ഒറ്റ മത്സരം നിരവധി റെക്കോഡുകളുമായി ലയണൽ മെസ്സി |Qatar 2022 |Lionel Messi

ലുസൈൽ സ്റ്റേഡിയത്തിൽ ക്രൊയേഷ്യക്കെതിരെ തകർപ്പൻ പ്രകടനത്തിലൂടെ ലയണൽ മെസ്സി അർജന്റീനയെ ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ എത്തിച്ചിരിക്കുകയാണ്. എതിരില്ലാത്ത മൂന്നു ഗോളിന്റെ തകർപ്പൻ ജയമാണ് അര്ജന്റീന സ്വന്തമാക്കിയത്.

അര്ജന്റീനക്കായി അൽവാരസ് രണ്ടും മെസ്സി ഒരു ഗോളും നേടി.ആദ്യ പകുതിയിൽ പെനാൽറ്റിയിൽ നിന്നും ഗോൾ സ്കോറിങ്ങിന് തുടക്കമിട്ട മെസ്സി ഒന്നിലധികം ക്രൊയേഷ്യൻ പ്രതിരോധക്കാരെ മറികടന്ന് ജൂലിയൻ അൽവാരസ് തന്റെ ടീമിന്റെ മൂന്നാം ഗോളിന് വഴിയൊരുക്കുകയും ചെയ്തു.സെമിയിലെ മിന്നുന്ന പ്രകടനത്തോടെ മറ്റൊരു പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് മെസ്സി സ്വന്തമാക്കി.ലോകകപ്പിലെ ഏറ്റവും കൂടുതൽ മാൻ ഓഫ് ദി മാച്ച് അവാർഡ് നേടിയതിന്റെ മുൻനിരയിൽ തന്റെ ലീഡ് ഉയർത്തി.ഈ ടൂർണമെന്റിലെ അദ്ദേഹത്തിന്റെ നാലാമത്തെ പ്ലെയർ ഓഫ് ദി മാച്ച് അവാർഡായിരുന്നു ഇത്.

ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ അവാർഡുകൾ സ്വതമാക്കിയതും മെസ്സിയാണ്.2014-ൽ മെസ്സി തന്നെ അത്തരത്തിലുള്ള നാല് അവാർഡുകൾ നേടിയിരുന്നു.2010 ൽ ഹോളണ്ട് താരം വെസ്‌ലി സ്‌നൈഡറിനും നാലെണ്ണം കിട്ടിയിരുന്നു.16 റൗണ്ടിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ മാൻ ഓഫ് ദ മാച്ച് അവാർഡുമായി ഏഴ് ട്രോഫികൾ നേടിയ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ മെസ്സി മറികടന്നു.ആറ് പ്ലെയർ ഓഫ് ദി മാച്ച് അവാർഡുകളുള്ള മുൻ ഡച്ച് ഫുട്ബോൾ താരം അർജൻ റോബനാണ് പട്ടികയിൽ മൂന്നാമത്. 2002ലാണ് അവാർഡുകൾ ഏർപ്പെടുത്തിയത്.ഖത്തർ ലോകകപ്പിൽ മെസ്സിക്ക് ഇപ്പോൾ അഞ്ച് ഗോളുകളും മൂന്ന് അസിസ്റ്റുകളും ഉണ്ട്. 2014 ലെ നേട്ടം മെസ്സി മറികടക്കുകയും ചെയ്തു.

ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമെന്ന ലോഥര്‍ മത്ത്യാസിന്റെ റെക്കോര്‍ഡിനൊപ്പവും മെസ്സിയെത്തി. ഇരുവരും ലോകകപ്പില്‍ 25 മത്സരങ്ങളാണ് കളിച്ചത്. മിറോസ്ലാവ് ക്ലോസെ 24 മത്സരങ്ങളും പൗളോ മാള്‍ഡീനി 23 മത്സരങ്ങളുമാണ് കളിച്ചത്. ഫൈനലിൽ എത്തിയതോടെ ഈ റെക്കോർഡും പഴങ്കഥയായി മാറും. ഇന്നലെ നേടിയ ഗോളോടെ ലോകകപ്പില്‍ അര്‍ജന്റീനയ്ക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന റെക്കോര്‍ഡാണ് മെസ്സി കരസ്ഥമാക്കിയത്. 34-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് മെസ്സി ഗോള്‍ നേടിയത്.

ലോകകപ്പിലെ മെസ്സിയുടെ 11-ാം ഗോളായിരുന്നു അത്. ലോകകപ്പില്‍ അര്‍ജന്റീനയ്ക്കായി ബാറ്റിസ്റ്റ്യൂട്ട പത്ത് ഗോളുകളാണ് നേടിയത്. ലോകകപ്പിലെ ഗ്രൂപ് സ്റ്റേജിലും പ്രീ ക്വാർട്ടറിലും ക്വാർട്ടറിലും സെമിയിലും ഗോൾ നേടുന്ന ആദ്യ താരമായി മെസ്സി മാറുകയും ചെയ്തു.ഒരു ലോകകപ്പിൽ 5 ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ലയണൽ മെസ്സി.

1966 ലോകകപ്പിന് ശേഷം നാല് വ്യത്യസ്ത ലോകകപ്പ് മത്സരങ്ങളിൽ സ്കോറും അസിസ്റ്റും ചെയ്യുന്ന ആദ്യ കളിക്കാരനാണ് ലയണൽ മെസ്സി.ലയണൽ മെസ്സി ലോകകപ്പിൽ 19 ഗോളുകളിൽ പങ്കാളിയായി (11 ഗോളുകൾ, 8 അസിസ്റ്റുകൾ). ഗോളുകൾ+അസിസ്റ്റുകളിൽ റോസ്ലാവ് ക്ലോസ്, റൊണാൾഡോ, ഗെർഡ് മുള്ളർ എന്നിവർക്കൊപ്പമെത്തുകയും ചെയ്തു.

Rate this post