ലിംഗാർഡിനെ തട്ടകത്തിലേക്കെത്തിക്കാൻ ശ്രമങ്ങൾ തുടങ്ങി ഇറ്റാലിയൻ വമ്പന്മാർ.
ജെസ്സെ ലിംഗാർഡിനെ ലോൺ അടിസ്ഥാനത്തിൽ പാളയത്തിലേക്കെത്തിക്കാൻ കരുക്കൾ നീക്കി ഇന്റർ. അന്റോണിയോ കൊണ്ടേ ലക്ഷ്യം വെക്കുന്നത് മൂന്നാമതൊരു യുണൈറ്റഡ് താരത്തെ.
ബ്രൂണോ ഫെർണാണ്ടസിന്റെ വരവോടെ അവസരങ്ങൾ നഷ്ടപെട്ട 28കാരനായ താരത്തിന് യുണൈറ്റഡ് കോച്ചിനു കീഴിൽ ഇതുവരെയും തിളങ്ങാൻ സാധിച്ചിട്ടില്ല. താരത്തിനായി പ്രീമിയർ ലീഗ് ക്ലബ്ബായ ഷെഫീൾഡ് യുണൈറ്റഡ് രംഗത്തുണ്ടെങ്കിലും, താരത്തെ ഇറ്റലിയിലും ടീമുകൾ കാത്തു നിൽക്കുന്നുണ്ട്.
മിറർ റിപ്പോർട്ട് ചെയ്തത് പ്രകാരം ഇന്റർ മിലാൻ കോച്ചായ അന്റോണിയോ കൊണ്ടേ താരത്തെ ടീമിലെത്തിക്കാൻ ശ്രമിക്കുന്നുണ്ട്, പക്ഷെ ക്രിസ്ത്യൻ എറിക്സൻ ടീമിൽ ഉള്ളത് കൊണ്ട് ഇന്റർ കോച്ചിന്റെ ആഗ്രഹങ്ങൾ സഫലമാവാനുള്ള സാധ്യതകൾ തുലാസിലാണ്.
യുണൈറ്റഡ് മുൻ താരങ്ങളും ഇപ്പോൾ ഇന്ററിൽ കളിക്കുന്ന ആഷ്ലി യങ്ങും റൊമേലു ലുകാകുവിന്നും താരത്തെ കുറിച്ച് നല്ല അഭിപ്രായമാണ്. പക്ഷെ മുൻ ചെൽസി മാനേജറിനു മുന്നിൽ എറിക്സൻ ഇപ്പോഴും ഒരു ബാധ്യതയാണ്.
💥 #Inter, occasione #Lingard dal #ManchesterUnited: lo 'consigliano' #Lukaku e #Young
📲 #CMITmercato https://t.co/DPwI3Of9eZ
— calciomercato.it (@calciomercatoit) January 10, 2021
കഴിഞ്ഞ വർഷം ഇന്ററിലെത്തിയ എറിക്സന് ടീമിൽ, തന്റെ 17 മില്യൺ പൗണ്ട് വിലമതിക്കുന്ന കരാറിനൊത്ത ഒരു കളി താരത്തിന് ഇതു വരെ പുറത്തെടുക്കാൻ സാധിച്ചിട്ടില്ല.
സ്പോർട്സ്മയിൽ പുറത്തു വിട്ടതു പ്രകാരം, യുണൈറ്റഡ് അധികൃതർ താരവുമായി 12 മാസം നീളുന്ന ഒരു കരാർ പുതുകിയിട്ടുണ്ട്. അതു കൊണ്ട് മറ്റു ക്ലബ്ബുകൾക്കു താരത്തെ ടീമിലെത്തിക്കാൻ സാധിക്കുമോ ഇല്ലയോ എന്നത് കാത്തിരുന്നു കാണാം….