സ്പെയിനിനെതിരെ ജപ്പാൻ നേടിയ വിവാദ ഗോൾ അനുവദിച്ചത് എന്ത്കൊണ്ട് ? |Qatar 2022

ഖത്തർ ലോകകപ്പിൽ ഇതുവരെ കണ്ടത്തിൽ ഏറ്റവും ആവേശം നിറഞ്ഞതും നാടകീയവുമായ പൊറേറ്റങ്ങൾക്ക് ഗ്രൂപ് ഇയിലെ മത്സരങ്ങൾ സാക്ഷ്യം വഹിച്ചത്. മുൻ ചാമ്പ്യന്മാരായ സ്പെയിനിനെ കീഴടക്കി ഏഷ്യൻ ശക്തികളായ ജപ്പാൻ ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാർട്ടറിലേക്ക് മാർച് ചെയ്തപ്പോൾ കോസ്റ്റ റിക്കയെ പരാജയപെടുത്തിയിട്ടും ജർമ്മനി തുടർച്ചയായ രണ്ടാം തവണയും നോക്ക് ഔട്ട് കാണാതെ പുറത്തായി.

ആവേശത്തോടൊപ്പം വിവാദങ്ങളും ഇന്നലത്തെ മത്സരത്തിൽ കാണാൻ സാധിച്ചു. ജപ്പാൻ സ്‌പെയിൻ മത്സരത്തിലാണ് വിവാദ തീരുമാനം ഉണ്ടായത്.കളി ആരംഭിച്ച് 11ആം മിനുട്ടിൽ സ്പെയിൻ ലീഡും നേടി. ആസ്പിലികേറ്റ വലതു വിങ്ങിൽ നിന്ന് നൽകിയ ക്രോസ് ഹെഡ് ചെയ്ത് മൊറാട്ട വലയിൽ ആക്കി. സ്പെയിനിന്റെ ആദ്യ ഗോൾ. 48ആം മിനുറ്റിൽ ഡോൺ ജപ്പാന് സമനില നൽകി. 51-ാം മിനിറ്റിൽ ജപ്പാന്റെ ആവോ തനക ഗോളടിച്ച് ബ്ലൂ സമുറൈസിന് ലീഡ് നൽകി.

ജപ്പാന്‍ മുന്നേറ്റത്തിനൊടുവില്‍ ടച്ച് ലൈന്‍ കടന്ന് പുറത്തുപോയ പന്ത് കൗറു മിടോമ ബോക്സിലേക്ക് മറിച്ചിട്ടു. പോസ്റ്റിന് മുന്നിലുണ്ടായിരുന്ന ഓ ടനാക കാല്‍മുട്ടുകൊണ്ട് പന്ത് വലയിലാക്കി. ജപ്പാന്‍ താരങ്ങള്‍ സംശയത്തോടെ ആഘോഷം തുടങ്ങിയപ്പോള്‍ തന്നെ റഫറി വാര്‍ പരിശോധനക്കായി വിട്ടു.ഗോൾ നീണ്ട VAR പരിശോധനയ്ക്ക് വിധേയമായെങ്കിലും പന്ത് ടച്ച്‌ലൈൻ കടന്നില്ലെന്ന് റഫറിമാർ കണ്ടെത്തിയതിനാൽ നിലച്ചു. റീപ്ലേകളില്‍ പന്ത് ടച്ച് ലൈന്‍ കടക്കുന്നത് വ്യക്തമാണെങ്കിലും കടന്നിട്ടില്ലെന്നായിരുന്നു വാര്‍ തീരുമാനം.

ഫിഫ ലോകകപ്പ് ഗെയിമുകൾക്ക് ഇതുപോലുള്ള തീരുമാനങ്ങൾ വിലയിരുത്താൻ സെമി അസിസ്റ്റഡ് ഓഫ്‌സൈഡ് സാങ്കേതികവിദ്യയുണ്ട്. പന്ത് ടച്ച്‌ലൈൻ കടന്നില്ല എന്നതായിരുന്നു ഇന്നത്തെ കളിയിലെ തർക്കവിഷയത്തിനുള്ള വിധി.ഏരിയല്‍ വ്യൂവാണ് വാറിനായി പരിഗണിക്കുകയെന്നും അതിനാല്‍ തന്നെ ആ പന്ത് സൈഡ് ലൈന്‍ കടന്നിട്ടില്ലെന്ന അഭിപ്രായമാണ് ഉളളത്. ഫിഫയുമായി ബന്ധപ്പെട്ട വിദഗ്ധരും അതു ഗോള്‍ തന്നെയാണെന്ന അഭിപ്രായമാണ് പങ്കുവയ്ക്കുന്നത്.

ജപ്പാന് വേണ്ടിയുള്ള ഈ രണ്ടാം ഗോൾ ഗ്രൂപ്പ് ഇയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചു. ജപ്പാൻ ലീഡ് നിലനിർത്തിയതോടെ ജർമ്മനി പുറത്തേക്ക് പോവുകയും ചെയ്തു. കോസ്റ്റ റിക്കയെ രണ്ടിനെതിരെ നാല് ഗോളുകൾക്ക് പരാജയപെടുത്തുയെങ്കിലും ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്ത് മാത്രമാണ് ഫിനിഷ് ചെയ്യാൻ സാധിച്ചത്.കോസ്റ്റോറിക്കയെ ആദ്യ മത്സരത്തില്‍ ഏഴ് ഗോളിന് തോല്‍പ്പിച്ചതാണ് സ്പെയിനിന് പ്രീ ക്വാര്‍ട്ടറിലേക്ക് വഴിതുറന്നത്.

Rate this post