വേൾഡ് കപ്പിന് ശേഷം മെസ്സി അർജന്റീനക്കൊപ്പമുണ്ടാകുമോ? സ്കലോണിയുടെ മറുപടി |Qatar 2022
ഖത്തർ വേൾഡ് കപ്പ് തന്റെ കരിയറിലെ അവസാനത്തെ വേൾഡ് കപ്പാണ് എന്നുള്ള കാര്യം ലയണൽ മെസ്സി നേരത്തെ തന്നെ അറിയിച്ചതാണ്. അതുകൊണ്ടുതന്നെ കിരീടത്തിന് വേണ്ടി അർജന്റീന സർവ്വം മറന്ന് പോരാടുന്ന ഒരു സന്ദർഭമാണിത്.ആ പോരാട്ടം ഇപ്പോൾ സെമിഫൈനൽ വരെ എത്തിനിൽക്കുന്നു.
ക്രൊയേഷ്യയാണ് വേൾഡ് കപ്പിന്റെ സെമി ഫൈനൽ മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ. രണ്ടേ രണ്ട് മത്സരങ്ങൾ അതിജീവിച്ചു കഴിഞ്ഞാൽ ലയണൽ മെസ്സിക്കും അർജന്റീനക്കും വേൾഡ് കപ്പ് കിരീടം സ്വന്തമാക്കാൻ കഴിയും. അതിന് സാധിക്കുമോ എന്നുള്ളതാണ് ആരാധകർ ആവേശത്തോട് കൂടി നോക്കിക്കൊണ്ടിരിക്കുന്നത്.
വേൾഡ് കപ്പ് കിരീടം അർജന്റീന നേടിയാലും ഇല്ലെങ്കിലും ലയണൽ മെസ്സിയുടെ അർജന്റീനയുടെ ഭാവി എന്താണ് എന്നുള്ളത് അവ്യക്തമാണ്. അതായത് ഈ വേൾഡ് കപ്പിന് ശേഷം മെസ്സി അർജന്റീനയുടെ ദേശീയ ടീമിൽ തുടരുമോ ഇല്ലയോ എന്നുള്ളതാണ് ആരാധകർക്ക് അറിയേണ്ടത്. ഇത് ചോദ്യം അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണിയോട് ചോദിക്കപ്പെട്ടിരുന്നു.മെസ്സി തുടരും എന്നുള്ള പ്രതീക്ഷയാണ് അദ്ദേഹം പങ്കുവെച്ചിട്ടുള്ളത്.
‘ ലയണൽ മെസ്സി ഇനിയും അർജന്റീനയോടൊപ്പം കളിക്കുന്നത് തുടരുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.അദ്ദേഹം ദേശീയ ടീമിൽ തുടരുമോ എന്നുള്ളത് നമുക്ക് കണ്ടറിയാം.അദ്ദേഹത്തെ ആസ്വദിക്കുന്നത് ഞങ്ങൾ തുടരുക തന്നെ ചെയ്യും.അതാണ് ഞങ്ങൾക്ക് ഏറ്റവും പ്രധാനപ്പെട്ട കാര്യം.അതുതന്നെയാണ് ഫുട്ബോൾ ലോകത്തിന് ഏറ്റവും പ്രധാനപ്പെട്ട കാര്യം ‘ ഇതാണ് അർജന്റീനയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
❗️Scaloni on Messi’s future with Argentina National Team: “We will hope he continues playing. Let’s see if he does. We will keep enjoying him, that’s important for us and for the world of football.” pic.twitter.com/8gYrsEU3IC
— All About Argentina 🛎🇦🇷 (@AlbicelesteTalk) December 12, 2022
ലയണൽ മെസ്സി ഇനിയും കുറച്ച് വർഷങ്ങൾ കൂടി അർജന്റീനയിൽ തുടരുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. വേൾഡ് കപ്പ് കിരീടം നേടിക്കൊണ്ട് പടിയിറങ്ങാൻ മെസ്സിക്ക് സാധിച്ചാൽ അതിനേക്കാൾ മനോഹരമായതൊന്നും തന്നെ ഈ ഭൂമിലോകത്തുണ്ടാവില്ല.