‘ഒരുറപ്പുമില്ല’ : വിരമിക്കൽ സൂചനകൾ നൽകി ബ്രസീലിയൻ സൂപ്പർ താരം നെയ്മർ |Neymar |Brazil

ഖത്തർ കിരീടം ഉയർത്താൻ ഏറ്റവും സാധ്യതയുള്ള ടീമുകളിൽ ഒന്നായ അഞ്ചു തവണ ചാമ്പ്യന്മാരായ ബ്രസീൽ ക്വാർട്ടറിൽ തന്നെ പുറത്തായിരിക്കുകയാണ്.ക്വാർട്ടർ ഫൈനലിൽ അവർ പെനാൽട്ടി ഷൂട്ട് ഔട്ടിൽ ക്രൊയേഷ്യയോട് പരാജയപ്പെട്ടു.നിശ്ചിത സമയത്ത് ഗോൾ രഹിതമായതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് കടന്നു.എക്‌സ്‌ട്രാ ടൈമിൽ നെയ്‌മറിന്റെ വണ്ടർ ഗോളിൽ ബ്രസീൽ മുന്നിലെത്തി. എന്നാൽ നാല് മിനിറ്റ് മാത്രം ശേഷിക്കെ ബ്രൂണോ പെട്രോവിച്ച് സമനില ഗോൾ നേടി ക്രൊയേഷ്യക്ക് ആശ്വാസം നൽകി.എന്നാൽ പെനാൽറ്റി ഷൂട്ട് ഔട്ടിൽ കീഴടങ്ങാനായിരുന്നു വിധി.

മത്സരത്തിലെ ഗോളോടെ ഇതിഹാസ താരം പെലെയുടെ 77 ഗോളുകളുടെ റെക്കോർഡിനൊപ്പമെത്തി.തന്റെ 124-ാം അന്താരാഷ്ട്ര മത്സരതിൽ നിന്നാണ് നെയ്മർ ഇത്രയും ഗോളുകൾ നേടിയത്.മത്സരം പൂർത്തിയാക്കിയ ശേഷം ബ്രസീലിന്റെ ജേഴ്‌സിയിൽ വീണ്ടും കാണപ്പെടുമെന്ന് “100 ശതമാനം” ഉറപ്പ് ഇല്ലെന്ന് പറഞ്ഞ് ആരാധകരെ ഞെട്ടിച്ചു.വിരമിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുക ആയിരുന്നു നെയ്മർ.”ഞാൻ ദേശീയ ടീമിന്റെ വാതിലുകളൊന്നും അടയ്ക്കുന്നില്ല, എന്നാൽ ഞാൻ മടങ്ങിവരുമെന്ന് 100 ശതമാനം ഉറപ്പുനൽകുന്നില്ല,” ബ്രസീലിന്റെ തോൽവിക്ക് ശേഷം അദ്ദേഹം പറഞ്ഞു.

ലോകകപ്പിലെ തോല്‍വി ഒരു ദുസ്വപ്‌നം പോലെ തോന്നുന്നു.അംഗീകരിക്കാന്‍ കഴിയുന്നില്ല. എന്താണ് നടന്നതെന്നും ആലോചിക്കാന്‍ കഴിയുന്നില്ല. ടീം നന്നായി കളിച്ചു. ഫുട്‌ബോളാണ് അന്തിമ വിധി നിമിഷങ്ങള്‍ കൊണ്ട് മാറാം. ബ്രസീലിനെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി. ഈ തോല്‍വിയില്‍ നിന്ന് മുക്തരാവാന്‍ ബ്രസീല്‍ താരങ്ങള്‍ക്കും ആരാധകര്‍ക്കും സമയമെടുക്കുമെന്നും നെയ്മര്‍ വ്യക്തമാക്കി. തോല്‍വിക്ക് ശേഷം കണ്ണീര്‍ വാര്‍ത്ത ബ്രസീലിയന്‍ താരത്തെ ആശ്വസിപ്പിക്കാൻ സഹ താരങ്ങൾ പാടുപെട്ടു.

2002 ൽ ജർമനിയെ പരാജയപെടുത്തി കിരീടം നേടിയതിനു ശേഷം നടന്ന നാല് വേൾഡ് കപ്പിലും ബ്രസീൽ നോകൾക്ക് ഔട്ടിൽ യൂറോപ്യൻ ടീമുകളോട് പരാജയപെട്ടാണ് പുറത്തായത്.ലോകത്തെ മികച്ച താരങ്ങളിൽ ഒന്നായ നെയ്മറിന് ഒരു ലോകകപ്പ് കിരീടം നേടാനാവാത്തത് വലിയ കുറവ് തന്നെയാണ്. ബ്രസീലിന്റെ ഇതിഹാസ താരങ്ങളുടെ കൂട്ടത്തിലേക്ക് ഇത് നെയ്മറെ എത്തികുമായിരുന്നു .പ്രായം 31ലേക്ക് കടക്കുന്ന നെയ്മർ ഇനി ഒരു ലോകകപ്പിൽ ബ്രസീലിനൊപ്പം ഉണ്ടാകുമോ എന്നതാണ് പ്രധാന ചോദ്യം. താൻ ഖത്തർ ലോകകപ്പിനെ അവസാന ലോകകപ്പ് പോലെയാകും കാണുക എന്ന് നെയ്മർ ഖത്തർ ലോകകപ്പിനു മുമ്പ് പറഞ്ഞിരുന്നു.