16 വർഷത്തെ കാത്തിരിപ്പിന് അഞ്ചാം വേൾഡ് കപ്പിൽ അവസാനംക്കുറിച്ച് ലയണൽ മെസ്സി |Qatar 2022|Lionel Messi

ലയണൽ മെസ്സിയുടെ പേര് പരാമർശിക്കാതെ ഒരു ഫുട്ബോളിനെക്കുറിച്ച് സംസാരിക്കാൻ കഴിയില്ല. അർജന്റീനിയൻ സൃഷ്ടിച്ച പ്രഭാവം അതാണ്.ലയണൽ മെസ്സിയുടെ 18 വര്ഷം നീണ്ടു നിൽക്കുന്ന ഫുട്ബാൾ കരിയാറിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിൽ ഒന്നായിരുന്നു ഇന്ന്.

തന്റെ പ്രൊഫെഷണൽ കരിയറിലെ ആയിരാമത്തെ മത്സരമാണ് മെസ്സി ഇന്ന് ഓസ്‌ട്രേലിയക്കെതിരെ കളിച്ചത്. ആദ്യ പകുതിയിൽ നേടിയ തകർപ്പൻ ഗോളോടെ അത് മെസ്സി അവിസ്മരണീയമാക്കാനും സാധിച്ചു.മെസ്സിയുടെ കരിയറിലെ 798 മത്തെ ഗോൾ കൂടിയായിരുന്നു ഇത്. ഈ ഗോളോടെ മെസ്സി ലോകകപ്പ് ഗോളുകളിൽ മറഡോണയെ മറികടക്കുകയും ചെയ്തു. മെസ്സിക്ക് അഞ്ചു വേൾഡ് കപ്പുകളിൽ നിന്നായി 9 ഗോളുകളാണുളളത്. ലോകകപ്പിൽ നോക്ക് ഔട്ടിലെ മെസ്സിയുടെ ആദ്യ ഗോളും കൂടിയാണിത്. 23 മത്സരങ്ങൾ കളിച്ചതിനു ശേഷമാണ് മെസ്സിക്ക് ഒരു നോക്ക് ഔട്ട് ഗോൾ നേടാൻ സാധിച്ചത്.

ഗ്രൂപ്പ് സ്റ്റേജുകളില്‍ നിരവധി ഗോളുകള്‍ നേടിയെങ്കിലും നോക്കൗട്ടില്‍ ഗോളെന്നത് മെസിയെ അനുഗ്രഹിച്ചിരുന്നില്ല.2005 ൽ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ചതിനുശേഷം രാജ്യത്തിന് 169 മത്സരങ്ങളിൽ നിന്നായി 94 ഗോളുകൾ മെസ്സി നേടിയിട്ടുണ്ട്. ലോകകപ്പിലെ എക്കാലത്തെയും ലോകകപ്പ് ടോപ് സ്കോറർ പട്ടികയിൽ, അർജന്റീനിയൻ ഇതിഹാസത്തിന്റെ പേര് കണ്ടെത്താൻ പ്രയാസമാണ്.ഒരു ഗെയിമിന് ശരാശരി 0.32 ഗോളുകളുമായി 24 ആം സ്ഥാനത്ത് ആണ് മെസ്സിയുളളത്.24 ലോകകപ്പ് മത്സരങ്ങളിൽ 16 ഗോളുകളുമായി ജർമ്മനിയുടെ മിറോസ്ലാവ് ക്ലോസ് ഒന്നാമതാണ്.

2006 ജർമ്മനിയിൽ നടന്ന ഫിഫ ലോകകപ്പിൽ ലയണൽ മെസ്സി ഫുട്ബോൾ ലോകകപ്പിലെ തന്റെ ആദ്യ ഗോൾ നേടി. ഹാംബർഗിലെ ലോകകപ്പ് സ്റ്റേഡിയത്തിൽ അർജന്റീനയുടെ രണ്ടാം ഗ്രൂപ്പ് സി പോരാട്ടത്തിൽ സെർബിയയ്ക്കും മോണ്ടിനെഗ്രോയ്ക്കുമെതിരെയായിരുന്നു ആ ഗോൾ.അന്ന് 18 വയസും 357 ദിവസവും പ്രായമുള്ള ലയണൽ മെസ്സി, ഫിഫ ലോകകപ്പിലെ അർജന്റീനയുടെ ഏറ്റവും പ്രായം കുറഞ്ഞ സ്‌കോററായി. ഖത്തറിൽ സൗദി അറേബ്യക്കെതിരെയും മെക്സിക്കോക്കെതിരെയും മെസ്സി ഗോൾ നേടിയിരുന്നു.