‘രാത്രി 3 മണി വരെ ഫിസിയോയുടെ കൂടെ , അതിനു ശേഷം ഇൻജെക്ഷൻ 120 മിനുട്ട് കളിയും’ |Qatar 2022 |Sofyan Amrabat

ഖത്തറിൽ നടന്ന ലോകകപ്പിൽ മൊറോക്കോയുടെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് സോഫിയാൻ അംറബത്.26 കാരനായ ഫിയോറന്റീന മിഡ്ഫീൽഡർ ലോകകപ്പിൽ ഇതുവരെ ലഭ്യമായ എല്ലാ മിനിറ്റുകളും കളിച്ചിട്ടുണ്ട്. മൊറോക്കൻ മധ്യനിരയെ നിയന്ത്രിക്കുന്നത് അംറബത് ആണ്. മോറോക്ക്യുടെ ഹൃദയം എന്നാണ് താരത്തെ പലരും വിശേഷിപ്പിക്കുന്നത്.

മൊറോക്കോയുടെ 4-3-3 സിസ്റ്റത്തിൽ ഡിഫൻസീവ് മിഡ്ഫീൽഡറായി അണിനിരന്ന അംറബത്ത് കളിയിലും പ്രതിരോധ ഫിൽട്ടറിംഗിലും ഓൺ-പിച്ച് നേതൃത്വത്തിലും നിർണായക പങ്ക് വഹിച്ചു.ലോകകപ്പിലെ അംറാബത്തിന്റെ പ്രവർത്തനങ്ങൾ യൂറോപ്പിലെ പ്രമുഖ ക്ലബ്ബുകളുടെ ശ്രദ്ധ ആകർഷിച്ചു, ഖത്തറിൽ നടക്കുന്ന ടൂർണമെന്റിന്റെ പിൻബലത്തിൽ വരും മാസങ്ങളിൽ ഫിയോറന്റീനക്കാരൻ വലിയൊരു നീക്കാൻ നടത്താനുള്ള സാധ്യതയുണ്ട്. ഇന്നലെ സ്പെയിനിനെതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ 3-0ന് വിജയിച്ച് ക്വാർട്ടർ ഫൈനലിൽ സ്ഥാനം പിടിച്ച് മൊറോക്കോയ്ക്ക് വേണ്ടി അംറബത്ത് തന്റെ അസാധാരണ ഫോം തുടർന്നു.

മധ്യനിരയിലെ അംറാബത്തിന്റെ സാന്നിധ്യം കൂടിയാണ് ചരിത്രത്തിലാദ്യമായി ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മൊറോക്കോയെ എത്തിച്ചത്. സ്പാനിഷ് ടീമിന്റെ പാസിങ് ഗെയിമില്‍ പലവട്ടം ഇന്റര്‍സെപ്ഷനുകളോടെ അത് തടയാൻ താരത്തിനായി. 77 ശതമാനം ബോള്‍ പൊസഷനോടെ സ്‌പെയ്ന്‍ കളിച്ചപ്പോള്‍ മൊറോക്കോയുടെ കൈകളില്‍ നിന്ന് പെഡ്രിയും ഗാവിയും അസെന്‍സിയോയും കളി തട്ടിയെടുക്കുന്നില്ലെന്ന് ഉറപ്പിച്ചാണ് അംറാബത്ത് കളം നിറഞ്ഞത്. താരത്തിന്റെ ഒരു സവിശേഷത ബോൾ കരിയിങ് കഴിവാണ്. ഇന്നലത്തെ മത്സരത്തിൽ തന്റെ ഏഴ് ഗ്രൗണ്ട് ഡ്യുവലുകളും വിജയിക്കുകയും തന്റെ നാല് ശ്രമിച്ച ടാക്കിളുകളും പൂർത്തിയാക്കുകയും ചെയ്തു.ഖത്തർ ലോകകപ്പിൽ ഇതുവരെയുള്ള ഏറ്റവും മികച്ച വ്യക്തിഗത പ്രകടനയാണ് അംറബത്തിന്റെ മിഡ്ഫീൽഡ് മാസ്റ്റർ ക്ലാസ്സിനെ വിശേഷിപ്പിച്ചത്.

സ്പെയിനിനെതിരെ താൻ കളിക്കാൻ യോഗ്യനാണെന്ന് ഉറപ്പാക്കാൻ തനിക്ക് അതികഠിനങ്ങൾ പോകേണ്ടി വന്നതായി മത്സരശേഷം കഠിനാധ്വാനിയായ മിഡ്ഫീൽഡർ വെളിപ്പെടുത്തി.”ഞാൻ വളരെ വികാരാധീനനാണ്, എനിക്ക് ഈ ഗെയിം കളിക്കാനാകുമോ എന്നത് ഒരു ചോദ്യമായിരുന്നു. ഇന്നലെ രാത്രി ഞാൻ ഫിസിയോയുടെ കൂടെ 3 മണി വരെ ഉണർന്നിരുന്നു,ഇഞ്ചക്ഷന്‍ എടുക്കേണ്ടി വന്നു. എന്റെ സഹതാരങ്ങളേയും രാജ്യത്തേയും ഉപേക്ഷിക്കാന്‍ എനിക്ക് സാധിക്കുമായിരുന്നില്ല” അദ്ദേഹം പറഞ്ഞു. ലോകകപ്പിൽ ഇതുവരെയുള്ള അദ്ദേഹത്തിന്റെ കമാൻഡിംഗ്, ഊർജ്ജം നിറഞ്ഞ പ്രകടനങ്ങൾക്ക് ശേഷം, ജനുവരിയിൽ പ്രീമിയർ ലീഗിലേക്കുള്ള വലിയ നീക്കത്തിന് ഒരുങ്ങുകയാണ് താരം.

നെതര്‍ലന്റ്‌സിലാണ് അംറാബത്ത് ജനിച്ചത്. 2010ല്‍ യൂത്ത് ലെവലില്‍ നെതര്‍ലന്‍ഡ്‌സിന് വേണ്ടി അംറാബത്ത് കളിച്ചു. പിന്നാലെ 2013ല്‍ മൊറോക്കോയുടെ ദേശിയ യൂത്ത് ടീമിലേക്ക് എത്തി. 2017ല്‍ മോറോക്കോയുടെ ദേശിയ ടീമിനായി അരങ്ങേറ്റം. ഇതുവരെ 43 മത്സരങ്ങള്‍ അംറാബത്ത് മൊറോക്കോയ്ക്ക് വേണ്ടി കളിച്ചു. ഡച്ച് ക്ലബ് എഫ് സി യൂട്രക്കിലൂടെ കരിയർ തുടങ്ങിയ മൊറോക്കൻ ഫെയേനൂഡ് ക്ലബ് ബ്രൂഗ വെറോണ എന്നിവർക്കായി ബൂട്ടകെട്ടിയിട്ടുണ്ട്. 2020 ലാണ് താരം ഇറ്റാലിയൻ ക്ലബ് ഫിയോറെന്റീനയിലെത്തുന്നത്.

Rate this post