ഇനി ആര് ലോകകപ്പ് നേടാനാണ് ആഗ്രഹമെന്ന് ബ്രസീലിയൻ ഫുട്ബോൾ ഫെഡറേഷൻ വൈസ് പ്രസിഡണ്ട് |Qatar 2022
ഖത്തർ വേൾഡ് കപ്പിൽ കിരീട സാധ്യത കൽപ്പിക്കപ്പെട്ട ടീമുകളിൽ ഒന്നായിരുന്നു ബ്രസീൽ. എന്നാൽ തികച്ചും അപ്രതീക്ഷിതമായി കൊണ്ട് ക്വാർട്ടർ ഫൈനലിൽ അവർക്ക് ക്രൊയേഷ്യയോട് പരാജയപ്പെടേണ്ടി വന്നിരുന്നു.ഇതോടെ ബ്രസീൽ വേൾഡ് കപ്പിൽ നിന്ന് പുറത്താവുകയും ചെയ്തു.
ഇനി ലാറ്റിനമേരിക്കയുടെ പ്രതിനിധിയായി കൊണ്ട് വേൾഡ് കപ്പിൽ അവശേഷിക്കുന്നത് അർജന്റീന മാത്രമാണ്. ബ്രസീലിനെ തോൽപ്പിച്ച ക്രൊയേഷ്യയെയാണ് അർജന്റീനക്ക് സെമിഫൈനലിൽ നേരിടേണ്ടി വരിക. അർജന്റീനയും ബ്രസീലും ചിരവൈരികളാണെങ്കിലും ആ വൈര്യം മറന്നുകൊണ്ട് ഇപ്പോൾ ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ വൈസ് പ്രസിഡണ്ടായ ഫെർണാണ്ടൊ സാർനി ഒരു പ്രസ്താവന നടത്തിയിട്ടുണ്ട്.
അതായത് ഖത്തർ വേൾഡ് കപ്പ് കിരീടം ഇനി അർജന്റീനക്ക് ലഭിക്കാനാണ് സിബിഎഫ് വൈസ് പ്രസിഡന്റ് ഇപ്പോൾ ആഗ്രഹിക്കുന്നത്. ഇതിനുള്ള കാരണമായി കൊണ്ട് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് ലാറ്റിനമേരിക്ക എന്ന് തന്നെയാണ്. ഒരു ലാറ്റിനമേരിക്കൻ രാജ്യം കിരീടം നേടുന്നത് കാണാനാണ് ഇപ്പോൾ സാർനിയുടെ ആഗ്രഹം.അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.
‘ തീർച്ചയായും നമ്മൾ ഐക്യം പ്രകടിപ്പിക്കേണ്ട ഒരു സമയമാണിത്.ഈയൊരു ഘട്ടത്തിൽ നമ്മളെല്ലാവരും അർജന്റീനക്കാരാണ്.ഖത്തർ വേൾഡ് കപ്പ് കിരീടം സൗത്ത് അമേരിക്കയിലേക്ക് അർജന്റീന കൊണ്ടുവരുമെന്ന് തന്നെയാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത് ” ഇതാണ് ബ്രസീലിന്റെ ഫുട്ബോൾ വൈസ് പ്രസിഡണ്ട് പറഞ്ഞിട്ടുള്ളത്.
Fernando Sarney, vice president of CBF (Brazilian Football Confederation): "We have to maintain unity. At the time of deciding, we are all Argentina. I hope they bring this title to South America." Via SportsCenter Brasil.pic.twitter.com/XBlzvw7Xo5
— Roy Nemer (@RoyNemer) December 12, 2022
അതായത് സൗത്ത് അമേരിക്കയിലേക്ക് അർജന്റീന വേൾഡ് കപ്പ് കിരീടം കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് ബ്രസീലുകാരുണ്ട്. സെമി ഫൈനലിൽ ക്രൊയേഷ്യ മറികടന്നാൽ യൂറോപ്പ്യൻ വമ്പൻമാരായ ഫ്രാൻസിനെ ലഭിക്കാനാണ് സാധ്യത കൂടുതലുള്ളത്. ഇനി മൊറോക്കോ ഫ്രാൻസിന് അട്ടിമറിക്കുമോ എന്നുള്ളതും കാത്തിരുന്ന് കാണേണ്ട കാര്യമാണ്. എന്തായാലും നിലവിൽ ക്രൊയേഷ്യ മറികടക്കുക എന്ന വെല്ലുവിളി മാത്രമാണ് അർജന്റീനയുടെ മുന്നിലുള്ളത്.