’45 ദശലക്ഷം ആളുകൾക്ക് ഇതുപോലെ സന്തോഷം നൽകുന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ കാര്യം’: ഇരട്ട പെനാൽറ്റി സേവിന് ശേഷം എമി മാർട്ടിനെസ് |Qatar 2022 |Emiliano Martínez

നെതർലാൻഡിനെതിരായ 2022 ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ തകർപ്പൻ ജയമാണ് അര്ജന്റീന സ്വന്തമാക്കിയത്. പെനാൽറ്റി ഷൂട്ട് ഔട്ട് വരെ നീണ്ട മത്സരത്തിൽ ഗോൾ കീപ്പർ എമി മാർട്ടിനെസിന്റെ ഇരട്ട സേവുകളാണ് അർജന്റീനക്ക് വിജയം നേടിക്കൊടുത്തത്. ഡച്ച് ടീമിന്റെ ആദ്യ രണ്ടു കിക്കുകൾ എമി തടുത്തിട്ടതോടെ അർജന്റീന വിജയം ഉറപ്പിക്കുകയായിരുന്നു.

മത്സരത്തിന്റെ 35-ാം മിനിറ്റിൽ ലയണൽ മെസ്സി നൽകിയ പാസിൽ നഹുവൽ മോളിനയിലൂടെ ആൽബിസെലെസ്റ്റെ ലീഡ് നേടി. രണ്ടാം പകുതിയിൽ പെനാൽറ്റിയിൽ നിന്നും മെസ്സി അർജന്റീനയുടെ രണ്ടാം ഗോൾ നേടി . അവസാന പത്തു മിനുട്ടിൽ പകരക്കാരനായ വൗട്ട് വെഗോർസ്റ്റിന്റെ രണ്ട് ഗോളുകൾ ഡച്ച് ടീമിന് സമനില നേടിക്കൊടുത്തു. ഷൂട്ട് ഔട്ടിൽ വിർജിൽ വാൻ ഡിക്കിന്റെ പെനാൽറ്റി മാർട്ടിനെസ് രക്ഷപ്പെടുത്തിയതോടെ ഓഓറഞ്ച് പപടക്ക് ഏറ്റവും മോശം തുടക്കമാണ് ലഭിച്ചത്.ആസ്റ്റൺ വില്ല ഗോൾകീപ്പർ സ്റ്റീവൻ ബെർഗൂയിസിന്റെ സ്‌പോട്ട് കിക്കും രക്ഷപെടുത്തി.

എൻസോ ഫെർണാണ്ടസിന്റെ പെനാൽറ്റി മിസ് ആയെങ്കിലും അര്ജന്റീന 4 -3 ന്റെ ജയം നേടി സെമിയിലേക്ക് മാർച്ച് ചെയ്തു.തുടർച്ചയായ രണ്ട് പെനാൽറ്റി കിക്കുകൾ രക്ഷിച്ചതിന് ശേഷം മാർട്ടിനെസ് തന്റെ ടീമംഗങ്ങൾക്ക് നൽകിയ മാനസിക നേട്ടം അവരുടെ വിജയത്തിന് നിർണായകമായിരുന്നു.”ആദ്യം മനസ്സിൽ വരുന്നത് വികാരമാണ്. 45 ദശലക്ഷം ആളുകൾക്ക് വേണ്ടിയാണ് ഞാൻ ഇത് ചെയ്യുന്നത്. ആളുകൾക്ക് ഇതുപോലെ സന്തോഷം നൽകുന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ കാര്യം. ഞങ്ങൾ സെമിഫൈനലിലാണ്,അര്ജന്റീന ആരാധകരെപോലെ ഞങ്ങൾ ആവേശത്തിലാണ്” മത്സര ശേഷം മാർട്ടിനെസ് പറഞ്ഞു.

സ്‌പോട്ട് കിക്കുകളാൽ മത്സരം തീരുമാനിക്കപ്പെടുമ്പോൾ തന്റെ ടീമിനായി അത്ഭുതങ്ങൾ പുറത്തെടുക്കുന്നതിൽ മാർട്ടിനെസ് അപരിചിതനല്ല. കഴിഞ്ഞ വർഷം 2021 കോപ്പ അമേരിക്ക സെമിഫൈനലിൽ അൽബിസെലെസ്റ്റെ കൊളംബിയയെ പെനാൽറ്റിയിൽ 3-2ന് തോൽപ്പിച്ചപ്പോൾ മൂന്ന് കിക്കുകളാണ് എമി തടുത്തിട്ടത്. ഡിസംബർ 13 ന് 2022 ഫിഫ ലോകകപ്പിന്റെ സെമി ഫൈനലിൽ അർജന്റീന ഇപ്പോൾ ക്രൊയേഷ്യയെ നേരിടും.

Rate this post