.മെസ്സി തന്റെ അന്താരാഷ്ട്ര കരിയറിൽ ഇപ്പോൾ നാല് പെനാൽറ്റികൾ നഷ്‌ടപ്പെടുത്തി, ക്ലബ്ബിനും രാജ്യത്തിനുമുള്ള അദ്ദേഹത്തിന്റെ ആകെ പെനാൽറ്റി നഷ്ടത്തിന്റെ എണ്ണം 31 ആയി ഉയർത്തി.ലോകകപ്പിൽ രണ്ടു പെനാൽറ്റികൾ രണ്ടമത്തെ താരമായി ലയണൽ മെസ്സി മാറി.ഘാന താരം അസമോവ ഗ്യാൻ ആണ് ഇങ്ങനെ രണ്ടു പെനാൽട്ടികൾ ലോകകപ്പിൽ പാഴാക്കിയ ആദ്യ താരം.

ജർമ്മനിക്കെതിരായ സൗഹൃദ മത്സരത്തിലായിരുന്നു അര്ജന്റീന ജേഴ്സിയിൽ മെസ്സിയുടെ ആദ്യ മിസ്. പക്ഷെ മത്സരം അര്ജന്റീന 3-1 ന് വിജയിച്ചു.ലോകകപ്പിന്റെ മുൻ പതിപ്പിലും മെസ്സി പെനാൽറ്റി നഷ്ടപെടുത്തിയിരുന്നു.ഐസ്‌ലൻഡ് ഗോൾ കീപ്പർ ഹാനസ് തോർ ഹാൾഡോർസൺ മെസ്സിയുടെ കിക്ക് തടുത്തിട്ടു. ഖത്തർ ലോകകപ്പിന് മുൻപ് ഫെബ്രുവരി 15 ന് പാരീസ് സെന്റ് ജെർമെയ്ൻ ജേഴ്സിയിൽ മെസ്സിയുടെ അവസാന മിസ് വന്നു – യുവേഫ ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെതിരെ സ്കോർ ചെയ്യുന്നതിൽ പരാജയപ്പെട്ടപ്പോൾ, PSG-യിലെ അദ്ദേഹത്തിന്റെ ഒരേയൊരു പെനാൽറ്റി മിസ് ആയിരുന്നു അത്.തുബോട്ട് കോർട്ടോയിസ് ആണ് മെസ്സിയുടെ കിക്ക് തടുത്തിട്ടത്. കൂടാതെ അർജന്റീനിയൻ ജേഴ്സിയിൽ ഏഴ് പെനാൽറ്റി ഷൂട്ടൗട്ടുകളിൽ കളിക്കാനുള്ള അവസരവും മെസ്സിക്ക് ലഭിച്ചിട്ടുണ്ട്. ഇതിൽ, 2016-ലെ കോപ്പ അമേരിക്ക ഫൈനൽ മത്സരത്തിൽ ചിലിക്കെതിരെ മാത്രമാണ് അദ്ദേഹത്തിന് പെനാൽറ്റി നഷ്ടമായത്.

നിർണായക മത്സരത്തിൽ പോളണ്ടിനെ പരാജയപെടുത്തി ഗ്രൂപ് ചാമ്പ്യന്മാരായാണ് അര്ജന്റീന പ്രീ ക്വാർട്ടറിലേക്ക് കടന്നത്. രണ്ടാം സ്ഥാനക്കാരായി പോളണ്ടും അവസാന പതിനാറിൽ കടന്നിട്ടുണ്ട്.അലക്സിസ് മാക് അലിസ്റ്റർ, ജൂലിയൻ അൽവാരസ് എന്നിവർ നേടിയ ഗോളുകളിൽ ആയിരുന്നു അര്ജന്റീന വിജയം നേടിയത്. മെസ്സിക്ക് ഗോൾ നേടാൻ മികച്ച അവസരങ്ങൾ ലഭിച്ചങ്കിലും പോളിഷ് കീപ്പറുടെ മിന്നുന്ന പ്രകടനം എല്ലാം തടഞ്ഞു, പ്രീ ക്വാർട്ടറിൽ ഓസ്‌ട്രേലിയയാണ് അർജന്റീനയുടെ എതിരാളികൾ.

Rate this post