ഹാട്രിക്ക് പെനാൽറ്റി സേവുമായി ക്രോയേഷ്യൻ ഗോൾ കീപ്പർ , ജപ്പാൻ പുറത്ത് |Qatar 2022
ഖത്തർ ലോകകപ്പിലെ ആദ്യ പെനാൽറ്റി ഷൂട്ട് കണ്ട മത്സരത്തിൽ ജപ്പാനെ കീഴടക്കി ക്രോയേഷ്യ ക്വാർട്ടർ ഫൈനലിലേക്ക് മാർച്ച് ചെയ്തു സ്കോർ 1 -1 (3 -1 ). ഷൂട്ട് ഔട്ടിൽ ജപ്പാന് ഒരു കിക്ക് മാത്രമാണ് ഗോൾ ആക്കി മാറ്റാൻ സാധിച്ചത് . മൂന്നു കിക്കുകൾ തടഞ്ഞ ക്രോയേഷ്യൻ കീപ്പർ ഡൊമിനിക് ലിവകോവിച്ച് അവരുടെ ഹീറോ ആയി മാറി . നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും സമനില ആയതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് മത്സരം കടന്നത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതമാണ് നേടിയത് .
മത്സരത്തിന്റെ മൂന്നാം മിനുട്ടിൽ തന്നെ ജപ്പാന് ഗോൾ നേടാൻ അവസരം ലഭിച്ചു. എന്നാൽ ബോക്സിലേക്കുള്ള ഒരു കൃത്യമായ ക്രോസിൽ നിന്നുള്ള ഷോഗോ തനിഗുച്ചിയുടെ ഹെഡ്ഡർ പുറത്തേക്ക് പോയി. 9-ാം മിനിറ്റില്‍ ടോമിയാസുവിന്റെ പിഴവില്‍ നിന്ന് പന്ത് റാഞ്ചിയ ഇവാന് പെരിസിച്ച് ഷോട്ടുതിര്‍ത്തെങ്കിലും ജപ്പാന് ഗോളി ഷുചി ഗോണ്ട തട്ടിയകറ്റി. 43 ആം മിനുട്ടിൽ ഡൈസൻ മയെദയിലൂടെ ജപ്പാൻ മുന്നിലെത്തി.റിറ്റ്സു ഡൊവാന് ബോക്സിലേക്ക് നല്കിയ ക്രോസില്‍ നിന്നായിരുന്നു ഗോള്‍. ക്യാപ്റ്റന്‍ മായ യോഷിദ തട്ടിയിട്ട പന്ത് ഒട്ടും സമയം കളയാതെ മയെദ വലയിലെത്തിക്കുകയായിരുന്നു.
രണ്ടാം പകുതിയിലും ജപ്പാന്റെ മുന്നേറ്റങ്ങളാണ് കാണാൻ സാധിക്കുന്നത്. എന്നാൽ 55 ആം മിനുട്ടിൽ പെരിസിച്ചിലൂടെ ക്രോയേഷ്യ സമനില പിടിച്ചു. വലതു വിങ്ങിൽ നിന്നും ബോക്സിലേക്ക് ഡെജാൻ ലോവ്രെൻ കൊടുത്ത മികച്ചൊരു ക്രോസിൽ നിന്നും മനോഹരമായ ഹെഡ്ഡറിലൂടെ പെരിസിച് ജപ്പാന്റെ വല കുലുക്കി.മൂന്ന് വ്യത്യസ്ത ലോകകപ്പ് ടൂർണമെന്റുകളിൽ ഗോൾ നേടുന്ന ആദ്യ ക്രൊയേഷ്യൻ താരമായി ഇവാൻ പെരിസിച്ച് മാറി 57 ആം മിനുട്ടിൽ എന്ഡോയുടെ കിടിലന്‍ ഷോട്ട് ക്രൊയേഷ്യന്‍ ഗോള്‍കീപ്പര്‍ തട്ടിയകറ്റി. 62 ആം മിനുട്ടിൽ പെനാല്‍റ്റി ബോക്സിന് പുറത്ത് നിന്നുള്ള മോഡ്രിച്ചിന്റെ ഷോട്ട് ജപ്പാന് ഗോള്‍കീപ്പര്‍ സേവ് ചെയ്തു.
നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും വിജയ ഗോൾ കണ്ടെത്താൻ സാധിക്കാത്തതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. 105 ആം മിനുട്ടിൽ ജപ്പാന്റെ കൗരു മിറ്റോമ എടുത്ത ഷോട്ട് ക്രോയേഷ്യൻ കീപ്പർ ഡൊമിനിക് ലിവാകോവിച്ച് തട്ടിയകറ്റി.എക്സ്ട്രാടൈമിന്റെ ആദ്യ പകുതി അവസാനിച്ചു.എക്സ്ട്രാ ടൈമിലും ഇരു ടീമുകൾക്കും ഗോൾ നേടാൻ സാധിക്കാത്തതോടെ വിജയികളെ തീരുമാനിക്കാൻ പെനാൽട്ടി ഷൂട്ട് ഔട്ടിലേക്ക് നീങ്ങി.
ജപ്പാനായി ആദ്യ കിക്ക് എടുത്ത മിനമിനോക്ക് തന്നെ പിഴച്ചു. ലിവകോവിച് അനായാസം പന്ത് തടഞ്ഞു. ക്രൊയേഷ്യക്ക് ആയി ആദ്യ കിക്ക് എടുത്തത് വ്ലാഷിച് ആയിരുന്നു. അദ്ദേഹത്തിന് പിഴച്ചില്ല. 1-0 ക്രൊയേഷ്യ. മിറ്റാമോ എടുത്ത ജപ്പാന്റെ രണ്ടാം കിക്ക് എടുത്ത മിനാമിനോയും ലിവകോവിചിന് മുന്നിൽ പരാജയപ്പെട്ടു. ക്രൊയേഷ്യക്ക് ബ്രൊസോവിച് കൂടെ വല കണ്ടെതോടെ ഷൂട്ടൗട്ടിൽ സ്കോർ 2-0. ജപ്പാന്റെ മൂന്നാം കിക്ക് എടുത്ത അസാനോ ഗോൾ കണ്ടെത്തി.ലെവായയുടെ മൂന്നാം കിക്ക് പോസ്റ്റിൽ തട്ടി. സ്കോർ 2-1. വീണ്ടും ജപ്പാന് പ്രതീക്ഷ. പക്ഷെ യൊഷിദയുടെ കിക്ക് കൂടെ ലിവകോവിച് തടഞ്ഞതോടെ പാസലിചിന്റെ കിക്കോടെ ക്രൊയേഷ്യ ക്വാർട്ടറിലേക്ക് മുന്നേറി.